- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല; അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല; ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണമെന്നും തോമസ് ഐസക്ക്; നടക്കുന്നത് വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അഭ്യാസമെന്നും ധനമന്ത്രി
മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിലിരിക്കെ സെക്രട്ടറിയേറ്റിലെ ഫയലിൽ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല എന്നും തോമസ് ഐസക്ക് പറയുന്നു. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം എന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. അത്തരം ഒരു ഫിസിക്കൽ ഫയലിനെ സംബന്ധിച്ചാണ് ഇപ്പോൾ വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അഭ്യാസമായാണ് ഇതിനെയെല്ലാം മന്ത്രി കാണുന്നത്.
ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം. വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ- മന്ത്രി കുറിക്കുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയിൽ മുഖ്യമന്ത്രിക്ക് അപരനോ എന്ന വിഷയത്തിലെ ചർച്ചയുടെ പോസ്റ്റർ കണ്ട് ഞാൻ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചർച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാൻ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ.
മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഇന്ന് രംഗത്തെത്തിയത്. ഗുരുതരമായ ആരോപണമാണ് സന്ദീപ് വാര്യർ ഉയർത്തിയത്. 2018 സെപ്റ്റംബർ 2ന് അമേരിക്കയിലെ മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് പോയെന്നും എന്നാൽ 9ന് സെക്രട്ടറിയേറ്റിലുള്ള അപ്രധാന ഫയിൽ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി ആണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ഫയലിലെ ഒപ്പ് ഡിജിറ്റൽ അല്ലെന്നും വെളിപ്പെടുത്തൽ. ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നവർ സെക്രട്ടറിയേറ്റിലുണ്ടെന്ന ചർച്ചയാണ്. ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് മൂന്നിന് മാത്രം. അതായത് മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷമാണ് ഫയൽ ഓഫീസിൽ എത്തിയത്. ഈ ഫയലാണ് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി ഒപ്പിട്ടതായി രേഖകളിലുള്ളത്. ഇതാണ് വിവാദത്തിന് കാരണം.
നിർണായ ഫയലുകളിലും മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജ ഒപ്പിട്ടതെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നത്. കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല വ്യാജനാണെന്നും സന്ദീപ് ആരോപിക്കുന്നു, തെളിവുകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ബി.ജെപി വ്യക്താവിന്റെ പത്ര സമ്മേളനം. മുഖ്യമന്ത്രിക്ക് ഈ ഭരണ സംവിധാനത്തെ കുറിച്ച് ഒന്നും ്അറിയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. അദ്ദേഹമാണോ ഈ വ്യാജ ഒപ്പുകൾക്ക് പിന്നിലെന്ന് പരിശോധിക്കണം.
അങ്ങനെയെങ്കിൽ സ്വപ്നയും ശിവശങ്കരനും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം നടത്തുന്നത്. 2018 സെപ്റ്റംമ്പറിൽ മുഖ്യമന്ത്രിക്കായി വ്യാജ ഒപ്പിട്ടു. സെപ്റ്റംബറിലെ ഫയലിൽ ആരാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ഒപ്പിട്ടതെന്ന് ചൂണ്ടിക്കാട്ടണം. ഫയിലിലുള്ളത് ഡിജിറ്റൽ ഒപ്പല്ലന്ന് വ്യക്തമായി കഴിഞ്ഞു. മുഖ്യമന്ത്രി അമേരിക്കൻ സന്ദരർശനം നടന്ന വേളയിലാണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്. 2018 സെപ്റ്റംബർ 2നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്, ഇരുപതിനു ശേഷമാണ് തിരിച്ചെത്തുന്നത്. എന്നാൽ, സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയ ഫയലിൽ സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പിട്ടെന്നും പതിമൂന്നിന് ഒപ്പിട്ടു തിരികെ എത്തിച്ചെന്നും ഫയലിൽ വ്യക്തമാണ്. മലയാള ഭാഷ വാരാചണം സംബന്ധിച്ച ഒരു ഫയലിൽ ആണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്.
പിണറായി വിജയൻ നേരിട്ട് ഒപ്പിടണമെങ്കിൽ ചീഫ് സെക്രട്ടറി ഫയലുമായി അമേരിക്കയിലേക്ക് പോകണം. അത്തരത്തിൽ ഒന്നും നടന്നിട്ടില്ല. ഡിജിറ്റർ സിഗ്നേച്ചറല്ല അതെന്നും ഫയലിൽ വ്യക്തമാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടു ഫയലുകൾ നീങ്ങുതെന്നും പാർട്ടി അറിഞ്ഞാണോ ഇതെന്നും വ്യക്തമാക്കണെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ഈ ഫയലിൽ ഒപ്പുവെച്ചത് ശിവശങ്കറോ സ്വപ്ന സുരേഷോ ആണോ? മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആൾ ഉണ്ടോ?, അങ്ങനെ കള്ളയൊപ്പിടാൻ ഒരാളെ പാർട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ?, ഒപ്പിടാൻ വേണ്ടി ഏതെങ്കിൽ കൺസൾട്ടൻസിക്ക് കരാർ കൊടുത്തിട്ടുണ്ടോ... ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും ബിജെപി നേതാവ് പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാർ ഇത്തരത്തിലുള്ള യാത്രകളിൽ എന്താണ് ചെയ്തിരുന്നതെന്ന് താൻ പരിശോധിച്ചു. കെ.കരുണാകരന്റെ കാലത്ത് ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളിൽ ഒപ്പുവെച്ചിരുന്നതെന്ന് മനസ്സിലാക്കാനായി. അതാണ് കീഴ്വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം വിജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയിൽ മുഖ്യമന്ത്രിക്ക് അപരനോ എന്ന വിഷയത്തിലെ ചർച്ചയുടെ പോസ്റ്റർ കണ്ട് ഞാൻ അന്തം...
Posted by Dr.T.M Thomas Isaac on Thursday, September 3, 2020
മറുനാടന് ഡെസ്ക്