- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് ഫേസ്‌ബുക്കിന്റെ 'മോണിട്ടറിങ്' ! പ്രചരണത്തിനായി അനുമതി വാങ്ങുന്നതിന് പുറമേ വരുമാന ശ്രോതസ്സും പാർട്ടികൾ ഇനി വ്യക്തമാക്കണം ; യുഎസിൽ നടപ്പിലാക്കി വിജയം കണ്ട ശേഷം ഇന്ത്യയിലും രാഷ്ട്രീയ പ്രചരണങ്ങൾക്ക് സുതാര്യത വരുത്താൻ ഫേസ്‌ബുക്ക്
ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനുമിരിക്കേ മാറ്റങ്ങളുടെ ശംഖോലി മുഴക്കി ഫേസ്‌ബുക്ക്. രാഷ്ട്രീയ പരസ്യങ്ങൾക്കും മറ്റ് പ്രചാരണങ്ങൾക്കും സുതാര്യത ഉറപ്പാക്കുന്ന നീക്കമാണ് സാമൂഹ്യ മാധ്യമ രംഗത്തെ അതികായന്മാർ നടത്താൻ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇറക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും മേൽ ശക്തമായ മോണിട്ടറിങ് നടത്താനാണ് ഫേസ്‌ബുക്കിന്റെ തീരുമാനം. ഇതേ രീതിയിലാണ് ആഗോള തലത്തിൽ ഫേസ്‌ബുക്ക് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് ശക്തമായി നടപ്പാക്കിയിരുന്നില്ല. 2018 മെയ് മുതൽ പൊളിറ്റിക്കൽ പരസ്യങ്ങൾ പൊതു പരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാർഗം എന്ന നിലയിലാണ് ഇത്തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത്. പൊളിറ്റിക്കൽ പരസ്യങ്ങൾ നൽകുന്നതിനു മുമ്പ് വിവിധ അധികാരതലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദർശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസിൽ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലു
ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനുമിരിക്കേ മാറ്റങ്ങളുടെ ശംഖോലി മുഴക്കി ഫേസ്‌ബുക്ക്. രാഷ്ട്രീയ പരസ്യങ്ങൾക്കും മറ്റ് പ്രചാരണങ്ങൾക്കും സുതാര്യത ഉറപ്പാക്കുന്ന നീക്കമാണ് സാമൂഹ്യ മാധ്യമ രംഗത്തെ അതികായന്മാർ നടത്താൻ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇറക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും മേൽ ശക്തമായ മോണിട്ടറിങ് നടത്താനാണ് ഫേസ്‌ബുക്കിന്റെ തീരുമാനം. ഇതേ രീതിയിലാണ് ആഗോള തലത്തിൽ ഫേസ്‌ബുക്ക് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് ശക്തമായി നടപ്പാക്കിയിരുന്നില്ല.
2018 മെയ് മുതൽ പൊളിറ്റിക്കൽ പരസ്യങ്ങൾ പൊതു പരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാർഗം എന്ന നിലയിലാണ് ഇത്തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത്. പൊളിറ്റിക്കൽ പരസ്യങ്ങൾ നൽകുന്നതിനു മുമ്പ് വിവിധ അധികാരതലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദർശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസിൽ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലും നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫേസ്‌ബുക്ക് ഇടപെടൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വിദേശികളടക്കം ഫേസ്‌ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നായിരുന്നു ഫേസ്‌ബുക്കിനെതിരായ ആക്ഷേപം.
2018 മെയ് മുതൽ കടുത്ത നിയന്ത്രണമാണ് ഫേസ്‌ബുക്കിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അനുമതിയോടുകൂടി മാത്രമേ ഇത്തരത്തിൽ പ്രചാരണം നടത്താനാകൂ, കൂടാതെ വരുമാന ശ്രോതസ്സും വ്യക്തമാക്കണം.നിലവിൽ അമേരിക്കയിലും ബ്രസീലിലുമാണ് ഇത്തരത്തിൽ ഫേസ്‌ബുക്ക് നിയന്ത്രണമുള്ളത്.
ഇന്ത്യയിലും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സുതാര്യത വരുത്താൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫേസ്‌ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാർഡ് അലനാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഫേസ്‌ബുക്കിന്റെ തീരുമാനം.'തിരഞ്ഞെടുപ്പുകളിൽ നമുക്കൊരു പെരുമാറ്റ സംഹിതയുണ്ട്. ഫേസ്‌ബുക്കിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം സ്വതന്ത്രവും നീതിയുക്തവും ആകണം. പക്ഷെ അത് ജനങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടവരുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല', റിച്ചാർഡ് അലൻ പറഞ്ഞു.