- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
158 ഇന്ത്യൻ സൈനികരെ ചൈനീസ് സേന വധിച്ചെന്ന് വ്യാജ വാർത്ത നൽകി പാക് മാധ്യമങ്ങൾ; പ്രതിഷേധവുമായി ഇന്ത്യ; പാക് മാധ്യമങ്ങളിൽ വന്ന വാർത്ത പച്ചക്കള്ളം; വാർത്ത ദുരുദ്ദേശപരവും ദൂരവ്യാപക ഫലമുളവാക്കുന്നതെന്നും വിദേശകാര്യ വക്താവ്
ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ 158 ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം വധിച്ചതായി പാക്ക് മാധ്യമങ്ങളിൽ വന്ന് വാർത്ത പച്ചക്കള്ളമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ റിപ്പോർട്ടാണിത് ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിർത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ 'ദുനിയ ന്യൂസ്' റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റേതെന്ന പേരിൽ ചില ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീൻ ഗണ്ണും, മോർട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ചൈന സെൻട്രൽ ടെലിവിഷൻ കാണിച്ചുവെന്നും പാക്ക് മാധ്യമം അവകാശപ്പെട്ടു. ഇ
ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ 158 ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം വധിച്ചതായി പാക്ക് മാധ്യമങ്ങളിൽ വന്ന് വാർത്ത പച്ചക്കള്ളമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ റിപ്പോർട്ടാണിത് ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിർത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ 'ദുനിയ ന്യൂസ്' റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റേതെന്ന പേരിൽ ചില ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീൻ ഗണ്ണും, മോർട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ചൈന സെൻട്രൽ ടെലിവിഷൻ കാണിച്ചുവെന്നും പാക്ക് മാധ്യമം അവകാശപ്പെട്ടു. ഇക്കാര്യങ്ങളെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്.
ഇന്ത്യ, ഭൂട്ടാൻ, ചൈന രാജ്യങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷനിൽ വരുന്ന മേഖലയിൽ ചൈന തുടങ്ങിയ റോഡ് നിർമ്മാണമാണ് സംഘർഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാൻ സൈന്യങ്ങൾ രംഗത്തെത്തി. ഇവർ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിർത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവർ തീർത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.
റോഡ് നിർമ്മാണം ഇന്ത്യൻ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഏറെ തന്ത്രപ്രധാനമാണ് ട്രൈ ജംഗ്ഷൻ ഉൾപ്പെടുന്ന മേഖല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള തന്ത്രപ്രധാന മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
റോഡ് നിർമ്മിച്ച് വലിയ ടാങ്കുകൾ അടക്കമുള്ളവ എത്തിച്ച് സൈനിക സന്നാഹം വർധിപ്പിക്കുകയും അവർ ലക്ഷ്യമിടുന്നു.40 ടൺ ശേഷിയുള്ള വാഹനം കൊണ്ടുപോകാവുന്ന തരത്തിലാണ് നിർമ്മാണം. 35 ടൺ ശേഷിയുള്ള വാഹനം ചൈന പരീക്ഷണാടിസ്ഥാനത്തിൽ ഇതിലൂടെ ഓടിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതു മുന്നിൽക്കണ്ടാണ് കടുത്ത നടപടികളുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.