- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിയാതെ നീണ്ടു പോയ വാക്കിങ്ങ് സ്റ്റിക്കിൽ തട്ടി വീണു; എല്ലാവരും സ്തബ്ദരായി നിൽക്കവേ ചാടിയെണേറ്റ് മുടി ശരിയാക്കി പ്രസിഡന്റ് പ്രസംഗവേദിയിലേക്കും; ചാനലുകൾ ആഘോഷമാക്കിയത് എട്ട് വർഷം മുമ്പത്തെ സംഗീത-നാടക അക്കാദമി ചടങ്ങിനിടെയുള്ള കലാമിന്റെ വീഴ്ച
മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽസ്വപ്‌നങ്ങൾക്ക് അഗ്‌നിച്ചിറക് നൽകിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാം വിടവാങ്ങിയത് പ്രസംഗ വേദിയിൽ വച്ചാണ്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങിൽ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഷില്ലോങ്ങിലെ കുഴഞ്ഞുവീഴൽ ദൃശ്
മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽസ്വപ്‌നങ്ങൾക്ക് അഗ്‌നിച്ചിറക് നൽകിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാം വിടവാങ്ങിയത് പ്രസംഗ വേദിയിൽ വച്ചാണ്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങിൽ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
എന്നാൽ ഷില്ലോങ്ങിലെ കുഴഞ്ഞുവീഴൽ ദൃശ്യങ്ങൾ ആരും നൽകിയില്ല. ഫോട്ടോയും പുറത്തുവന്നിട്ടില്ല. എന്നിട്ടും സോഷ്യൽ മീഡിയയിൽ കലാം കുഴഞ്ഞു വീഴുന്ന ചിത്രം സോഷ്യൽ മീഡിയയിലെത്തി. ചാനലുകൾക്ക് ഐഎഎമ്മിലെ കുഴഞ്ഞു വീഴലായി ആ ചിത്രം മാറി. പിന്നീട് കാണിക്കുന്ന ചിത്രം തെറ്റാണെന്ന് ഔദ്യോഗികമായി വിശദീകരണമെത്തി. ഇതോടെ ചിത്രം പിൻവലിച്ച് മാപ്പ് പറച്ചിലും ചാനലുകൾ നടത്തി.
രാഷ്ട്രപതിയായിരിക്കെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു രാഷ്ട്രപതി കലാം തെന്നി വീണത്. എട്ട് വർഷം മുമ്പായിരുന്നു അത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകളെ തെറ്റിധരിപ്പിക്കും വിധം വൈറലായത്. ഇന്ത്യയിലെ പ്രഗൽഭരായ കലാകാരന്മാർക്ക് വിതരണം ചെയ്യുന്നത് അതാതു കാലങ്ങളിലെ ഇന്ത്യൻ പ്രസിഡന്റുമാരാണ്. ചിലവർഷങ്ങളിൽ രാഷ്ട്രപതി ഭവനു പുറത്ത് കമാനി ഓഡിറ്റോറിയത്തിലോ, വികാസ് ഭവനിലോ വച്ചും അവാർഡ് ദാനം നടത്തപ്പെടാറുണ്ട്. ആ വർഷം കമാനി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടത്തിത്.
അക്കാദമി ഫെലോഷിപ്പുകിട്ടിയവരെ സ്റ്റേജിലാണ് ഇരുത്തേണ്ടത്. അവാർഡു ലഭിച്ചവർ താഴെയും. വളരെ പ്രായമായവർ വീൽ ചെയറും വാക്കിങ്ങ്സ്റ്റിക്കും എല്ലാമായി സ്റ്റേജിൽ നിരന്നു, സെക്കൂറിറ്റി പല തവണ പരിശോധിച്ചു പ്രസിഡന്റിന്റെ സുരക്ഷ വരുത്തി. അന്നത്തെ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റേജിലേക്ക് പ്രവേശിച്ചു. പരിപാടികൾ ആരംഭിച്ചു. പ്രസംഗിക്കാൻ വേണ്ടി മുന്നോട്ടു നടന്ന പ്രസിഡന്റ് വീണു. ആ വീഴ്ച അതിവേഗം സ്റ്റേജിന് താഴെയുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ ക്യാമറയിലാക്കി. ബാക്കിയെല്ലാവരും കലാമിന്റെ വീഴ്ചയയിൽ നിശബ്ദരായി. പിന്നീട് കാര്യവും പിടികിട്ടി.
ഒരു ഫെലോ ആയ എൻ.വേൽ ചന്ദ്ര സിഗിന്റെ വോക്കിങ്ങ് സ്റ്റിക്കിൽ തട്ടി വീണതാണ്. ഏറെ പ്രായമുണ്ടായിരുന്ന ആ കലാകാരെനെ സ്റ്റേജിൽ കൊണ്ടിരുത്തിയത് വാക്കിങ്ങ് സ്റ്റിക്കുമായാണ്. വാക്കിങ്ങ്സ്റ്റിക്ക് അദ്ദേഹം മുറുക്കെ പിടിച്ചിരുന്നു. പെട്ടെന്ന് അത് നീട്ടിവെക്കുമെന്നോ ഇന്ത്യൻ പ്രസിഡന്റ് അതു തട്ടി താഴെ വീഴുമെന്നോ ആലോചിച്ചില്ല. എല്ലാവരും ഞെട്ടിവിറച്ചു. അദ്ദേഹം ചാടി എഴുന്നേറ്റു. മുടി ശരിയാക്കി പ്രസംഗ വേദിയിലേക്ക്. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെപതിവു ശൈലിയിൽ സംസാരത്തിലേക്ക്! ഒരു പത്രം ഒഴികെ മറ്റാരും ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നില്ല.
സുരക്ഷാ വീഴ്ചയെന്നൊക്കം വിലയിരുത്തി അണിയറ പ്രവർത്തകർക്കെതിരെ പോലും നടപടിയെടുക്കാവുന്ന സംഭവം. എന്നാൽ കലാമിന് സത്യം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ചെറുവിവാദം പോലും ഇതുമൂലമുണ്ടായില്ല.