- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുൾ ജെറ്റ് സഹോദരന്മാരെ രായ്ക്കുരാമാനം പൊക്കിയ പൊലിസിന് ബി.ടെക് വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരനായ സമ്പന്നന്റെ മകൻ മൂക്കിൻ തുമ്പത്തുണ്ടായിട്ടും തൊടാൻ കഴിഞ്ഞില്ല; തലശേരിയിലെ ഫറാസിനെ കൊന്നവരെ വെറുതെ വിടുമ്പോൾ
തലശേരി: ഇ ബുൾജെറ്റ് സഹോദരന്മാരെ രായ്ക്കുരാമാനം പൊക്കി അകത്തിട്ട പൊലിസ് വാഹനാഭ്യാസം നടത്തി എൻജിനിയറിങ് വിദ്യാർത്ഥിയുടെ ജീവൻ അപഹരിച്ച സമ്പന്നന്റെ മകനെ തൊടാൻ മടിയെന്നു ആരോപണം. അപകടം നടന്നിട്ട് 25 ദിവസം വരെ പൊലിസിന്റെ മൂക്കിൻ തുമ്പത്ത് കഴിഞ്ഞ യുവാവിനെ പിടികൂടാൻ കഴിയാഞ്ഞ പൊലിസ് ഇപ്പോൾ പ്രതിയായ 19 വയസുകാരൻ ഇതര സംസ്ഥാനത്തേക്ക് കടന്നപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്.
പ്രതിയെ പിടികൂടാനായി അന്വേഷണസംഘം കർണാടകയിലേക്കും തമിഴ്‌നാട്ടിലും അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഇപ്പോൾ പ്രതി ഹൈദരബാദിലേക്ക് കടന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇതിനുള്ള തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പൊലിസ് അവകാശപ്പെടുന്നു.പ്രതിയെ തേടി മറുനാടുകളിലേക്ക് അന്വേഷണസംഘം പോയിട്ടുണ്ട്.
തലശേരിയിലെ ബി.ടെക്് വിദ്യാർതഥി താഴെ ചമ്പാട് ആമിനാസിൽ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി സംഭവത്തിനു ശേഷം പൊലിസിന്റെ മൂക്കിൻ തുമ്പത്ത് തലശേരി കുയ്യാലി ഗുഡ്സ് ഷെഡ് റോഡിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചിരുന്നിട്ടും പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ ആരോപണം.നരഹത്യാകേസിലെ പ്രതി ഉക്കാസ് മെട്ടയിലെ ഉമ്മേഴ്സിൽ റൂബിനെതിരെ(19) കഴിഞ്ഞ ദിവസംപൊലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. പ്രതിഗൾഫിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
പ്രതിയെ തേടി സിഐ കെ.സനൽ കുമാർ, എഎസ് ഐ സഹദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേരളത്തിന് പുറത്തേക്ക് തെരച്ചിൽ തുടങ്ങിയത്. കഴിഞ്ഞ മാസം 27ന് പ്രതിയായ റൂബിൻ ബംഗളൂര് വഴി ബെലോന കാറിൽ ബംഗളൂരിലേക്കും അവിടെ നിന്നും ഹൈദരബാദിലേക്കും കടന്നതായുള്ള വീഡിയോ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്്ഥാനത്തിലാണ് ഇപ്പോൾ കൊണ്ടുപിടിച്ച തെരച്ചിൽ നടത്തുന്നത്.ഈ റൂട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൈബർ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ രക്ഷിക്കുന്നതിനായി ബന്ധുവായ ഒരു പൊലിസുകാരനാണ് അണിയറയിൽ നീക്കങ്ങൾ നടത്തുന്നതെന്നാണ് അഫ്ലാഹ് ഫറാസിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
കോഴിക്കോട്്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ ഉദ്യോഗസ്ഥന്റെ ഇടപെടലുകളെ കുറിച്ചു ഫറാസിന്റെ ബന്ധുക്കൾ നേരത്തെ തന്നെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കുയ്യാലി ഗുഡ്സ് ഷെഡ്സ് റോഡിലെ ബന്ധുവീട്ടിലാണ് സംഭവം നടന്ന ജൂലായ് 20ന് ശേഷം റൂബിൻ ഒളിവിൽ താമസിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഹൃദയസംബന്ധമായ അസുഖമുള്ള ഈ ബന്ധുവിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾ ഹൃദ് രോഗിയാണെന്നും 15 ദിവസത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ഡോക്ടർ നൽകിയ മെഡിക്കൽ റിപ്പോർട്ടിലുള്ളത്.
എന്നാൽ ഈ ബന്ധു പൊലിസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ചതാണെന്നും ഇദ്ദേഹം വാഹനവുമായി തലശേരി നഗരത്തിൽസ്ഥിരമായി എത്താറുണ്ടെന്നും ഫറാസിന്റെ ബന്ധുക്കൾ പറയുന്നു. ഇയാൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെയും ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഫറാസിന്റെ വീടു സന്ദർശിച്ച വടകര എം. പി കെ.മുരളീധരന് ഈ വിഷയം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
നേരത്തെ കുറ്റാരോപിതനായ റൂബിന്റെ പാനൂർ, മത്തിപറമ്പ് ഭാഗങ്ങളിലെ ബന്ധുവീടുകളിൽ പൊലിസ് റെയ്ഡു നടത്തിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ ഏറെ ബന്ധുക്കളുള്ള റൂബിൻവിദേശത്തേക്ക് കടക്കാതിരിക്കാൻ എയർപോർട്ടുകളിൽ ലുക്ക് ഔട്ട് നോട്ടിസ പതിച്ചിട്ടുണ്ട്. ബലിപ്പെരുന്നാളിന്റെ തലേദിവസം രാത്രി ഏഴുമണിക്ക് പഠനാവശ്യത്തിനുള്ള ലാപ് ടോപ്് വാങ്ങാനായി സഹപാഠിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് തലശേരി ജൂബിലി റോഡിൽ വെച്ചു ഫറാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ആഡംബര കാറിടിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്