- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ തട്ടിക്കൊണ്ടു പോകൽ: പ്രചരിക്കുന്ന സംഭവങ്ങളിൽ ഏറെയും വ്യാജം; കൂത്താട്ടുകുളത്തെ സംഭവത്തിൽ കഥ മെനഞ്ഞതു വീട്ടമ്മ; ആലുവ തട്ടിക്കൊണ്ടു പോകലിൽ അസം സ്വദേശിയെ അകത്താക്കിയതു നാട്ടുകാരെ ഭയന്നെന്നും പൊലീസ്
കോതമംഗലം: ആലുവയിലെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിന്റെ പേരിൽ അസം സ്വദേശിയെ അകത്താക്കിയത് നാട്ടുകാരെ ഭയന്നെന്ന് പൊലീസ്. കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കഥമെനഞ്ഞത് കിഴകൊമ്പിലെ വീട്ടമ്മ. വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോതമംഗലം സംഭവത്തിൽ പൊലീസ് ഓടി നടന്നതും വെറുതെയായി. മൂവാറ്റുപുഴയിൽ യാചകർക്കൊപ്പം കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ കുറിച്ച് വിവരമില്ലെന്നും പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമൂഹിക മാദ്ധ്യമങ്ങളിലും അല്ലാതെയും പ്രചരിച്ച സംഭവങ്ങളിലേറെയും വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതായിട്ടാണ് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ ജില്ലയിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളുടെ ചുവടുപിടിച്ച് നടത്തിയ പൊലീസ് നടത്തിയ അന്വേഷണം തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചുവെന്നും സൂചനയുണ്ട്. വാട്‌സാപ്പിൽ ഷെയർ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവം കൂത്താട്ടുകുളം പൊലീസിനെ മണിക്കൂറുകളോളം അങ്കലാപ്പിലാക്കിയിരുന്നു.ഒരു
കോതമംഗലം: ആലുവയിലെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിന്റെ പേരിൽ അസം സ്വദേശിയെ അകത്താക്കിയത് നാട്ടുകാരെ ഭയന്നെന്ന് പൊലീസ്. കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കഥമെനഞ്ഞത് കിഴകൊമ്പിലെ വീട്ടമ്മ. വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോതമംഗലം സംഭവത്തിൽ പൊലീസ് ഓടി നടന്നതും വെറുതെയായി. മൂവാറ്റുപുഴയിൽ യാചകർക്കൊപ്പം കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ കുറിച്ച് വിവരമില്ലെന്നും പൊലീസ്.
കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമൂഹിക മാദ്ധ്യമങ്ങളിലും അല്ലാതെയും പ്രചരിച്ച സംഭവങ്ങളിലേറെയും വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതായിട്ടാണ് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ ജില്ലയിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളുടെ ചുവടുപിടിച്ച് നടത്തിയ പൊലീസ് നടത്തിയ അന്വേഷണം തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചുവെന്നും സൂചനയുണ്ട്.
വാട്‌സാപ്പിൽ ഷെയർ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവം കൂത്താട്ടുകുളം പൊലീസിനെ മണിക്കൂറുകളോളം അങ്കലാപ്പിലാക്കിയിരുന്നു.ഒരു സ്ത്രീയുടെ വിനോദമായിരുന്നു ഈ പ്രചാരണത്തിന്റെ അടിസ്ഥാനമെന്ന് വിദഗ്ധ നീക്കത്തിലൂടെ തിരിച്ചറിഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ടുന്ന ഇക്കൂട്ടരുടെ ഓട്ടപ്രദക്ഷിണത്തിന് സമാപ്തിയായത്.
സ്‌കൂൾ കുട്ടിയെ ഏതാനും പേർ ഓമ്‌നിവാനിൽ കയറ്റിക്കൊണ്ടുപോകുന്നത് താൻ കണ്ടെന്നായിരുന്നു നാട്ടിലെ സമ്പന്നയായ വീട്ടമ്മ കൂത്താട്ടുകുളം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞതോടെ പൊലീസ് സംഘം നാടാകെ അരിച്ചുപെറുക്കി. പ്രധാന റോഡുകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞ് പരിശോധനയും നടന്നു.
തുമ്പില്ലാതെ വിഷമിച്ച പൊലീസ് ,ഒടുവുൽ ഇൻഫോർമറെ തിരിച്ചറിയുകയും ഇവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതോടെയാണ് അരദിവസത്തോളം നാടാകെ ഭീതിപരത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. താൻ ഇത്തരം സംഭവം നിരന്തരം കാണുന്നുണ്ടെന്നും അപ്പോഴൊന്നും പൊലീസിലറിയിക്കാൻ സമയം കിട്ടാറില്ലെന്നും സമയമൊത്തുവന്നപ്പോൾ അറിയിച്ചതാണെന്നും സ്വയം കാറോടിച്ച് സ്‌റ്റേഷനിലെത്തിയ വീട്ടമമ വെളിപ്പെടുത്തിയതായിട്ടാണ് പേലീസ് ഭാഷ്യം. ഇവരുടെ ഭർത്താവ് വിദേശത്താണെന്നും പൊലീസ് വെളിപ്പെടുത്തി.
