യർന്ന തസ്തികകളിൽ നിയമനം ലഭിക്കുന്നതിനും ഡ്രൈവിങ് ലൈസൻസ് നേടാനും ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പ്രവണത വർധിപ്പിച്ചതായി റിപ്പോർട്ട്. നാഷണൽ ബ്യൂറോ ഓഫ് അകാദമിക് അക്രഡിറ്റെഷൻ ഡയരക്ടർ ഡോ. നൂരിയ അൽ അവാദി ആണ് വ്യാജ സർട്ടിഫിക്കറ്റുകളുടെ പ്രവണത വർദ്ധിച്ചതായി വെളിപ്പെടുത്തിയത് .

ഇത്തരം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി തേടുന്നത് തടയാൻ നടപടികൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. നിലവാരമില്ലാത്ത സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകരുതെന്ന് വിദേശമന്ത്രാലയം എംബസികൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

നിലവാരമില്ലാത്തതും കടലാസിൽ മാത്രം നിലവിലുള്ളതുമായ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ വരെ ഉദ്യോഗാർഥികൾ ഹാജരാക്കുന്നുണ്ട് .വിദേ ശരാജ്യങ്ങളിലെ കുവൈത്ത് എംബസ്സികൾ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും സർട്ടിഫിക്കറ്റിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾക്ക് എംബസി ഉത്തരാവാദിയല്ല എന്ന നിലപാടാണ് വ്യാജ സർട്ടിഫിക്കറ്റു റാക്കറ്റുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതെന്ന് ഡോ നൂരിയ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ നിയമം കർശനമാക്കാൻ ഒരുങ്ങുന്നത് .