ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമായ ഫേസ്‌ബുക്കിന്റെ ജനപ്രീതി പാടെ ഇടിയുന്നു. ഫേസ്‌ബുക്ക് ഉടലെടുത്ത അമേരിക്കയിൽ നിന്നു തന്നെയാണ് അതിന്റെ മൂല്യ ചുതിക്കും തുടക്കം കുറിച്ചിരിക്കുന്നത്. മൂന്നിലൊന്ന് അമേരിക്കക്കാരും തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് സർവ്വേ റിപ്പോർട്ട്. ജന്മനാട്ടിൽ തന്നെ ഫേസ്‌ബുക്കിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സമീപകാലത്ത് പുറത്ത് വന്ന വിവാദങ്ങളാണ് ഫേസ്‌ബുക്കിന് തിരിച്ചടിയായിരിക്കുന്നതെന്നും പ്യൂ സർവ്വേയിൽ പറയുന്നു. ഡിലീറ്റ് ഫേസ്‌ബുക്ക് കാമ്പെയിൻ വൈറലായി യൂറോപ്പിലേക്കും പടർന്നു പിടിക്കുന്നതായാണ് റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ, രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങൾക്ക് ഏൽക്കേണ്ടിവരുന്ന ശല്യം ചെയ്യൽ തുടങ്ങി നിരവധി കാരണങ്ങളാണ് ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നവർ പറയുന്നത്. വിദ്വേഷവും, പകയും, വിവാദങ്ങളും, വ്യാജവാർത്തകളു പരത്താനും ഫേസ്‌ബുക്കിനെ പലരും ഉപയോഗിക്കുന്നു. ഇതൊന്നും തടയാനും കമ്പനിക്കായിട്ടില്ല. ഫേസ്‌ബുക്കിന്റെ ഏറ്റവും വലിയ മാർക്കറ്റായ അമേരിക്കയിലേറ്റ അടി മറ്റു രാജ്യങ്ങളിലേക്കും പകരുമോ എന്നാണ് കമ്പനിയുടെ പേടി. സർവെ പ്രകാരം അമേരിക്കയിലെ പ്രായപൂർത്തിയായ 74 ശതമാനം ഫേസ്‌ബുക്ക് ഉപയോക്താക്കളും താഴെ പറയുന്ന മാറ്റങ്ങളിൽ ഒന്നെങ്കിലും വരുത്തിയിട്ടുണ്ട്:

ഞങ്ങൾ നിങ്ങൾക്കു സൗജന്യ സേവനം നൽകുന്നു, നിങ്ങളുടെ ചെയ്തികൾ അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട് എന്ന ഫേസ്‌ബുക്കിന്റെ സമീപനത്തിന് ഏറ്റ തിരിച്ചടിയാണിതെന്നും ചിലർ പറയുന്നു. അതേസമയം ഫേസ്‌ബുക്കിന്റെ സ്വകാര്യതാ സെറ്റിങ്‌സിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നവർ നിരവധിയണ്. താൽക്കാലികമായി ഫേസ്‌ബുക്ക് ഉപയോഗം നിർത്തിവെച്ചവരും നിരവധിയുണ്ട്. നാലിലൊന്നിലേറെ ഉപയോക്താക്കളാണ് ഫേസ്‌ബുക്ക് പാടെ ഡീലീറ്റു ചെയ്തതെങ്കിൽ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സിൽ ബലപ്പെടുത്തൽ നടത്തി. 42 ശതമാനം പേർ ആപ് ഉപയോഗം താത്കാലികമായി നിറുത്തി.

എന്നാൽ, ഫേസ്‌ബുക്കിനെ ഏറ്റവും ഭയപ്പെടുത്തുന്നത് അക്കൗണ്ട് ഡിലീറ്റു ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധനയാണ്. പുതിയ ആളുകൾ സൈനപ്പ് ചെയ്യുന്നതും വല്ലാതെ കുറഞ്ഞിരിക്കുന്നു.