- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി സമ്പാദിച്ച ഡ്രൈവിങ് ലൈസൻസുകൾ ഉടൻ പിടിച്ചെടുക്കും; കർശന നടപടികളുമായി അധികൃതർ രംഗത്ത്
കുവൈറ്റ് സിറ്റി: രാജ്യത്ത് നിലിവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദായത് തന്നെ. മാനദണ്ഡം മറികടന്നു വിദേശികൾ സമ്പാദിച്ച ഡ്രൈവിങ് ലൈസൻസ് കണ്ടുകെട്ടാൻ കുവൈത്ത് അധികൃതർ നടപടി തുടങ്ങി. ഉപാധികൾ ലംഘിച്ചു വിദേശികൾക്കു ഡ്രൈവിങ് ലൈസൻസുകൾ 'വിറ്റതിന് ഗതാഗതവകുപ്പിലെ രണ്ടു ജീവനക
കുവൈറ്റ് സിറ്റി: രാജ്യത്ത് നിലിവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ചവരാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദായത് തന്നെ. മാനദണ്ഡം മറികടന്നു വിദേശികൾ സമ്പാദിച്ച ഡ്രൈവിങ് ലൈസൻസ് കണ്ടുകെട്ടാൻ കുവൈത്ത് അധികൃതർ നടപടി തുടങ്ങി. ഉപാധികൾ ലംഘിച്ചു വിദേശികൾക്കു ഡ്രൈവിങ് ലൈസൻസുകൾ 'വിറ്റതിന് ഗതാഗതവകുപ്പിലെ രണ്ടു ജീവനക്കാർ പിടിയിലായതിന്റെ തുടർച്ചയായാണു നടപടി.
വഴിവിട്ട രീതിയിൽ ലൈസൻസ് സമ്പാദിച്ചവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവകുപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ മുഹന്ന മുന്നറിയിപ്പ് നൽകി.600 ദിനാർ വീതം കോഴ വാങ്ങിയാണ് പിടിയിലായ ജീവനക്കാർ ലൈസൻസ് നൽകിയത്.
വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഒട്ടേറെ ഉപാധികളുണ്ട്. 600 ദിനാർ പ്രതിമാസശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടു വർഷം താമസം എന്നിവയാണു പ്രധാനം. ഇതൊന്നുമില്ലാത്തവർക്കും പണം വാങ്ങി ഡ്രൈവിങ് ലൈസൻസ് നൽകുകയായിരുന്നു രണ്ടു ജീവനക്കാർ. അവരുമായി ബന്ധപ്പെട്ട കണ്ണികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരായ പിഴ വർദ്ധിപ്പിക്കാനും ആലോചനയുള്ളതായി മേജർ ജനറൽ. അബ്ദുല്ല അൽ മുഹന്ന അറിയിച്ചു. ഇതുസംബന്ധിച്ചു പഠനം നടത്തുന്നുണ്ട്. റിപ്പോർട്ട് താമസിയാതെ മന്ത്രാലയത്തിനു സമർപ്പിക്കും