- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫിലഡൽഫിയ മതബോധന സ്‌കൂൾ വിശ്വാസോത്സവം ആഘോഷിക്കുന്നു
ഫിലഡൽഫിയ: കുട്ടികളിൽ കുരുന്നു പ്രായത്തിൽതന്നെ ക്രൈസ്തവ വിശ്വാസവും സഭാപഠനങ്ങളും കൂദാശാതിഷ്ഠിതജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്‌നേഹവും ബൈബിൾ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നൽകാം എന്നതിന്റെ ഭാഗമായി കരുണയുടെ മഹാജൂബിലിവർഷത്തിൽ സൺഡേ സ്‌കൂൾ കുട്ടികൾക്കായി ഫെയ്ത്ത്‌ഫെസ്റ്റ് എന്ന പേരിൽ വിശ്വാസോത്സവം നടത്തുന്നു.ഫില
ഫിലഡൽഫിയ: കുട്ടികളിൽ കുരുന്നു പ്രായത്തിൽതന്നെ ക്രൈസ്തവ വിശ്വാസവും സഭാപഠനങ്ങളും കൂദാശാതിഷ്ഠിതജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്‌നേഹവും ബൈബിൾ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നൽകാം എന്നതിന്റെ ഭാഗമായി കരുണയുടെ മഹാജൂബിലിവർഷത്തിൽ സൺഡേ സ്‌കൂൾ കുട്ടികൾക്കായി ഫെയ്ത്ത്‌ഫെസ്റ്റ് എന്ന പേരിൽ വിശ്വാസോത്സവം നടത്തുന്നു.
ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിലെ സൺഡേ സ്‌കൂൾ കുട്ടികൾക്കാണ് ഈ സുവർണാവസരം ലഭിക്കുന്നത്.
പ്രീകെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മതബോധനസ്‌കൂൾ കുട്ടികൾക്കായി അവരുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായിട്ടാണ് ഫെയ്ത്ത്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബൈബിൾ സ്‌പെല്ലിങ് ബീ മുതൽ ഉപകരണസംഗീതം വരെ മൽസരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 5, 12 എന്നീ രണ്ടുദിവസങ്ങളിലായിട്ടാണ് മൽസരങ്ങൾ അരങ്ങേറുക. ബൈബിൾ പാരായണം, ബൈബിൾ സ്റ്റോറി, സ്‌പെല്ലിങ് ബീ, ഗാനം, ഡാൻസ്, കളറിങ് ആൻഡ് പെയിന്റിങ്, പ്രാർത്ഥനകൾ, പ്രസംഗം, ബൈബിൾ കഥാപാത്രങ്ങളുടെ അനുകരണം എന്നിവയിലാണ് മത്സരങ്ങൾ. വ്യക്തിഗത സമ്മാനങ്ങൾക്കു പുറമെ നാലു ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നവർക്ക് കലാതിലകം, കലാപ്രതിഭ എന്നിങ്ങനെയുള്ള ബഹുമതികളും ലഭിക്കും. ഗ്രേഡുലവൽ അനുസരിച്ച് പല ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരങ്ങൾ.
ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, സൺഡേ സ്‌കൂൾ ഡയറക്ടർ ഡോ. ജയിംസ് കുറിച്ചി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, പിടിഎ പ്രസിഡന്റ് ജോജി ചെറുവേലി, പ്രോഗ്രാം കോഓർഡിനേറ്റർ ജോസ് മാളേയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ മതാധ്യാപകരും പിടിഎ ഭാരവാഹികളും പരിപാടിക്കു നേതൃത്വം നൽകും.



