- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപുവിന്റെ കൊലയാളിക്കൊപ്പമുള്ള ചിത്രം വ്യാജമെന്ന് പറഞ്ഞ് ശ്രീനിജന്റെ പരാതിക്ക് പിന്നാലെ ബ്ലോക് മെമ്പർ റെസീനയുടെ അറസ്റ്റ്; ചിത്രം വ്യാജമല്ലെന്നതിന് തെളിവായി യഥാർഥ ഫോട്ടോകളുമായി ട്വന്റി 20 പ്രവർത്തകരും; കുന്നത്തുനാട് എംഎൽഎയുടെ കള്ളം പൊളിയുമ്പോൾ
കൊച്ചി: നിരവധി പ്രമുഖർക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായാലും പൊലീസ് നടപടി എടുക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നു എന്ന ആക്ഷേപം കേരളത്തിലെങ്ങും ശക്തമാണ്. എന്നാൽ, ഈ ആക്ഷേപത്തിന് വിപരീതമായ സംഭവമായിരുന്നു കഴിഞ്ഞ ദിവസം കുന്നത്തുനാട എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിൽ ഉണ്ടായത്. ദീപുവിന്റെ കൊലയാളികൾക്കൊപ്പം എംഎൽഎ നിൽക്കുന്ന ചിത്രം മോർഫ് ചെയ്തു ട്വന്റി20 പ്രവർത്തകർ പ്രചരിപ്പിക്കുന്നു എന്ന പരാതിയിലായിൽ അതിവേഗ നടപടിയാണ് പൊലീസ് കൈക്കൊണ്ടത്.
ഇക്കാര്യത്തിൽ പി.വി.ശ്രീനിജിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചു നൽകിയ പരാതിയിൽ ബ്ലോക്ക് ഡിവിഷൻ അംഗത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. വടവുകോട് ബ്ലോക്ക് വെമ്പിള്ളി ഡിവിഷൻ അംഗം റെസീന പരീതിനെ പുത്തൻകുരിശ് പൊലീസാണ് അറസ്റ്റു ചെയ്തത്. എംഎൽഎയും കിഴക്കമ്പലത്തെ ദീപുവിന്റെ കൊലയാളിയായ ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീ(42)സും ഒരുമിച്ചുള്ള ചിത്രം വ്യാജമാണ് എന്നതായിരുന്നു ഈ പരാതിയുടെ അടിസ്ഥാനം.
ട്വന്റി20യുടെ വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് ദീപുവിനു മർദനമേറ്റതിനു പിന്നാലെ രാഷ്ട്രീയ സംഘർഷത്തിന് റസീന ശ്രമിച്ചതിന് തെളിവെന്നു പറഞ്ഞാണ് നടപടിയും ഉണ്ടായത്. കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിമിനെതിരെ സൈബർ പ്രചാരണം ഉണ്ടായ സംഭവത്തിൽ ഇവർക്കെതിരെ അമ്പലമേട് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
അതേസമയം ഇവർ പ്രചരിപ്പിച്ചെന്നു പറയുന്ന ചിത്രം കൂട്ടിച്ചേർത്തതല്ല, യഥാർഥത്തിൽ ഉള്ളതു തന്നെയാണെന്നതിന് തെളിവിവുകളും പുറത്തുവന്ു. ഇക്കാര്യം റെസീന തന്നെ വ്യക്തമാക്കുകയും ചെയത്ു. ദീപുവിന്റെ കൊലക്കേസിലെ പ്രതിയാണ് ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ്. അസീസും കുറച്ച് സിപിഎം പ്രവർത്തകരും അടക്കം പി വി ശ്രീനിജനൊപ്പം നിൽകുന്ന ചിത്രങ്ങൾ അസീസിന്റെ ഫേസ്‌ബുക്ക് പേജിൽ അടക്കം ടാഗ് ചെയ്തിട്ടുണ്ട്. ഈ ചിത്രം എംഎൽഎയുടെയും കൂട്ടരുടെയും കള്ളം പൊളിക്കുന്നതുമാണ്. ഈ ചിത്രങ്ങളാണ് ട്വന്റി 20 പ്രവർത്തകർ പ്രചരിപ്പിച്ചതും. ഇത് മോർഫ് ചെയ്തത് അല്ലെന്നാണ് അവർ ആവർത്തിച്ച് ആണയിടുന്നതും.
കൊലയാളികളുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് ശ്രീനിജൻ കൈ കഴുകാൻ ശ്രമിക്കുമ്പോഴും ഈ ചിത്രങ്ങൾ ആ വാദം ഖണ്ഡിക്കുന്നതുമാണ്. സിപിഎം വാദങ്ങൾ തള്ളുന്നതാണ് പൊലീസിന്റെ എഫ് ഐ ആറും. ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടർപ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. എഫ് ഐ ആറിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഗൂഢാലോചനയുടെ സൂചനയും അതിലുണ്ട്. ഗൂഢാലോചനയിലേക്ക് അന്വേഷണം പോകുമോ എന്നത് മാത്രമാണ് ഇനി നിർണ്ണായകം.
ചേലക്കുളം കാവുങ്ങപ്പറമ്പ് വലിയപറമ്പിൽ അസീസ ്(42), പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ (36), പാറാട്ട് സൈനുദീൻ (27), നെടുങ്ങാട്ട് ബഷീർ (27) എന്നിവർക്കെതിരെയാണ് കേസ്. തലയിലേറ്റ ക്ഷതമാണു ദീപുവിന്റെ മരണകാരണം എന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണു പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതർ തന്നെ രംഗത്തുണ്ട്. അങ്ങനെ വന്നാൽ അന്വേഷണത്തെ നേരിടാമെന്ന ചിലരുടെ അവകാശ വാദം വെല്ലുവിളികളിൽ മാത്രമായി ചുരുങ്ങും.
ദീപുവിന് തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.