- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവുമരിച്ച സ്ത്രീയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസി വീട്ടിൽ നിത്യസന്ദർശകനായി; കാമുകി അറിയാതെ മകളുമായും ബന്ധം: ആരു കെട്ടുമെന്നതിനെ ചൊല്ലി അമ്മയും മകളും വഴക്കിട്ടപ്പോൾ ജീവൻ പോയത് മകൾക്ക്
ലുധിയാന: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടിൽ നിത്യസന്ദർശകനായ യുവാവിനെ സ്വന്തമാക്കാൻ അമ്മയും മകളും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. മെയ് 24ന് വീടിനുള്ളിൽ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ 17കാരിയായ പെൺകുട്ടിയെ കണ്ടെത്തിയെന്ന കേസ് അന്വേഷിച്ച പൊലീസ്, അമ്മതന്നെ കാമുകനെ സ്വന്തമാക്കാൻ മകളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കാമുകന്റെ സഹായത്തോടെ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചു. അബോദാർ സ്വദേശി മഞ്ചു, കാമുകൻ സോനു എന്നിവരെ പൊലിസ് അറസ്റ്റുചെയ്തു. 2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാർ എന്ന പ്രവാസി മഞ്ചുവുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. ഭർത്താവു മരിച്ച മഞ്ചുവിനെക്കാണാൻ ഇതിനു പിന്നാലെ ഡിസംബറിൽ സോനു നാട്ടിലെത്തി. മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ സോനു പതിയെപ്പതിയെ മഞ്ചുവിന്റ മകൾ ദിക്ഷയെയും വശത്താക്കി. അമ്മയും മകളും പരസ്പരം അറി
ലുധിയാന: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടിൽ നിത്യസന്ദർശകനായ യുവാവിനെ സ്വന്തമാക്കാൻ അമ്മയും മകളും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. മെയ് 24ന് വീടിനുള്ളിൽ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ 17കാരിയായ പെൺകുട്ടിയെ കണ്ടെത്തിയെന്ന കേസ് അന്വേഷിച്ച പൊലീസ്, അമ്മതന്നെ കാമുകനെ സ്വന്തമാക്കാൻ മകളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കാമുകന്റെ സഹായത്തോടെ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചു. അബോദാർ സ്വദേശി മഞ്ചു, കാമുകൻ സോനു എന്നിവരെ പൊലിസ് അറസ്റ്റുചെയ്തു.
2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാർ എന്ന പ്രവാസി മഞ്ചുവുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. ഭർത്താവു മരിച്ച മഞ്ചുവിനെക്കാണാൻ ഇതിനു പിന്നാലെ ഡിസംബറിൽ സോനു നാട്ടിലെത്തി. മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ സോനു പതിയെപ്പതിയെ മഞ്ചുവിന്റ മകൾ ദിക്ഷയെയും വശത്താക്കി. അമ്മയും മകളും പരസ്പരം അറിയാതെ ഇരുബന്ധങ്ങളും വിജയ് മന്നോട്ടുകൊണ്ടുപോയെങ്കിലും ഒരുനാൾ കള്ളി വെളിച്ചത്തായി. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയിൽ വിജയിയെ കണ്ട ദിക്ഷ ഇക്കാര്യം പറഞ്ഞ് അമ്മയോട് വഴക്കിട്ടു. വിജയിയെ വിവാഹം കഴിക്കുന്നകാര്യത്തിൽ ഇരുവരും ഉറച്ചുനിന്നതോടെ വഴക്കായി. ഇതാണ് പിന്നീട് ദിക്ഷയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മെയ് 24നാണ് മഞ്ചു തന്റെ മകൾ ദിക്ഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിൽ അറിയിക്കുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോൾ പതിനേഴുകാരിയായ ദിക്ഷയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്വത്ത് നൽകാത്തതിൽ മനംനൊന്ത് മകൾ ആത്മഹത്യ ചെയ്താണെന്നും ഇതിൽ അവൾ ഏറെ വിഷമത്തിലായിരുന്നെന്നുമായിരുന്നു മഞ്ചു പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളിൽ ചിലരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും അത്തരം സൂചനകൾ ലഭിച്ചില്ല. ദിക്ഷയുടെ മൃതദേഹം പരിശോധിച്ച പൊലീസ് കൈയിൽ മൂർച്ചയുള്ള വസ്തുകൊണ്ട് വിജയ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണം മഞ്ചുവിലേക്കും വീട്ടിൽ സന്ദർശകനായിരുന്ന കാമുകൻ വിജയിലേക്കും നീളുകയായിരുന്നു.
സോനുവിനെ വിവാഹംകഴിക്കുന്നതിനായി മഞ്ചുവും ദിക്ഷയും തമ്മിൽ തർക്കമുണ്ടായതിനു പിന്നാലെയാണ് തന്റെ പ്രണയം പ്രകടിപ്പിക്കാനായി മൂർച്ചയുള്ള ആയുധം കൊണ്ട് കൈത്തണ്ടയിൽ കാമുകന്റെ പേരെഴുതിയത്. ഇത് കണ്ട് ദേഷ്യപ്പെട്ട മഞ്ചു മകളെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. പൊലീസ് മഞ്ചുവിനെയും കാമുകനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.