- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റുകളുടെ ഉടമകൾ; കെഎംസിസിയിലും ചന്ദ്രികയിലും നിർണായക സ്വാധീനം; ഉത്തരേന്ത്യയിലും നിരവധി സ്ഥാപനങ്ങൾ; ലീഗിൽ നിന്ന് ജനപ്രതിനിധികളായി നിരവധി കുടുംബാംഗങ്ങളും; ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം; മുത്തലാഖ് ബിൽ പോലും ഒഴിവാക്കി കുഞ്ഞാലിക്കുട്ടി വിവാഹച്ചടങ്ങിനെത്തിയ മലപ്പുറം കൽപകഞ്ചേരിയിലെ എ.പി വ്യവസായ ഗ്രൂപ്പിനെ അറിയാം
മലപ്പുറം: കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് എ.പി (ആനപ്പടിക്കൽ) ഗ്രൂപ്പ് കുടുംബത്തിലെ വിവാഹം മുസ്ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഒഴിച്ചുകൂടാനാകാത്തതാണ്. പരമ്പരാഗതമായി മുസ്ലിം ലീഗ് കുടുംബമായ എ.പി ഗ്രൂപ്പ് മറ്റു പാർട്ടികളുമായുള്ള ബന്ധവും കാത്തു സൂക്ഷിച്ചു വരുന്നു. മൂത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ എ.പി വ്യവസായ ഗ്രൂപ്പിന്റെ വീട്ടിൽ കുഞ്ഞാലിക്കുട്ടി കല്യാണത്തിനെത്തിയത് വിവാദമായിരിക്കുകയാണ്. എ.പി കുടുംബത്തിലെ ഷംസുദ്ധീൻ മുഅ യുദ്ധീന്റെ പുത്രി ലത്തീഫ ഷംസുദ്ധീനും വളാഞ്ചേരിയിലെ വ്യവസായ പ്രമുഖനും കൈരളി ചാനൽ ഡയറക്ടർമാരിലൊരാളുമായ വി.കെ അഷ്‌റഫിന്റെ മകൻ അമീർ മുഹമ്മദുമായുള്ള വിവാഹ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. മാസങ്ങൾക്കു മുമ്പ് യു.എ.ഇയിൽ വച്ചായിരുന്നു ഇവരുടെ നിക്കാഹ് ചടങ്ങ് നടന്നിരുന്നത്. വിദേശത്തും നാട്ടിലും നടത്തിയ വിവാഹ ചടങ്ങുകൾക്ക് രാഷ്ട്രീയ സാമൂഹിക വ്യവസായ പ്രമുഖരായിരുന്നു പങ്കെടുത്തത്. മന്ത്രി കെ.ടി ജലീലുമായി വേദി പങ്കിടരുതെന്ന് യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തിലും കൂടിയായിരുന്നു ലീഗ് കോൺഗ്രസ്
മലപ്പുറം: കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് എ.പി (ആനപ്പടിക്കൽ) ഗ്രൂപ്പ് കുടുംബത്തിലെ വിവാഹം മുസ്ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഒഴിച്ചുകൂടാനാകാത്തതാണ്. പരമ്പരാഗതമായി മുസ്ലിം ലീഗ് കുടുംബമായ എ.പി ഗ്രൂപ്പ് മറ്റു പാർട്ടികളുമായുള്ള ബന്ധവും കാത്തു സൂക്ഷിച്ചു വരുന്നു.
മൂത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ എ.പി വ്യവസായ ഗ്രൂപ്പിന്റെ വീട്ടിൽ കുഞ്ഞാലിക്കുട്ടി കല്യാണത്തിനെത്തിയത് വിവാദമായിരിക്കുകയാണ്. എ.പി കുടുംബത്തിലെ ഷംസുദ്ധീൻ മുഅ യുദ്ധീന്റെ പുത്രി ലത്തീഫ ഷംസുദ്ധീനും വളാഞ്ചേരിയിലെ വ്യവസായ പ്രമുഖനും കൈരളി ചാനൽ ഡയറക്ടർമാരിലൊരാളുമായ വി.കെ അഷ്‌റഫിന്റെ മകൻ അമീർ മുഹമ്മദുമായുള്ള വിവാഹ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. മാസങ്ങൾക്കു മുമ്പ് യു.എ.ഇയിൽ വച്ചായിരുന്നു ഇവരുടെ നിക്കാഹ് ചടങ്ങ് നടന്നിരുന്നത്. വിദേശത്തും നാട്ടിലും നടത്തിയ വിവാഹ ചടങ്ങുകൾക്ക് രാഷ്ട്രീയ സാമൂഹിക വ്യവസായ പ്രമുഖരായിരുന്നു പങ്കെടുത്തത്.
