- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35,000 രൂപ ശമ്പളത്തിൽ എസി കാറിൽ ഡ്രൈവർ ജോലി! ഓവർടൈം ജോലി ചെയ്താൽ അധിക ശമ്പളവും; തലവരി പണമായി അമ്പതിനായിരം രൂപ നൽകണമെന്നു മാത്രം; യുഎസ്ടി ഗ്ലോബലിൽ എച്ച് ആർ മാനേജറാണെന്ന് പറഞ്ഞു മോഹന വാഗ്ദാനങ്ങൾ നൽകിയ രേഖാ ഹരിയുടെ വാക്ക് വിശ്വസിച്ചവർ വെട്ടിലായി; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി നാൽപ്പതു യുവാക്കൾ
കൊല്ലം: മുപ്പത്തി അയ്യായിരം രൂപ ശമ്പളം കൂടാതെ എച്ച.ആർ മാനേജരോടൊപ്പം കേരളത്തിനകത്തും പുറത്തും യാത്ര എ.സി കാറിൽ. ഓവർ ടൈം ജോലിക്ക് അധിക ശമ്പളം. ഇന്റർ നാഷണൽ കമ്പനിയുടെ ഡ്രൈവർ ജോലി. ഇതൊക്കെ കേട്ടാൽ ആരാ വീണു പോകാത്തത്. ജോലി കിട്ടണമെങ്കിൽ 50000 രൂപ നൽകണമെന്ന ഒറ്റ ഡിമാന്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൻപതുകൊടുത്താലെന്താ മുപ്പത്തയ്യായിരം രൂപ ശമ്പളം കിട്ടുമല്ലോ എന്നോർത്ത് അമ്മയുടെ കെട്ടു താലി വരെ പണയം വച്ചാണ് പല യുവാക്കളും കഴിഞ്ഞ ദിവസം ജോലി തട്ടിപ്പിന് ചാത്തന്നൂരിൽ പിടിയിലായ കരുനാഗപ്പള്ളി തഴവ ചൈതന്യത്തിൽ ഗോപാലകൃഷ്ണന്റെ മകൾ രേഖാ ഹരിക്ക് പണം കൊടുത്തത്. എന്നാൽ ഒരു തട്ടിപ്പായിരുന്നു എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത രീതിയിലായിരുന്നു രേഖയുടെ പെർഫോമൻസ്. രേഖയുടെ തട്ടിപ്പിൽ നിരവധിപേർ വീണിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവർ പിടിയിലായ ദിവസം മുതൽ ഇന്ന് വരെ നാൽപതോളം പരാതികളാണ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. ചാത്തന്നൂർ ശീമാട്ടി സ്വദേശി അഭിയുടെ പരാതിയെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ഇവര
കൊല്ലം: മുപ്പത്തി അയ്യായിരം രൂപ ശമ്പളം കൂടാതെ എച്ച.ആർ മാനേജരോടൊപ്പം കേരളത്തിനകത്തും പുറത്തും യാത്ര എ.സി കാറിൽ. ഓവർ ടൈം ജോലിക്ക് അധിക ശമ്പളം. ഇന്റർ നാഷണൽ കമ്പനിയുടെ ഡ്രൈവർ ജോലി. ഇതൊക്കെ കേട്ടാൽ ആരാ വീണു പോകാത്തത്. ജോലി കിട്ടണമെങ്കിൽ 50000 രൂപ നൽകണമെന്ന ഒറ്റ ഡിമാന്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൻപതുകൊടുത്താലെന്താ മുപ്പത്തയ്യായിരം രൂപ ശമ്പളം കിട്ടുമല്ലോ എന്നോർത്ത് അമ്മയുടെ കെട്ടു താലി വരെ പണയം വച്ചാണ് പല യുവാക്കളും കഴിഞ്ഞ ദിവസം ജോലി തട്ടിപ്പിന് ചാത്തന്നൂരിൽ പിടിയിലായ കരുനാഗപ്പള്ളി തഴവ ചൈതന്യത്തിൽ ഗോപാലകൃഷ്ണന്റെ മകൾ രേഖാ ഹരിക്ക് പണം കൊടുത്തത്.
എന്നാൽ ഒരു തട്ടിപ്പായിരുന്നു എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത രീതിയിലായിരുന്നു രേഖയുടെ പെർഫോമൻസ്. രേഖയുടെ തട്ടിപ്പിൽ നിരവധിപേർ വീണിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവർ പിടിയിലായ ദിവസം മുതൽ ഇന്ന് വരെ നാൽപതോളം പരാതികളാണ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്.
