- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം ഓണസദ്യയുണ്ട് ഫഹദ് ഫാസിൽ; താരജാഡകൾ ഇല്ലാതെ സാദരണക്കാരനായി സിനിമാ സെറ്റിലിരുന്ന് ഓണമുണ്ണുന്ന ഫഹദിന്റെ വീഡിയോ വൈറലാകുന്നു
ഫഹദിന്റെ ഇത്തവണത്തെ ഓണം ലൊക്കേഷനിൽ ആയിരുന്നു. കാട് പശ്ചാത്തലമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രം കാർബണിന്റെ ഷൂട്ടിങ് സ്ഥലത്ത് വച്ചായിരുന്നു നടന്റെ ഓണാഘോഷം. നടൻ ഓണം ആഘോഷിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്. വ്യക്തി ജീവിതത്തിൽ താൻ വളരെ സാധാരണക്കാരനാണെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും പക്ഷെ ഇത്രയ്ക്ക് സിംപിളാണെന്ന് കരുതിയില്ലെന്നൊണ് ആരാധകരുടെ അഭിപ്രായം. ഒരു ലുങ്കിലും ബനിയനുമിട്ട്, വളരെ സിംപിളായി അണിയറപ്രവർത്തകർക്കിടയിൽ ഇരുന്ന് സദ്യ ഉണ്ണുന്ന ഫഹദ് ഫാസിലാണ് വീഡിയോയിൽ ഉള്ളത്. മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. ഫഹദ് ഫാസിലും മംമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന കാർബൺ ഒരു സസ്പൻസ് ത്രില്ലറാണ്. സിബി തോട്ടപ്പുറം നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവു ഡിലെ മലയാളി സാന്നിധ്യം കെ.യു മോഹൻ ആണ്. വിശാൽ ഭരദ്വാജാണ് സംഗീതം.വാഗമൺ, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം നട
ഫഹദിന്റെ ഇത്തവണത്തെ ഓണം ലൊക്കേഷനിൽ ആയിരുന്നു. കാട് പശ്ചാത്തലമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രം കാർബണിന്റെ ഷൂട്ടിങ് സ്ഥലത്ത് വച്ചായിരുന്നു നടന്റെ ഓണാഘോഷം. നടൻ ഓണം ആഘോഷിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്.
വ്യക്തി ജീവിതത്തിൽ താൻ വളരെ സാധാരണക്കാരനാണെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും പക്ഷെ ഇത്രയ്ക്ക് സിംപിളാണെന്ന് കരുതിയില്ലെന്നൊണ് ആരാധകരുടെ അഭിപ്രായം. ഒരു ലുങ്കിലും ബനിയനുമിട്ട്, വളരെ സിംപിളായി അണിയറപ്രവർത്തകർക്കിടയിൽ ഇരുന്ന് സദ്യ ഉണ്ണുന്ന ഫഹദ് ഫാസിലാണ് വീഡിയോയിൽ ഉള്ളത്.
മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. ഫഹദ് ഫാസിലും മംമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന കാർബൺ ഒരു സസ്പൻസ് ത്രില്ലറാണ്.
സിബി തോട്ടപ്പുറം നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവു ഡിലെ മലയാളി സാന്നിധ്യം കെ.യു മോഹൻ ആണ്. വിശാൽ ഭരദ്വാജാണ് സംഗീതം.വാഗമൺ, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.