- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർദ്ധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ്: ഖത്തറിൽ മലയാളി യുവാവിനെ ഒരു സംഘമാളുകൾ വളഞ്ഞിട്ട് മർദ്ദിച്ചു; സഫാരി മാളിന് സമീപത്തുവച്ച് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
ദോഹ: ഫേസ്‌ബുക്ക് മലയാളികൾക്കിടയിൽ മതസ്പർദ്ദ വളർത്തുന്നു എന്ന് അടുത്തിടെ പുറത്തുവന്ന സർവേയിൽ നിന്നും വ്യക്തമായിരുന്നു. ഇത്തരം സർവേ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിധത്തിലൂള്ള വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രവാസികൾക്കിടയിലാണ് ഇത്തരം പ്രവണത വർദ്ധിച്ചുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ മതസ്പർദ്ധ വളർത്തുന്
ദോഹ: ഫേസ്‌ബുക്ക് മലയാളികൾക്കിടയിൽ മതസ്പർദ്ദ വളർത്തുന്നു എന്ന് അടുത്തിടെ പുറത്തുവന്ന സർവേയിൽ നിന്നും വ്യക്തമായിരുന്നു. ഇത്തരം സർവേ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിധത്തിലൂള്ള വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രവാസികൾക്കിടയിലാണ് ഇത്തരം പ്രവണത വർദ്ധിച്ചുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് ഖത്തറിൽ മലയാളി യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട സാഹചര്യവും ഉണ്ടായി.
ഇതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു മലയാൡയുവാവിനെ തെരുവിൽ മർദ്ദിച്ച സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. സമുദായ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ പോസ്റ്റിട്ട യുവാവിനെ ഒരു സംഘം മർദ്ദിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ ഫേസ്‌ബുക്ക് വഴി പ്രചരിക്കുന്നത്. യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് പൊലീസിൽ ഏൽപ്പിച്ചു എന്ന് അവകാശപ്പെട്ടാണ് ഒരു വീഡിയോ യുട്യുബിലും ഫേസ്‌ബുക്കിലൂടെയും പ്രചരിക്കുന്നത്.
ദോഹയിലെ സഫാരി മാളിൽ മെയ് 8ന് രാത്രി ഒമ്പതു മണിക്ക് ജനക്കൂട്ടം ഇയാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. മുസ്ലിം വിഭാഗക്കാർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിധത്തിൽ പോസ്റ്റിട്ട യുവാവിനെയാണ് മർദ്ദിക്കുന്നതെന്നും പ്രവാചകനെ നിന്ദിച്ച മറ്റൊരു യുവാവിനാണ് മർദ്ദനമേറ്റതെന്നുമാണ് പറയുന്നത്. ആരെയാണ് മർദിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോ നിരവധി പേർ ഷെയർ ചെയ്യുന്നുണ്ട്. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വർഗീയ ചേരിതിരിവോടെയാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്.
ഖത്തറിലെ റാസൽഫാനിലുള്ള ഗ്യാസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെയാണ് മർദ്ദിക്കുന്നതെന്നും അതല്ല ഖത്തർ എയർവേസിൽ ജോലി ചെയ്യുന്ന യുവാവിനാണ് മർദ്ദനം ഏൽക്കേണ്ടി വന്നതെന്നുമാണ് ഫേസ്‌ബുക്കിലെ പ്രചരണം. സംഭവവുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസ് മലയാളികളെ അറസ്റ്റു ചെയ്തതായും റിപ്പോർട്ടുണ്ട്.
അതേസമയം ജനക്കൂട്ടം നിയമം കയ്യിലെടുത്തതിനെ ചോദ്യം ചെയ്ത് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തെരുവിൽ നിയമം കയ്യിലെടുക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവൃത്തികൾ തികച്ചും ലജ്ജാവഹമാണെന്ന ആക്ഷേപമാണ് ഫേസ്‌ബുക്കിൽ ഭൂരിപക്ഷം പേരും പങ്കുവച്ചത്. ഇത്തരം നടപടികൾ ഏത് മതക്കാരായാലും ശരിയല്ലെന്നാണ് പറയുന്നത്. അതേസമയം പുറത്തുവന്ന വീഡിയോയുടെ ആധികാരികത ഇനിയും ഉറപ്പായിട്ടില്ല. ഇത്തരം സംഭവങ്ങളിൽ ഗൾഫിലെ മലയാളി കൂട്ടായ്മകൾ അതീ ആശങ്കാകുലരാണ്.