മന്ത്രി കെ.ടി ജലീലുമായി വേദി പങ്കിടരുതെന്ന് യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തിലും കൂടിയായിരുന്നു ലീഗ് കോൺഗ്രസ് നേതാക്കൾ ജലീലുമായി കല്യാണ പന്തലിൽ വേദി പങ്കിടലും കുശലം പറച്ചിലും നടത്തിയത്. ഇത് വെറും സ്വകാര്യ ചടങ്ങായിരുന്നെങ്കിലും യു.ഡി.എഫ് അണികളിൽ കലഹം മൂർഛിച്ചിരിക്കുകയാണ്.
എന്നാൽ സ്വദേശത്തും വിദേശത്തും ബിസിനസ് സ്ഥാപനങ്ങളുള്ള എ.പി ഗ്രൂപ്പുമായുള്ള മന്ത്രി ജലീലിനും പഴയ കാലം മുതലേ അടുത്ത ബന്ധമുണ്ട്. ഇപ്പോഴത്തെ എ.പി ഗ്രൂപ്പ് സഹോദരങ്ങളുടെ പിതാവ് മൊയ്ദീൻ കുട്ടി മാസ്റ്റർ പഴയ കുറ്റിപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. ഈ കാലം മുതൽ മൊയ്ദീൻ കുട്ടി മാസ്റ്റർക്കു കീഴിൽ മന്ത്രി ജലീൽ ലീഗിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ലീഗ് വിട്ട ശേഷവും കെ.ടി ജലീൽ ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.
യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റുകൾ എ.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിവിധ കെ.എം.സി.സി ഘടകങ്ങളുടെ താൽക്കാൽ സ്ഥാനങ്ങളിലും ഈ കുടുംബാംഗങ്ങൾ പ്രവർത്തനം നടത്തുന്നുണ്ട്. ഗൾഫ് ചന്ദ്രികയുടെ ഗവേണിങ് ബോർഡ് അംഗങ്ങളായും പ്രവർത്തിക്കുന്നു.
എ.പി ഗ്രൂപ്പ് കുടുംബത്തിലെ അംഗങ്ങൾ വിവിധ കാലയളവിൽ ലീഗിന്റെ ജനപ്രതിനിധികളായിരുന്നു. സഹോദരൻ അബാഹ് നിലവിൽ ബ്ലോക്ക് മെമ്പറാണ്. പ്രദേശത്തെ സമ്പന്ന കുടുംബമായ എ.പി ഗ്രൂപ്പ് സാധാരണക്കാരുടെ അത്താണിയാണ്.
ജീവകാരുണ്യ, സേവന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങളും ഈ സഹോദരങ്ങൾ ചേർന്ന് നടത്തുന്നുണ്ട്.2005 ൽ എ.പി ഗ്രൂപ്പിലെ ഇളയ സഹോദരൻ അസ്ലം വിദേശത്ത് വെച്ച് മരണപ്പെട്ടിരുന്നു. പിന്നീട് അസ്ലമിന്റെ ഓർമ്മയ്ക്കായാണ് ചാരിറ്റി പ്രവവർത്തനങ്ങൾ നടത്തിവരുന്നത്. കഴിഞ്ഞ ഞായറാഴ്ച 11 വീടുകൾ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് സമർപ്പിച്ചിരുന്നു. ഉത്തരേന്ത്യയിൽ എ.പി അസ്ലമിന്റെ പേരിൽ നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രളയക്കെടുതി നേരിട്ടപ്പോൾ 5 കോടി രൂപയുടെ ധനസഹായം സംസ്ഥാന സർക്കാറിന് കൈമാറി. സാധാരണക്കാർക്ക് ആശ്രയമായി എന്നും നിലകൊണ്ട എ.പി കുടുംബം വർഷംതോറും നിരവധി യുവാക്കൾക്ക് വിദേശത്ത് തൊഴിൽ അവസരവും നൽകുന്നുണ്ട്.