- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ പിന്തുടർന്നു; ആളൊഴിഞ്ഞ സ്ഥലത്തിട്ട് വെട്ടാനുള്ള ശ്രമം പാളി; ബൈക്ക് ഉപേക്ഷിച്ച് ഓടിയപ്പോൾ കൊടുവാളുമായി പിറകെ കൂടി; നാട്ടുകാരുടെ മുമ്പിലിട്ട് തുരുതുരാ വെട്ടിയത് മുഖമൂടിയണിഞ്ഞ മൂന്നംഗ സംഘം; എല്ലാം കണ്ട സ്‌കൂൾ കുട്ടികൾ നിലവിളിച്ചോടി; കൊല്ലപ്പെട്ടത് ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആർഎസ്എസ് പ്രവർത്തകൻ; തിരൂരിൽ കനത്ത ജാഗ്രത
മലപ്പുറം: ആർഎസ്എസ് പ്രവർത്തകൻ ആലത്തിയൂർ കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ വിപിനെ (24) കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്. കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നു. പ്രതികൾ അധികദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ പ്രതികളെ പിടികൂടാൻ പ്രത്യേക ക്രൈം സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. അതേ സമയം എസ്‌പി ദേബേഷ് കുമാർ ബെഹ്‌റയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പൊലീസ് പുറപ്പെടുവിച്ചു. ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഇന്ന് രാവിലെ 7. 25 ഓടെയാണ് വിപിന് വെട്ടേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിപിൻ കൊല്ലപ്പെട്ടിരുന്നു. ശരീരമാസകലം വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തൃപ്രംങ്ങോട് ആലത്തിയൂർ ഭാഗത്ത് നിന്നും ബി.പി അങ്ങാടി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു വിപിൻ. വിപിൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ സംഘം പിന്തുടർന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. പിന്തുടർന്ന സംഘം ആളൊഴിഞ
മലപ്പുറം: ആർഎസ്എസ് പ്രവർത്തകൻ ആലത്തിയൂർ കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ വിപിനെ (24) കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്.
കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നു. പ്രതികൾ അധികദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ പ്രതികളെ പിടികൂടാൻ പ്രത്യേക ക്രൈം സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. അതേ സമയം എസ്‌പി ദേബേഷ് കുമാർ ബെഹ്‌റയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പൊലീസ് പുറപ്പെടുവിച്ചു.
ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഇന്ന് രാവിലെ 7. 25 ഓടെയാണ് വിപിന് വെട്ടേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ വിപിൻ കൊല്ലപ്പെട്ടിരുന്നു. ശരീരമാസകലം വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തൃപ്രംങ്ങോട് ആലത്തിയൂർ ഭാഗത്ത് നിന്നും ബി.പി അങ്ങാടി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു വിപിൻ. വിപിൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ സംഘം പിന്തുടർന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. പിന്തുടർന്ന സംഘം ആളൊഴിഞ്ഞ പ്രദേശമായ പാറശ്ശേരി ഭാഗത്ത് വെച്ച് വെട്ടാനായിരുന്നു പദ്ധതിയെന്നാണ് സംശയം.
എന്നാൽ ഇവിടെ വെച്ച് വെട്ടിയെങ്കിലും വിപിൻ വീണ്ടും രക്ഷപ്പെട്ടു മുന്നോട്ടു പോയി. സംഘം വീണ്ടും വെട്ടിയതോടെ പ്രാണരക്ഷാർത്ഥം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കൊടുവാളുമായി പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പുളിഞ്ചോട് പ്രദേശത്ത് എത്തിയിരുന്നു.
ബസ് യാത്രക്കാരും മദ്രസാ, സ്‌കൂൾ വിദ്യാർത്ഥികളും വെട്ടുന്നത് കണ്ട് നിലവിളിച്ചോടുകയായിരുന്നുവത്രെ. സമീപത്തെ ട്യൂഷൻ സെന്ററിലേക്ക് വന്ന വിദ്യാർത്ഥികൾ രക്തത്തിൽ മുങ്ങിയ മൃതദേഹം കണ്ട് പേടിച്ചരണ്ടിരുന്നു. വെട്ടേറ്റ് കിടന്ന സ്ഥലത്തിന് നൂറ് മീറ്റർ മുമ്പായിരുന്നു ബൈക്ക് കണ്ടെത്തിയത്.
കൃത്യം നടത്തിയത് മുഖം മറച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു ബൈക്കിലായിരുന്നു മൂന്ന് പേരും. കൃത്യം നടത്തിയ ശേഷം പൊയ്‌ലിശേരി റോഡിലൂടെ കണ്ണന്തളി, ബി.പി അങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. കിട്ടിയ വിവരമനുസരിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. വെട്ട് നടന്ന സ്ഥലങ്ങളിൽ സി.സിടിവി ക്യാമറയില്ല. എന്നാൾ പ്രതികൾ രക്ഷപ്പെട്ട പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്.
ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയും ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളുമാണ് വിപിൻ. ഈ മാസം രണ്ടിന് ഫൈസൽ വധക്കേസിലെ 14ാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ടി. ലിജീഷിനെ (27) ഒരു സംഘം പരപ്പനങ്ങാടിയിൽ വെച്ച് കാറിടിച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം പ്രതി വിപിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. റിമാൻഡിൽ കഴിഞ്ഞിരുന്ന ഫൈസൽ വധ കേസ് പ്രതികളെല്ലാം ഇപ്പോൾ കോടതി ജാമ്യത്തിലാണുള്ളത്. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ പലരും ഇപ്പോഴും ഒളിവ് ജീവിതം നയിക്കുകയാണ്.
അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലയിലെ ഡിവൈഎസ്‌പി മാരുടെ മേൽനോട്ടത്തിൽ വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മുസ്ലിം ലീഗ്, സി.പി.എം പാർട്ടികളുടെ ബോർഡുകൾ നശിപ്പിക്കപ്പെട്ടു. ക്രമസമാധാനം കണക്കിലെടുത്ത് തിരൂരിൽ പൊലീസ് ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിരൂർ നഗരസഭയുടെ പൊലീസ് ലൈൻ മുതൽ തെക്ക് ഭാഗത്തേക്ക് തലക്കാട് പഞ്ചായത് അതിർത്തി വരെ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തിരമായി നിരോധനാജ്ഞ (സെക്ഷൻ 144 ഐപിസി) പുറപ്പെടുവിച്ചതായി പൊലീസ് പറഞ്ഞു.
ജനങ്ങൾ സംഘം ചേരുന്നതും മൂന്നിലധികം ആളുകൾ ഒരുമിച്ചു കൂടുന്നതും ഇതിനാൽ താത്കാലികമായി നിരോധിച്ചിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഓണപ്പരീക്ഷ മാറ്റിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട്, എൻ.ഡി.എഫ് പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.