- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകൾ നടത്തുന്നുവെന്ന് ഫേസ്ബുക്കിലൂടെ ആരോപണം: ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
സിഡ്‌നി (ഓസ്‌ട്രേലിയ): കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകൾ നടത്തുന്നുവെന്ന് ഒരു ഹോട്ടലുടമയ്‌ക്കെതിരെ ഫേസ്‌ബുക് പോസ്റ്റിട്ട ഇലക്ട്രീഷൻ ഡേവിഡ് സ്‌കോട്ട് ഹോട്ടലുടമയ്ക്ക് ഒന്നരലക്ഷം ഡോളർ (ഏകദേശം ഒരുകോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ന്യൂ സൗത്ത് വെയ്ൽസ് ജില്ലാക്കോടതി ഉത്തരവായി. ആരോപണത്തിൽ യാതൊരുവിധ കഴമ്പും ഇല്ല്. അടിസ്ഥാന രഹിതമായി പോസ്റ്റിട്ടതിന് യുവാവിനെതിരെ നിയമനടപടികൾ സ്വീകരിക്കും. ഹോട്ടലുടമയ്‌ക്കെതിരെ നടത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു. അതുകൊണ്ടാണ് നഷ്ടപരിഹാര തുക നൽകാൻ വിധിച്ചതെന്ന് കോടതി. ഫേസ്‌ബുക് പോസ്റ്റ് പിൻവലിക്കാൻ എഴുപത്തിനാലുകാരനായ ഹോട്ടൽ ഉടമ കെന്നത്ത് റോത്ത് അഭ്യർത്ഥിച്ചെങ്കിലും എതിർകക്ഷി വഴങ്ങിയില്ല. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നു കെന്നത്തിനു ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഫോൺ കോളുകളുടെ പ്രവാഹമായി. ാവശ്യക്കാരുടെ ഫോൺശല്യം സഹിക്കാതെ വന്നപ്പോഴാണ് കെന്നത്ത് പരാതി നൽകിയത്. അതേസമയം ഇതിന്റെ പേരിൽ തട്ടിപ്പാണെന്നാരോപിച്ച് രണ്ടുതവണ ആക്രമണത്തിന് ഇരയായി
സിഡ്‌നി (ഓസ്‌ട്രേലിയ): കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകൾ നടത്തുന്നുവെന്ന് ഒരു ഹോട്ടലുടമയ്‌ക്കെതിരെ ഫേസ്‌ബുക് പോസ്റ്റിട്ട ഇലക്ട്രീഷൻ ഡേവിഡ് സ്‌കോട്ട് ഹോട്ടലുടമയ്ക്ക് ഒന്നരലക്ഷം ഡോളർ (ഏകദേശം ഒരുകോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ന്യൂ സൗത്ത് വെയ്ൽസ് ജില്ലാക്കോടതി ഉത്തരവായി. ആരോപണത്തിൽ യാതൊരുവിധ കഴമ്പും ഇല്ല്. അടിസ്ഥാന രഹിതമായി പോസ്റ്റിട്ടതിന് യുവാവിനെതിരെ നിയമനടപടികൾ സ്വീകരിക്കും.
ഹോട്ടലുടമയ്‌ക്കെതിരെ നടത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു. അതുകൊണ്ടാണ് നഷ്ടപരിഹാര തുക നൽകാൻ വിധിച്ചതെന്ന് കോടതി. ഫേസ്‌ബുക് പോസ്റ്റ് പിൻവലിക്കാൻ എഴുപത്തിനാലുകാരനായ ഹോട്ടൽ ഉടമ കെന്നത്ത് റോത്ത് അഭ്യർത്ഥിച്ചെങ്കിലും എതിർകക്ഷി വഴങ്ങിയില്ല. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നു കെന്നത്തിനു ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഫോൺ കോളുകളുടെ പ്രവാഹമായി. ാവശ്യക്കാരുടെ ഫോൺശല്യം സഹിക്കാതെ വന്നപ്പോഴാണ് കെന്നത്ത് പരാതി നൽകിയത്.
അതേസമയം ഇതിന്റെ പേരിൽ തട്ടിപ്പാണെന്നാരോപിച്ച് രണ്ടുതവണ ആക്രമണത്തിന് ഇരയായി ആറുമാസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. മുൻ സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ കെന്നത്തിന് അപമാനം മൂലം തീരദേശത്തെ ജന്മനാടായ നംബൂക്ക പട്ടണവും രണ്ടു ഹോട്ടലുകളും ഉപേക്ഷിച്ചു സ്ഥലംവിടേണ്ടിവന്നു.