ചെന്നൈ: തെന്നിന്ത്യയിൽ പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫഹദ് ഫാസിൽ. കമൽ ഹാസൻ നായകനാകുന്ന വിക്രം സിനിമയ്ക്ക് പിന്നാലെ താരം എത്തുന്നക പുതിയ തമിഴ് സിനിമയിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിലാണ് ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുക.

ധനുഷ് നായകനായി എത്തിയ കർണന് ശേഷം മാരി ശെൽവരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നൻ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായികയാവുന്നത്. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.

 ജോജി ഉൾപ്പടെയുള്ള ചിത്രങ്ങൾ ഒടിടിയിൽ ഹിറ്റായതോടെ തെന്നിന്ത്യയിൽ ഫഹദ് ഫാസിലിന് ആരാധകർ ഏറിയിരുന്നു. അല്ലു അർജുൻ നായകനായി എത്തിയ ബി?ഗ് ബജറ്റ് ചിത്രത്തിലെ താരത്തിന്റെ വില്ലൻ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം വിക്രമിൽ അഭിനയിക്കുന്നത്.

 

 

കൽഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 110 ദിവസങ്ങൾ നീണ്ട ഷൂട്ടിന് ശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.