പരസ്പരവിരുദ്ധമായി സംസാരിച്ചെന്നും ഇതേക്കുറിച്ച് അയൽവാസികളോട് ചോദിച്ചപ്പോൾ വീട്ടമ്മയ്ക്ക് മനോരോഗമുണ്ടെന്ന് ബോദ്ധ്യമായെന്നും അതുകൊണ്ട് ഇവരെ താക്കീത് ചെയ്ത് പറഞ്ഞുവിടുകയുമായിരുന്നു. എന്നാൽ വീട്ടമ്മ ആവശ്യം പോലെ കാശിറക്കിയപ്പോൾ കഷ്ടപ്പാടുമറന്ന് പൊലീസ് ഇവരെ സന്തോഷത്തോടെ വീട്ടിൽ പോകാൻ അനുവദിക്കുകയാിരുന്നെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കോതമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പുതുപ്പാടിയിൽ വിദ്യാർത്ഥിയെ വാനിൽകയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരു ദിവസം നീണ്ടുനിന്ന പൊലീസ് അന്വേഷണവും ഫലം കണ്ടില്ല. ഇങ്ങനെയൊരു സംഭവം നടന്നതായുള്ള കുട്ടിയുടെ വെളിപ്പെടുത്തൽ അപ്പാടെ വിശ്വസിക്കുന്നില്ലന്നാണ് പൊലീസ് നിലപാട്. സംഭവത്തെക്കുറിച്ചുള്ള കുട്ടിയുടെ വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേടാണ് ഇതിന് പ്രധാന കാരണം.
ആലുവയിൽ പട്ടാപ്പകൽ പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാരാണ് പശ്ചിമബംഗാൾ ഹരിത്വാല സ്വദേശിയായ 17-കാരനെ എടത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത് .ഇയാൾ ഇപ്പോൾ റിമാന്റിലാണ്. ഈ സംഭവത്തിന്റെ യഥാർത്ഥ വസ്തുത ഇപ്പോഴും പൊലീസിന് പിടികിട്ടിയിട്ടില്ലന്നാണ് സൂചന. നാട്ടുകാരുടെ മൃഗീയ ആക്രമണത്തിൽ നിന്നും 17 കാരനെ രക്ഷിക്കാൻ അകത്തിടുകയല്ലാതെ തൽക്കാലം വഴിയില്ലെന്നുബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിക്ക് മുതിർന്നതെന്നാണ് പുറത്തായ വിവരം.
കഴിഞ്ഞ ദിവസം രാവിലെയാണ് എടത്തലയിൽ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതായി വിവരം പ്രചരിച്ചത്. വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോകാൻ 17 കാരൻ ശ്രമിച്ചെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ വിവരം. നാട്ടുകാരുടെ പിടിയിലായ പ്രതിയെ എടത്തല പൊലീസിന് കൈമാറിയെങ്കിലും, ഇയാളെ പൊലീസ് വഴിയിൽ വച്ച് വിട്ടയക്കുകയായിരുന്നു. എന്നാൽ 17 കാരൻ വീണ്ടും നാട്ടുകാരുടെ പിടിയിലായി. ഈയവസരത്തിൽ നാട്ടുക്കൂട്ടം ഇയാളെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.
വിവരമറിഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. ചർച്ചയ്‌ക്കൊടുവിൽ പൊലീസ് കൊണ്ടുപോയ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമം നടത്തിയെന്നും കുട്ടിയുടെ മാതാപിതാക്കൾ ചെന്നപ്പോൾ കേസെടുക്കാൻ തയ്യാറാകാതെ പൊലീസ് അപമാനിച്ച് ഇറക്കിവിട്ടതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. സംഭവം വിവാദമാമായ സാഹചര്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് 17 കാരനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇയാളെ കാക്കനാട് ജുവൈനൈൽഹോമിലാണ് പാർപ്പിച്ചിട്ടുള്ളത്.
ഭിക്ഷാടക സംഘത്തിനൊപ്പം കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരിയെ മാദ്ധ്യമപ്രവർത്തകനായ യൂസഫ് അൻസാരിയുടെ നേതൃത്വത്തിലുള്ള വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകരാണ് കണ്ടെത്തിയത്. ഭിക്ഷാടകരായ ദമ്പതികൾ കുട്ടി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സമീപിച്ചെന്നും ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ കുട്ടിയെ വിട്ടുനൽകിയില്ലെന്നുമാണ് മൂവാറ്റുപുഴ പൊലീസ് നൽകുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലിൽ കുട്ടി തന്റേതല്ലന്ന് വ്യക്തമാക്കി ദമ്പതികളിലെ പുരുഷൻ തടിതപ്പിയതോടെ ഇക്കാര്യത്തിൽ പൊലീസിന്റെ സംശയം ഇരട്ടിച്ചു. ഇതേത്തുടർന്ന് പൊലീസ് കുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം നടന്ന് ഒരാഴ്ചയോളം എത്തുമ്പോഴും കുട്ടിയെത്തിരക്കി യഥാർത്ഥ അവകാശികൾ എത്തിയില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. സമീപ സ്റ്റേഷനുകളിൽ നിന്നും ഈ പ്രായത്തിൽപ്പെട്ട കുട്ടിയെ കാണാതായതായി വിവരം ലഭിച്ചിട്ടില്ലന്നും നിലവിലെ സാഹചര്യത്തിൽ ഭിക്ഷാടകയുടെ മകൾ തന്നെയാവാം കുട്ടിയിയുടെ മാതാവെന്നും ആവശ്യമായ രേഖകളില്ലാഞ്ഞിട്ടാവാം ഈ സ്ത്രീ കുട്ടിയെ ഏറ്റുക്കാൻ വരാത്തതെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടൽ.