രിക്കലും ഇതൊരു ആത്മഹത്യയായിരുന്നില്ല. തനിക്ക് വിജയകരമായി ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു അയാൾ ആൽപ്സ് പർവതനിരകൾക്ക് മുകളിലേക്ക് കയറി ചാടിയത്. ഫേസ്‌ബുക്കിൽ ലൈവൊരുക്കി 28കാരനായ ആർമിൻ സ്‌ക്മൈഡർ എന്ന വിങ്സ്യൂട്ട് പൈലറ്റ് ആൽപ്സിന് മുകളിൽ നിന്നും നടത്തിയ സാഹസികമായ ചാട്ടത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ചാട്ടം പിഴച്ചപ്പോൾ അത് മരണത്തിലേക്കുള്ള ലൈവായി മാറുകയും ചെയ്തു.സ്വിറ്റ്സർലണ്ടിലെ കൻഡെർസ്റ്റെഗിലുള്ള ആൽപ്സ് ഭാഗത്ത് നിന്നായിരുന്നു ഇറ്റലിക്കാരനായ പൈലറ്റ് മരണത്തിലേക്ക് ചാടിയിറങ്ങിയത്.

തന്റെ വിങ്സ്യൂട്ടിനായി ഒരുങ്ങി പർവതത്തിന് മുകളിൽ നിൽക്കുന്ന പൈലറ്റിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഇദ്ദേഹം തന്റെ ഫോണെടുത്ത് പോക്കറ്റിലിടുന്നതും തുടർന്ന് ചാടുന്നതും കാണാം. കുറച്ച് സെക്കൻഡുകൾക്കകം കടുത്ത ശബ്ദമാണ് കേൾക്കാൻ സാധിക്കുന്നത്. തുടർന്ന് ഇത് ലൈവായി കണ്ട് കൊണ്ടിരുന്ന പൈലറ്റിന്റെ സുഹൃത്തുക്കൾ വൻ ദുരന്തത്തിനാണ് സാക്ഷം വഹിച്ചതെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് പ്രശസ്തമായ ഈ ബേസ് ജമ്പിങ് ലൊക്കേഷന് സമീപത്ത് നിന്നും ഒരു 28കാരനായ ഇറ്റാലിയൻ പൗരന്റെ മൃതദേഹം കണ്ടുകിട്ടിയതായി ബേൺ കന്റോണൽ പൊലീസും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ മരിച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പൊലീസ് വക്താവ് ഇന്നലെ തയ്യാറായിട്ടില്ല. മരണകാരണം അന്വേഷിച്ച് വരുന്നുവെന്നാണ് പൊലീസ് പറയുന്നത്.സ്‌ക്മൈഡറിലാണ് ആർമിൻ ജീവിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹം ഒരു പരിചയസമ്പന്നനായ സ്‌കൈഡൈവറായിരുന്നവെങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഡൈവ് ചെയ്തിരുന്നതെന്നും സൂചനയുണ്ട്. ഇതിന് ഏതാനും ദിവസം മുമ്പായിരുന്നു പ്രശസ്ത വിങ്സ്യൂട്ട് പൈലറ്റുമാരിലൊരാളായ അലക്സാണ്ടർ പോളി ഡൈവിംഗിനിടെ ഒരു മരത്തിനിടിച്ച് മരിച്ചിരുന്നത്.

ഫ്രഞ്ച് ആൽപ്സിലെ ചാമോനിക്സ് പ്രദേശത്തെ പർവതനിരകളിൽ വച്ചായിരുന്നു അപകടം സംഭവിച്ചിരുന്നത്. സ്പെയിനിലെ വലിയ പാറയിലുള്ള ചെറിയ വിടവീലുടെ ഡൈവ് ചെയ്ത വീഡിയോയിലൂടെ പോളി അന്താരാഷ്ട്ര പ്രശസ്തനായിരുന്നു. ഒരു ബ്രിട്ടീഷ് ബേസ് ജമ്പർ സെൻട്രൽ സ്വിറ്റ്സർലണ്ടിൽ നിിന്നും മരിച്ചത് ഈ മാസം ആദ്യമായിരുന്നു. ആൽപൈൻ വില്ലേജായ മുറെന് സമീപത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നുള്ള സാഹസപ്രകടനത്തിനിടെയായിരുന്നു ഈ 49കാരൻ മരിച്ചിരുന്നത്.അതിനും ഒരാഴ്ച മുമ്പ് ബ്രിട്ടീഷുകാരനും 29കാരനുമായ സ്‌കൈ ഡൈവർ ഡേവിഡ് റീഡർ ഫ്രഞ്ച് ആൽപ്സിൽ നിന്നുള്ള ചാട്ടത്തിനിടെ ഓഗസ്റ്റ് 7ന് പാരച്യൂട്ട് തകർന്ന് മരിച്ചിരുന്നു.