- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ ചമഞ്ഞ് അസം സ്വദേശിയായ തൊഴിലാളിയുടെ ചികിത്സ; ചികിൽസ നടത്തിയ അസം സ്വദേശിനി ബോധരഹിത ആയതോടെ വ്യാജ ഡോക്ടർ പൊളിഞ്ഞടുങ്ങി; കൈയോടെ പൊക്കി പൊലീസും
കൊച്ചി: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. മാമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രധാന ചികിത്സ.
ഇയാൾ ചികിത്സ നടത്തിയ അസം സ്വദേശിനി ബോധരഹിതയായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. സ്റ്റെതസ്‌കോപ്പ്, സിറിഞ്ച്, ഗുളികകൾ, തുടങ്ങിയവ കണ്ടെടുത്തു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികയും ഡ്രിപ്പും നൽകി. തുടർന്ന് ഇവർ ബോധരഹിതയായി. പരാതി ലഭിച്ചതോടെ പൊലീസെത്തി പരിശോധന നടത്തി.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശത്തിൽഇൻസ്പെക്ടർ രഞ്ജിത്, എസ്ഐമാരായ റിൻസ് എം തോമസ്, ബെർട്ടിൻ തോമസ്, എഎസ്ഐ ബിജു എസ്, സിപിഒമാരായ സലിം, ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