- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്‌സ് ബുക്ക് പ്രണയം നിയന്ത്രണം വിട്ടപ്പോൾ കുട്ടികാമുകിയും കാമുകനും അർദ്ധരാത്രിയിൽ വീടു വിട്ടിറങ്ങി; രാത്രിയിൽ നടന്ന് തളർന്ന 16കാരി ബൈക്കിന് കൈകാണിച്ച് കാമുകനെ കാണാൻ മലയിൻകീഴെത്തിയപ്പോൾ പെട്രോളിങ്ങിനെത്തിയ പൊലീസിന്റെ വലയിൽ വീണു; മക്കൾ വീട്ടിൽ ഇല്ലെന്ന് വീട്ടുകാർ അറിയുന്നത് പൊലീസ് ഫോൺ വിളിക്കുമ്പോൾ
തിരുവനന്തപുരം: പതിനാറുകാരിയായ മകൾ അർദ്ധരാത്രി വീട്ടിൽ നിന്ന് പോയിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല. ഭാഗ്യത്തിന് അവൾ എത്തിയത് പൊലീസിന്റെ സുരക്ഷിത കരങ്ങളിലായിരുന്നു. എല്ലാം മനസ്സിലാക്കി പൊലീസ് വീട്ടിലേക്ക് ഫോൺ വിളിച്ചു. അപ്പോഴും മകൾ വീട്ടിൽ ഇല്ലെന്ന് സമ്മതിക്കാൻ ്അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല. മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവർ കാര്യം ഉൾക്കൊണ്ടു. ഫെയ്‌സ് ബുക്ക് പ്രണയമാണ് പതിനാറുകാരിയെ അർദ്ധരാത്രിയിലെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചത്. കാമുകനെ കാണാൻ റിസ്‌ക് എടുക്കുകയായിരുന്നു കുട്ടി. രാത്രി വീട്ടിൽനിന്നു മുങ്ങിയ പതിനാറുകാരിയെ മണിക്കൂറുകൾക്കകം പൊലീസ് സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏൽപിച്ചു. മലയിൻകീഴ് പൊലീസിന്റെ നെറ്റ് പട്രോളിങ്ങിനിടെയാണ് പെൺകുട്ടിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒറ്റയ്ക്കു കിലോമീറ്ററുകളോളം നടന്ന പെൺകുട്ടി തളർന്നപ്പോൾ അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്താൽ തിരക്കൊഴിഞ്ഞ മലയിൻകീഴ് ജംക്ഷനിൽ വന്നിറങ്ങി. ആരുടെയും ്രശദ്ധയിൽപെടാതെ മാറിനിന്നു. കുറച്ചുകഴിഞ്ഞു കാമുകനും അവിടെ
തിരുവനന്തപുരം: പതിനാറുകാരിയായ മകൾ അർദ്ധരാത്രി വീട്ടിൽ നിന്ന് പോയിട്ടും മാതാപിതാക്കൾ അറിഞ്ഞില്ല. ഭാഗ്യത്തിന് അവൾ എത്തിയത് പൊലീസിന്റെ സുരക്ഷിത കരങ്ങളിലായിരുന്നു. എല്ലാം മനസ്സിലാക്കി പൊലീസ് വീട്ടിലേക്ക് ഫോൺ വിളിച്ചു. അപ്പോഴും മകൾ വീട്ടിൽ ഇല്ലെന്ന് സമ്മതിക്കാൻ ്അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല. മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവർ കാര്യം ഉൾക്കൊണ്ടു. ഫെയ്‌സ് ബുക്ക് പ്രണയമാണ് പതിനാറുകാരിയെ അർദ്ധരാത്രിയിലെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിച്ചത്. കാമുകനെ കാണാൻ റിസ്‌ക് എടുക്കുകയായിരുന്നു കുട്ടി.
രാത്രി വീട്ടിൽനിന്നു മുങ്ങിയ പതിനാറുകാരിയെ മണിക്കൂറുകൾക്കകം പൊലീസ് സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏൽപിച്ചു. മലയിൻകീഴ് പൊലീസിന്റെ നെറ്റ് പട്രോളിങ്ങിനിടെയാണ് പെൺകുട്ടിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒറ്റയ്ക്കു കിലോമീറ്ററുകളോളം നടന്ന പെൺകുട്ടി തളർന്നപ്പോൾ അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്താൽ തിരക്കൊഴിഞ്ഞ മലയിൻകീഴ് ജംക്ഷനിൽ വന്നിറങ്ങി. ആരുടെയും ്രശദ്ധയിൽപെടാതെ മാറിനിന്നു. കുറച്ചുകഴിഞ്ഞു കാമുകനും അവിടെ എത്തി.
കാറിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി പെൺകുട്ടി സംസാരിച്ചു നിന്നതു പലരും ശ്രദ്ധിച്ചു. ജംക്ഷനിൽ തട്ടുകട നടത്തുന്ന സ്ത്രീയും മറ്റു ഗൗരവത്തോടെ സംഭവത്തെ കണ്ടു. അവർ കുട്ടികളോട് കാര്യങ്ങൾ തിരക്കി. ഇതിനിടെ പൊലീസും എത്തി. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപ്പോഴേക്കു സമയം രാത്രി 12.30 പിന്നിട്ടിരുന്നു. പെൺകുട്ടിയുടെ അച്ഛനെ പൊലീസ് ഫോൺ വിളിക്കുമ്പോഴാണ് മകൾ വീട്ടിൽ ഇല്ലെന്നുള്ള കാര്യം അവർ അറിയുന്നത്. പെൺകുട്ടി ഫേസ്‌ബുക്കിലെ കുട്ടുകാരനെ കാണാൻ പുറപ്പെട്ടതായിരുന്നുവത്രേ.
ആൺകുട്ടിയും ബന്ധുക്കളുടെ കണ്ണുവെട്ടിച്ചാണ് എത്തിയത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തു. താക്കീതു നൽകി കുട്ടികളെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.