കെ കൺമണി എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മണിരത്‌നം എന്ന സൂപ്പർഹിറ്റ് സംവിധാകൻ ആദ്യം ഫഹദിനെ സമീപിക്കുന്നത്. എന്നാൽ തമിഴ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മണിരത്‌നത്തിന്റെ ആ ഓഫർതള്ളുകയായിരുന്നു ഫഹദ്. (പിന്നീട് മലാളിതാരം ദുൽഖർ ആണ് ഈ ചിത്രത്തിൽ നായകനായത്.) എന്നാൽ അങ്ങിനെയൊന്നും ഫഹദിനെ ഒഴിവാക്കാൻ മണിരത്‌നം തയ്യാറല്ല. തന്റെ സിനിമയിൽ ഫഹദിനെ അഭിനയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മണിരത്‌നം.

ഇത്തവണ തമിഴിലും തെലുങ്കിലുമായി മണിരത്‌നം ഒരുക്കുന്ന ചിത്രത്തിൽ നായകനാവാനാണ് ഫഹദിനെ ക്ഷണിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്. തെലുങ്കു താരം രാംചരണിനെ തന്റെ അടുത്ത ചിത്രത്തിലേക്ക് മണിരത്‌നം പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിൽ രാംചരണിന് പകരമായാണോ അതോ മറ്റൊരു പ്രൊജക്റ്റിനായാണോ മണിരത്‌നം ടീം ഫഹദിനെ സമീപിക്കുന്നതെന്നത് വ്യക്തമല്ല.

എം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലെ വില്ലൻ വേഷത്തിലൂടെ തമിഴിലേക്ക് കടന്ന ഫഹദ് തമിഴ് കൈകാര്യം ചെയ്യുന്നതിൽ ആത്മവിശ്വാസം നേടിക്കഴിഞ്ഞു. ത്യാഗരാജൻ കുമാരരാജൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നതിനും ഫഹദ് കരാറായിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.