- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് എഴുതി മൗലാന മൗദൂദിയുടെ ചിത്രവും വെൽഫയർ പാർട്ടി സ്ഥാനാർത്ഥികളുടെ ചിത്രവും വെച്ച് വ്യാജ പ്രചാരണം; തുടക്കമിട്ടത് പ്രതീഷ് വിശ്വനാഥൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലുടെ; മുക്കം നഗരസഭയിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി
കോഴിക്കോട്: നിരോധിത സംഘടനയായ സിമിയുടെ മുദ്രാവാക്യങ്ങളും മതരാഷ്ട്രവാദ ആശയത്തിന്റെ സൃഷ്ടാവായ മൗലാനാ മൗദൂദിയുടെ പടവും വെച്ച് വ്യാജ ചിത്രം ഉണ്ടാക്കി വെൽഫയർ പാർട്ടി സ്ഥാനാർത്ഥിയെ അപകഏർത്തിപ്പെടുത്താൻ നീക്കം. മുക്കം നഗരസഭയിലെ 18ാം വാർഡിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി സാറ കൂടാരത്തിന്റെ പേരിലാണ് വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പി. ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരിക്കുന്നത്.
വോട്ടഭ്യർഥിക്കാനായി വാർഡ് കമ്മിറ്റി തയാറാക്കിയ പോസ്റ്ററിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന എഴുത്തും യു.ഡി.എഫ് വെൽഫെയർ പാർട്ടി നേതാക്കളുടെ ഫോട്ടോയും കൃത്രിമമായി ഉൾപ്പെടുത്തിയായിരുന്നു പ്രചരണം. മൗലാനാ അബുൽ ആലാ മൗദൂദി, ലീഗ് നേതാക്കളായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി എന്നിവരുടെ ചിത്രങ്ങളായിരുന്നു പോസ്റ്ററിൽ ഉപയോഗിച്ചത്.
പ്രതീഷ് വിശ്വനാഥർ എന്ന ഒരു അക്കൗണ്ടിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതെന്നാണ് വെൽഫയർ പാർട്ടി നേതാക്കൾ പയുന്നത്. നേരത്തെയും ഇത്തരം നിരവധി കേസുകളിൽ തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനെതിരെ ആക്ഷേപം വന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കെതിരായി വ്യാജ പോസ്റ്ററുകൾ ഉണ്ടാക്കുന്നതിനും അവരുടെ പോസ്റ്ററുകൾ എഡിറ്റ് ചെയ്യുന്നതിനും എതിരെ കർശനമായ നടപടി എടുക്കുമെന്നാണ് ഡി.ജി.പി ഈ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു സ്ത്രീയും ന്യൂനപക്ഷ സമുദായംഗവുമായ എന്റെ പേരിൽ ഇങ്ങനെയൊരു വ്യാജ പോസ്റ്റർ ഉണ്ടാക്കിയവർക്കെതിരെ ബന്ധപ്പെട്ടവർ കർശന നടപടി എടുക്കേണ്ടതുണ്ടെന്നും സാറ കൂടാരം പറഞ്ഞു.കോഴിക്കോട് ജില്ലാ പൊലീസ് കമ്മീഷണർ, കോഴിക്കോട് ജില്ലാ കലക്ടർ, കേരള ഇലക്ഷൻ കമ്മീഷണർ ,കേരള മുഖ്യമന്ത്രി, ഡി.ജി.പി , റിട്ടേണിങ് ഓഫീസർ , മുക്കം പൊലീസ് എന്നിവർക്കാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി പരാതി നൽകിയത്.