- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രഭാത ഗീതം നിർത്തലാക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞതായി പ്രചാരണം; വ്യാജ പ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മായിൻഹാജി; ലീഗും തങ്ങളും ഉയർത്തിപ്പിടിക്കുന്നത് മതമൈത്രിയുടെ രാഷ്ട്രീയമാണെന്നും മായിൻ ഹാജി
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിൻഹാജി. മലപ്പുറത്തെ ക്ഷേത്രങ്ങളിൽനിന്നുള്ള പ്രഭാതഗീതം നിർത്തലാക്കണമെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വ്യാജസന്ദേശങ്ങൾ.
ഇത് പ്രചരിപ്പിച്ചവർക്കെതിരെയാണ് മായിൻഹാജി ഇന്ന് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഉയർത്തിപ്പിടിക്കുന്നത് മതമൈത്രിയുടെ രാഷ്ട്രീയമാണെന്നും രാജ്യത്തിന്റെ മതേതരത്വത്തിനും മത സൗഹാർദ്ദത്തിനും ഏറെ സംഭാവനകൾ അർപ്പിച്ച പാണക്കാട് കുടുംബത്തെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനും സാമുദായിക മൈത്രി തകർക്കാനും കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ പോസ്റ്ററുകളാണത്.
ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചവർക്കും നിർമ്മിച്ചവർക്കുമെതിരെ ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗും ഹൈദരലി ശിഹാബ് തങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെ ജനമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി തുടരുമെന്നും മുംസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് എംസി മായിൻഹാജി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