കൊച്ചി: മരുമകൾ ശബരിമലയിലേക്ക് പോകുന്നുവെന്ന വാർത്ത നിഷേധിച്ച് സിപിഎം നേതാവിന്റെ ഫേസ്‌ബുക്ക് ലൈവ്. ഇളയമകന്റെ ഭാര്യസുമേഖ തോമസ് ശബരിമലയിലേക്ക് എന്ന് ജനം ടിവിയിൽ ബ്രേക്കിങ് ന്യൂസ് പോയത് കണ്ട് മറ്റ് ചാനലിലെ റിപ്പോർട്ടേഴ്‌സ് വിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞത് എന്നും അവർ പറയുന്നു. ഇത്തരത്തിൽ ഒരു വാർത്ത വന്നതിന് പിന്നാലെ പാർട്ടി ഓഫീസിൽ നിന്നും പൊലീസ് വിഭാഗത്തിൽ നിന്നും നിരവധിപേർ വിളിച്ച് അന്വേഷിച്ചുവെന്നും അവർ പറയുന്നു. മരുമകൾ യുക്തിവാദ സംഘത്തിന് ഒപ്പം ശബരിമലയിലേക്ക് എന്നാണ് ചാനലിൽ വാർത്ത വന്നത്. മരുമകൾ അവളുടെ വീട്ടിലാണെന്നും വാർത്ത കണ്ട ഉടനെ നേരിട്ടും പിന്നീട് യുക്തിവാദ സംഘത്തിലെ ഭാരവാഹികളെയും വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ് പരഞ്ഞതെന്നും ആലുവ മുൻ ഏര്യ കമ്മിറ്റി അംഗം കൂടിയായ ശശികല റഹിം പറയുന്നു.

രണ്ട വർഷമായി നട്ടെല്ലിന് സുഖമില്ലാതെ കഴിയുകയാണ്. അസുഖം കാരണം പാർട്ടി ചുമതലകളിൽ നിന്ന് ലീവിലാണ്. സർക്കാർ നിലപാടിനും സുപ്രീം കോടതി വിധിക്കും ഒപ്പമാണ് താനും. എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി വ്യാജ വാർത്ത പുറത്ത് വിട്ടത് ശരിയായ പ്രവണതയല്ലെന്നും അവർ പറയുന്നു. പാർട്ടിക്ക് ആക്ഷേപം ഉണ്ടാക്കുന്ന രീതിയിൽ കുടുംബത്തെ വലിച്ചിഴച്ചതിൽ ബുദ്ധിമുട്ടുണ്ടെന്നും അവർ പറഞ്ഞു. മരുമകളോ താനോ ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു. യുക്തിവാദസംഘത്തിന് ശബരിമലയിൽ പോകാൻ തീരുമാനിച്ചിട്ടുമില്ല. അവർ അങ്ങനെ പറയുമ്പോൾ ജനം ടിവിക്ക് എങ്ങനെ വാർത്ത ലഭിച്ചത് എന്ന് അറിയില്ല.

ജനം ടിവി കാണാൻ പോലും താൽപര്യമില്ലെന്നിരിക്കെയാണ് ഇങ്ങനെയൊരു വാർത്ത പുറത്ത് വന്നത് എന്നും ശശികല റഹിം പറയുന്നു. ഈ വാർത്ത ഒരു ആക്ഷേപമായിട്ടാണ് താൻ കാണുന്നതെന്നും അവർ പറയുന്നു. ആരോഗ്യപരമായി പ്രശ്‌നങ്ങളെ നേരിടുമ്പോൾ വീട്ടിന് പുറത്ത് പോലും ഇറങ്ങാതെ ഇരിക്കുമ്പോൾ ഈ വാർത്ത മോശം പ്രവണതയാണ് ന്നെും അവർ ലൈവ് വീഡിയോയിൽ പറയുന്നു. സുഖമില്ലാത്ത താൻ വീട്ടിൽ കഴിയുമ്പോൾ ഞാൻ ശബരിമലയിൽ പോകുന്നവരെ പമ്പയിൽ സ്വീകരിക്കും എന്നും വാർത്തയിൽ പറയുന്നു. ഇത് മുഴുവൻ കള്ളമാണെന്നും ശശികല പറയുന്നു.

ഈ വാർത്ത കണ്ടപ്പോൾ തന്നെ വിഷമമായി. ഇങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുമ്പോൾ കള്ള വാർത്ത നൽകി വീട്ടുകാർക്കോ ബന്ധുക്കൾക്കോ മോശം അനുഭവം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ജനം ടിവിക്കും ബിജെപി പ്രവർത്തകർക്കുമാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. പാർട്ടി പ്രവർത്തകർ മാത്രമായിട്ടാണ് ഇപ്പോൾ ബന്ധമുള്ളത്. ഇത്തരത്തിൽ വ്യാജ വാർത്ത നൽകുന്നത് തെറ്റാണ് എന്നും മനഃപൂർവ്വം പേര് വലിച്ചെഴക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ഈ വാർത്ത പുറത്ത് വന്നതിന് ശേഷം സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിളിച്ച് വീടിന് സുരക്ഷയൊരുക്കാൻ മേൽവിലാസം ചോദിക്കുകയും ചെയ്തു. പാർട്ടിയോ പാർട്ടിക്കാരോ ആരെയും ശബരിമലയിൽ പോകാൻ ക്ഷണിക്കുന്നില്ല ചെയ്യുകയുമില്ല.