- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാക്ടറികൾ തുടങ്ങാൻ ലൈസൻസ് വേണ്ട; അപേക്ഷ നൽകി രണ്ടു മാസമായിട്ടും തീരുമാനം എടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം; നിലവിലെ പരിസ്ഥിതി നിയമങ്ങളും ബാധകമല്ല; കേന്ദ്ര സർക്കാരിന്റെ ഫാക്ടറീസ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത് ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ
ഫാക്ടറികൾ തുടങ്ങാനും പ്രവർത്തിക്കാനും ലൈസൻസ് ആവശ്യമില്ലെന്നതുൾപ്പെടെയുള്ള ഭേദഗതി നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഫാക്ടറി തുറക്കുന്നതിന് അപേക്ഷ നൽകി രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ അതംഗീകരിച്ചതായി കണക്കാക്കുന്നതാണ് ഭേദഗതി. പരിസ്ഥിതി, സുരക്ഷാ സംബന്ധമായ നിയമങ്ങളൊന്നും ബാധകമാകാതെ പ്രവർത്തിക്കാമെന്നും കേന്ദ്രം തയ്യാറാക്കുന്ന ഭേദഗതി ബില്ലിൽ പറയുന്നു. ഫാക്ടറീസ് നിയമം സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങളുടെ ഭാഗമായാണ് ബിൽ. എന്നാൽ, ഇതിന്മേൽ സമവായം ഉണ്ടാക്കാനുള്ള സർക്കാർ നീക്കം പാളി. കാതലായ ഭേദഗതിനിർദേശങ്ങളെ ബിജെപി. അനുകൂലസംഘടനയായ ബി.എം.എസ്. ഉൾപ്പെടെ എല്ലാ തൊഴിലാളിസംഘടനകളും എതിർത്തു. അപേക്ഷയിൽ രണ്ടുമാസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കുമെന്ന വ്യവസ്ഥ അപകടമുണ്ടാക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഫാക്ടറികളുടെ കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബി.എം.എസ്. ചൂണ്ടിക്കാട്ടി. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിശോധിച്ച് വീണ്ടുമൊരു ഭേദഗതി ബിൽ തൊഴിൽമന്ത്രാലയം ത
ഫാക്ടറികൾ തുടങ്ങാനും പ്രവർത്തിക്കാനും ലൈസൻസ് ആവശ്യമില്ലെന്നതുൾപ്പെടെയുള്ള ഭേദഗതി നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഫാക്ടറി തുറക്കുന്നതിന് അപേക്ഷ നൽകി രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ അതംഗീകരിച്ചതായി കണക്കാക്കുന്നതാണ് ഭേദഗതി. പരിസ്ഥിതി, സുരക്ഷാ സംബന്ധമായ നിയമങ്ങളൊന്നും ബാധകമാകാതെ പ്രവർത്തിക്കാമെന്നും കേന്ദ്രം തയ്യാറാക്കുന്ന ഭേദഗതി ബില്ലിൽ പറയുന്നു.
ഫാക്ടറീസ് നിയമം സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങളുടെ ഭാഗമായാണ് ബിൽ. എന്നാൽ, ഇതിന്മേൽ സമവായം ഉണ്ടാക്കാനുള്ള സർക്കാർ നീക്കം പാളി. കാതലായ ഭേദഗതിനിർദേശങ്ങളെ ബിജെപി. അനുകൂലസംഘടനയായ ബി.എം.എസ്. ഉൾപ്പെടെ എല്ലാ തൊഴിലാളിസംഘടനകളും എതിർത്തു.
അപേക്ഷയിൽ രണ്ടുമാസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കുമെന്ന വ്യവസ്ഥ അപകടമുണ്ടാക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഫാക്ടറികളുടെ കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബി.എം.എസ്. ചൂണ്ടിക്കാട്ടി.
എല്ലാവരുടെയും അഭിപ്രായങ്ങൾ പരിശോധിച്ച് വീണ്ടുമൊരു ഭേദഗതി ബിൽ തൊഴിൽമന്ത്രാലയം തയ്യാറാക്കും. ഇനി കൂടിയാലോചനയുണ്ടാവില്ല. പരിഷ്‌കരിച്ച ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലാളിസംഘടനകൾ, തൊഴിലുടമകൾ, കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങളാണ് 1948-ലെ ഫാക്ടറീസ് ആക്ടിന്റെ പരിധിയിൽ വരിക. വൈദ്യുതി ഉപയോഗിക്കുന്നതും പത്ത് തൊഴിലാളികൾവരെ ഉള്ളതുമായ സ്ഥാപനങ്ങളിൽ നിയമം ബാധകമല്ല. വൈദ്യുതി ഉപയോഗിക്കാത്ത, ഇരുപതു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരില്ല. ഈ അംഗസംഖ്യ യഥാക്രമം ഇരുപതും നാൽപ്പതും ആക്കണമെന്നാണ് സർക്കാറിന്റെ മുഖ്യ ഭേദഗതിനിർദ്ദേശം. ഇതംഗീകരിക്കപ്പെട്ടാൽ ഭൂരിഭാഗം സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽനിന്ന് പുറത്താകും.
സർക്കാർനിർദ്ദേശം തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി എതിർത്തു. ഇങ്ങനെ ചെയ്താൽ 80 ശതമാനം ഫാക്ടറികളും നിയമത്തിൽനിന്ന് പുറത്താകുമെന്ന് അവർ വാദിച്ചു. അമ്പതിൽ കൂടുതൽപ്പേർ ജോലി ചെയ്യുന്ന ഫാക്ടറികളിലേ നിയമം ബാധകമാക്കാവൂവെന്ന് തൊഴിലുടമകളും ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ സുരക്ഷയ്ക്ക് നിലവിലെ നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ ഇല്ലാതാകും. സുരക്ഷാ കാര്യങ്ങൾക്ക് പ്രത്യേക ബോർഡ്- 'ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ബോർഡ്' രൂപവത്കരിക്കും. ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്നതാണ് ബോർഡ്.
തൊഴിലാളിയുടെ സുരക്ഷാ, ക്ഷേമപ്രശ്നങ്ങൾ ഇൻസ്പെക്ടർമാർക്ക് മുൻകൂർ അറിയിപ്പില്ലാതെ പരിശോധിക്കാമെന്ന് നിലവിൽ വ്യവസ്ഥയുണ്ട്. എന്നാൽ, മേലധികാരിയുടെ സമ്മതത്തോടെ, മുൻകൂട്ടി അറിയിച്ചുമാത്രമേ പരിശോധന നടത്താവൂ എന്നാണ് പുതിയ ബില്ലിലെ നിർദ്ദേശം. തൊഴിലാളികൾക്ക് വെബ്സൈറ്റുവഴി പരാതികൾ സമർപ്പിക്കാം.