തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കള്ളനോട്ട് സംഘം പിടിയിൽ. ആ​റ്റി​ങ്ങ​ൽ​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​യും​ ​വ​ർ​ക്ക​ല​ ​പൊ​ലീ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാണ് ചാരിറ്റി പ്രവർത്തകനായ ആഷിഖ് തോന്നയ്ക്കലടക്കുമുള്ളവർ പിടിയിലായത്.

നേരത്തെ വർക്കല പാപനാശം ബീച്ചിൽ നിന്ന് കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിക്കുകയും ആഷിഖിനെ പിടികൂടുകയും ചെയ്യുകയുമായിരുന്നു. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

മംഗലപുരം തോന്നയ്ക്കൽ കേന്ദ്രികരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ആഷിഖ് തോന്നയ്ക്കൽ. പാത്തൻകോട് നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു ഇയാൾ. വീടിൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളർ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയിൽപ്പെടുന്നുണ്ട്. 200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.