ചാത്തന്നൂർ ശീമാട്ടി സ്വദേശി അഭിയുടെ പരാതിയെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്. യു.എസ്.ടി ഗ്ലോബൽ എന്ന കമ്പനിയിൽ അഭിക്ക് ഡ്രൈവർ തസ്തികയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 50000രൂപ വാങ്ങിയതായാണ് പരാതിയിൽ പറയുന്നത്. കല്ലുവാതുക്കൽ ഉള്ള ഒരു പൂജാരിയുടെ സുഹൃത്തായ ചാത്തന്നൂർ സ്വദേശി രാജേഷാണ് യുവതിയെ അഭിക്ക് പരിചയപ്പെടുത്തിയത്.രാജേഷിന്റെ ബന്ധുവാണ് യുവതി എന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ 10ന് രാജേഷിന്റെ ചാത്തന്നൂർ കോയിപ്പാട്ടുള്ള വീട്ടിൽ രേഖ എത്തി അഭിയുമായി സംസാരിക്കുകയും ചെയ്തു.യു.എസ്.റ്റി ഗ്ലോബലിന്റെ എച്ച്.ആർ മാനേജരാണെന്ന് പറയുകയും കമ്പനിയുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു.ഇതിൽ വിശ്വസിച്ച് അടുത്ത ദിവസം 50000രൂപ കോയിപ്പാട്ടുള്ള വീട്ടിൽ വച്ച് യുവതിക്ക് കൈമാറി.ഈ മാസം 19-ാം തീയതിയിലേക്ക് അപ്പോയിന്റ്മെന്റ് ഓഡർ കിട്ടുമെന്നും രേഖ പറഞ്ഞു.ഇതനുസരിച്ച് കഴിഞ്ഞ 13ന് കമ്പനിയുടെ പേരിൽ ലെറ്റർ വന്നെങ്കിലും ഇതിൽ മതിയായ സീലുകളൊന്നും ഇല്ലായിരുന്നു.സംശയം തോന്നിയ അഭി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ലെറ്ററാണ് തനിക്ക് ലഭിച്ചതെന്ന് ബോധ്യമായത്.
തുടർന്ന് ഇവരെ ഫോണിൽ വിളിച്ച് മറ്റൊരു സുഹൃത്തിനും തൊഴിൽ വേണമെന്ന് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം അഭി തുക കൈമാറിയ വീട്ടിൽ വച്ച് ഇതിനുള്ള പണം നൽകാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ചാത്തന്നൂർ പൊലീസിൽ അഭി പരാതി നൽകി പൊലീസിനേയും കൂട്ടി യുവതിയെ വലയിലാക്കുകയായിരുന്നു.പൊലീസ് ചോദിച്ചപ്പോൾ യു.എസ്.ടി ഗ്ലോബൽ എച്ച്.ആർ മാനേജർ ആണെന്ന് പറയുകയും ഐ.ഡി കാർഡ് കാണിക്കുകയും ചെയ്തു. കാർഡിലുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരത്തുള്ള ഒരു വീട്ടിലെ ഫോൺ നമ്പർ ആയിരുന്നു. യുവതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് ഓച്ചിറയിലുള്ള വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.
ഇവിടെ നിന്നും നിരവധി ബയോഡേറ്റകളും സർട്ടിഫിക്കറ്റുകളും പൊലീസ് കണ്ടെടുത്തു. തൊഴിൽ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി യുവതി ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി സംശയിക്കുന്നതായി ചാത്തന്നൂർ എസ്‌ഐ നിസാർ പറഞ്ഞു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരാളുടെ ഒപ്പം ആയിരം തെങ്ങിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ സ്വന്തം സ്ഥലം തഴവ മാമ്പുഴ ക്ഷേത്രത്തിന് സമീപമാണ്. ഈ പ്രദേശത്തുള്ള രണ്ട് യുവാക്കളുടെ പക്കൽ നിന്നും ഇവർ ഡ്രൈവർ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങിയിട്ടുണ്ട്.
അത് പോലെ തന്നെ എറണാകുളം, ആലുവ, ആയിരംതെങ്ങ്, കൊല്ലം, കരുനാഗപ്പള്ളി എന്നിവടങ്ങളിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങി കഭളിപ്പിച്ചതായിട്ടാണ് വിവരം. ഇവർക്ക പണം നൽകിയ യുവാക്കൾ തന്നെയാണ് മറ്റു യുവാക്കളുടെ പക്കൽ നിന്നും പണം വാങ്ങി നൽകിയിരിക്കുന്നത്. ഇവർക്കെതിരെയും അന്വേഷണം നടത്തുകയാണ് പൊലീസ്. അതേ സമയം ഇങ്ങനെ ഒരു ജീവനക്കാരി തങ്ങളുടെ സ്ഥാപനത്തിൽ ഇല്ലാ എന്നാണ് കമ്പനി അധികൃതർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.