ന്നലെ കേരള നിയമസഭയിൽ അരങ്ങേറിയ കാര്യങ്ങളെ എല്ലാം കളിയാക്കികൊണ്ടാണ് സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും. കഴിയാക്കൽ പോസ്റ്റുകൾ ഇനിയും അവസാനിച്ചിട്ടില്ല. ഭരണ-പ്രതിപക്ഷ അംഗങ്ങളെ നിശിതമായി കളിയാക്കിക്കൊണ്ടാണ് പലരുടെയും പോസ്റ്റുകൾ. ഇന്നലെ അവതരിപ്പിച്ച ബജറ്റിനെയും സംഭവങ്ങളെയും പരിഹസിച്ച് സംവിധായകൻ ജോയി മാത്യുവും രംഗത്തെത്തി. നമ്മുടെ ജനപ്രതിനിധികൾ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായിയെന്നാണ് ജോയ് മാത്യു ഫേസ്‌ബുക്കിൽ പറയുന്നത്. കൂടാതെ ആകെ വിലകൂട്ടാതിരുന്നതുകൊന്തയ്ക്കും മെഴുകുതിരിക്കുമാണെന്നും അദ്ദേഹം പരിഹസിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

അങ്ങനെ നമ്മുടെ ജനപ്രതിനിധികൾ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി. പൊരിഞ്ഞ അടി കാണാമെന്നു കരുതി കാത്തിരുന്നപ്പോൾ വെറും ഉന്തും തള്ളും മാത്രം വിളമ്പി ചാനലുകാർ പ്രേക്ഷകരെ ചതിച്ചു .കാലം മാറിയത് അറിയാതെ ഇപ്പോഴും പൊതുമുതൽ തച്ചുതകർക്കുന്നതാണ് വിപ്ലവം എന്ന് വിശ്വസിക്കുന്ന പ്രാകൃത വിപ്ലവകാരികൾ ഒരു വശത്ത്, ഉളുപ്പില്ലായ്!മയുടെ അഹങ്കാരവുമായി ബജറ്റ് അവതരണം എന്തോ ഭയങ്കര ചരിത്രസംഭവമായി താങ്ങിക്കൊണ്ടു നടക്കുന്നവർ മറുവശത്ത്. സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന അരി, ഗോതബ് എന്തിനു വെളിച്ചെണ്ണയ്ക്കു പോലും നികുതി ചുമത്തുന്ന ഈ സാമ്പത്തിക വിദഗ്ദന്റെ ബജറ്റ് കേട്ടാൽത്തന്നെ ഏതു സാധാരണക്കാരനും അത് കത്തിച്ചുകളയുമെന്നിരിക്കെ എന്തിനീ വിപ്ലവകലാപരിപാടി നടത്തി പൊതുജന വിരോധം വാങ്ങിവെക്കണം?(ഭാഗ്യം ,എല്ലായ്‌പോഴുമെന്ന പൊലെ കൊന്തയ്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വർദ്ധിപ്പിച്ചിട്ടില്ല.