- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാക്കൾക്ക് ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടി; ആർഭാട ജീവിതം നയിച്ചുവന്ന യുവതിയും കൂട്ടുകാരനും കൊച്ചിയിൽ അറസ്റ്റിൽ; തട്ടിപ്പിന് ഇരയായത് ഇരുപത്തൊന്നുകാരിയുടെ വലയിൽ വീണ 83 യുവാക്കൾ
കൊച്ചി: ഗൾഫിൽ തുടങ്ങുന്ന ഫാഷൻ സ്ഥാപനത്തിൽ ഉടൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിലൂടെ പ്രചരണം നടത്തി യുവതിയും കൂട്ടുകാരനും കൂടി തട്ടിയെടുത്തത് അരക്കോടിയോളം രൂപ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടവരെയാണ് യുവതി വലയിൽ വീഴ്‌ത്തിയതെന്നാണ് വിവരം. പരാതികൾ കുമിഞ്ഞുകൂടിയതോടെ അന്വേഷണം നടത്തിയ പൊലീസ് ഇരുവരേയും തന്ത്രപൂർവം സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. തൃശൂർ കുന്ദംകുളം സ്വദേശിനി കൃഷ്‌ണേന്ദുവും (21) സുഹൃത്ത് ജിൻസണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയായിരുന്നു യുവതിയുടെ രീതി. പിന്നീട് ഇവർ തൊഴിൽ രഹിതരാണെങ്കിൽ കൂടുതൽ അടുപ്പം കാണിക്കും. പരിചയത്തിലുള്ള ഒരാൾ വഴി ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് ഇതിനായി 53,000 രൂപ നൽകണമെന്നും ആവശ്യപ്പെടും. പിന്നീട് പതുക്കെ മുങ്ങുകയും ചെയ്യും. ഇതായിരുന്നു രീതി. ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ സെയിൽസ് മാൻ തസ്തികയിലേക്കു
കൊച്ചി: ഗൾഫിൽ തുടങ്ങുന്ന ഫാഷൻ സ്ഥാപനത്തിൽ ഉടൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിലൂടെ പ്രചരണം നടത്തി യുവതിയും കൂട്ടുകാരനും കൂടി തട്ടിയെടുത്തത് അരക്കോടിയോളം രൂപ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടവരെയാണ് യുവതി വലയിൽ വീഴ്‌ത്തിയതെന്നാണ് വിവരം. പരാതികൾ കുമിഞ്ഞുകൂടിയതോടെ അന്വേഷണം നടത്തിയ പൊലീസ് ഇരുവരേയും തന്ത്രപൂർവം സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റുചെയ്തു.
തൃശൂർ കുന്ദംകുളം സ്വദേശിനി കൃഷ്‌ണേന്ദുവും (21) സുഹൃത്ത് ജിൻസണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 83 യുവാക്കളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയായിരുന്നു യുവതിയുടെ രീതി. പിന്നീട് ഇവർ തൊഴിൽ രഹിതരാണെങ്കിൽ കൂടുതൽ അടുപ്പം കാണിക്കും. പരിചയത്തിലുള്ള ഒരാൾ വഴി ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് ഇതിനായി 53,000 രൂപ നൽകണമെന്നും ആവശ്യപ്പെടും. പിന്നീട് പതുക്കെ മുങ്ങുകയും ചെയ്യും. ഇതായിരുന്നു രീതി. ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ സെയിൽസ് മാൻ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് 53,000 രൂപാ വീതം ആകെ 45 ലക്ഷത്തോളം രൂപ ഇരുവരും ചേർന്നു തട്ടിയെടുത്തത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫേസ്‌ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും അവരുടെ സുഹൃത്തുക്കളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനം യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്കിടയിലൂടെ പൊടുന്നനെ പടരുകയായിരുന്നു. ഇതോടെ കൂടുതൽ പേർ വെട്ടിൽ വീണു.
വെണ്ണല സ്വദേശിയുടെ പരാതിയിൽ പലാരിവട്ടം പൊലീസ് യുവാവിനെയും യുവതിയെയും തന്ത്രപൂർവം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ് പൊലീസ്.