- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്നും മടങ്ങിവരുന്ന വഴി ബി പി ഉയർന്ന മമ്മൂട്ടിയെ മുംബൈയിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് കയറ്റി; അഡ്മിറ്റാകാതെ മടങ്ങിയിട്ടും അഭ്യൂഹവുമായി സോഷ്യൽ മീഡിയ
കൊച്ചി: താരങ്ങളുടെ അസുഖങ്ങളെ കുറിച്ച് ഇല്ലാവചനം പറയുന്ന നീചപ്രവൃത്തി സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ ഏറെ വ്യാപകമായിട്ടുണ്ട്. വാട്‌സ് ആപ്പ് വഴിയാണ് പലപ്പോവും ഇത്തരം കുപ്രചരണങ്ങൽ നടക്കാറ്. മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയെ കുറിച്ച് പോലും ഇത്തരത്തിൽ കള്ളപ്രചരണങ്ങൾ ഉണ്ടായി. ഒരു അസുഖവും ഇല്ലാതിരിക്കുന്ന വ്യക്തികളെ കുറിച്ച് ഇല്ലാക
കൊച്ചി: താരങ്ങളുടെ അസുഖങ്ങളെ കുറിച്ച് ഇല്ലാവചനം പറയുന്ന നീചപ്രവൃത്തി സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ ഏറെ വ്യാപകമായിട്ടുണ്ട്. വാട്‌സ് ആപ്പ് വഴിയാണ് പലപ്പോവും ഇത്തരം കുപ്രചരണങ്ങൽ നടക്കാറ്. മലയാളത്തിന്റെ പ്രിയനടൻ മാമുക്കോയയെ കുറിച്ച് പോലും ഇത്തരത്തിൽ കള്ളപ്രചരണങ്ങൾ ഉണ്ടായി. ഒരു അസുഖവും ഇല്ലാതിരിക്കുന്ന വ്യക്തികളെ കുറിച്ച് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നവരുടെ മനോനിലയ്ക്ക് എന്തോ തകരാറുണ്ട് എന്ന് കുറ്റം പറഞ്ഞാലും അത് അധികമാകില്ല. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ ഇത്തരം കിംവതന്ദികൾ പ്രചരിപ്പിക്കപ്പെട്ടത് മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ്.
മലയാളത്തിന്റെ പ്രിയതാരത്തിന് ചെറിയ അസുഖം ബാധിച്ചാൽ പോലും ആരാധക ലക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്ന കാര്യം വസ്തുതയാണ്. എന്നാൽ, ചെറിയ പ്രശ്‌നങ്ങൾ പോലും പെരുപ്പിച്ച് കാണിക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ ശൈലി. മലയാളത്തിന്റെ പ്രിയകവി ഒഎൻവി കുറുപ്പ് അന്തരിച്ചതിന്റെ ദുഃഖത്തിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മമ്മൂട്ടിയുടെ ആരോഗ്യനിലയെ ചൊല്ലിയും ഇല്ലാക്കഥകൾ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
മമ്മൂട്ടി ബ്ലഡ്‌ക്ലോട്ട് വന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിധത്തിലായിരുന്നു വാട്‌സ് ആപ്പ് വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചത്. ആരാധക ലക്ഷങ്ങളുള്ള താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വസ്തുകളകൊന്നും പരിശോധിക്കാതെ ആയിരുന്നു കുപ്രചരണം നടന്നത്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന വിധത്തിൽ സന്ദേശങ്ങൾ വാട്‌സ് ആപ്പിൽ വന്നതോടെ പലരും പത്ര-ചാനൽ ഓഫീസുകളിൽ വസ്തുത തിരക്കി ഫോൺ വിളിച്ചു. ചുരുക്കത്തിൽ ഇത്തരം അന്വേഷണങ്ങൾ കൊണ്ട് എല്ലാവരും പൊറുതിമുട്ടുകയും ചെയ്തു.
എന്നാൽ സംഭവം വളരെ ചെറുതായിരുന്നു. പത്തേമാരിയുടെ 125ാം ദിനാഘോഷത്തിന്റെ ഭാഗമായി ദുബായിൽ ആയിരുന്നു മമ്മൂട്ടി. നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വച്ച് ചെറുതായി ബി പി ഉയർന്നു. ഇതോടെ മുംബൈയിലെ ആശുപത്രിയിൽ എത്തി രക്തസമ്മർദ്ദ പരിശോധന നടത്തിയ ശേഷം അഡ്‌മിറ്റാകാൻ നിൽക്കാതെ താരം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. വളരെ സാധാരണ നിലയിലുള്ള ഈ ചെറിയ സംഭവമാണ് സോഷ്യൽ മീഡിയയിലെ ഗോസിപ്പുകാർ ഊതിപ്പെരുപ്പിച്ച് വലുതാക്കിയത്.
താരത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് തിരക്കിയെന്നത് സ്വാഭാവികമായി കാണാമെങ്കിലും സത്യാവസ്ഥ അറിഞ്ഞിട്ടും ഇത്തരം അഭ്യൂഹം പ്രചരിപ്പിക്കാൻ ചില കോണുകളൽ നിന്നും ശ്രമമുണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. താരത്തിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് ബോധ്യമായിട്ടും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന നിലയിലായിരുന്നു ചില കോണുകളിൽ നിന്നുള്ള പ്രചരണങ്ങൾ. അതേസമയം അടിസ്ഥാന രഹിതമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ മമ്മൂട്ടി രോഷാകുലനാണ് താനും. താരങ്ങളെ കുറിച്ച് തെറ്റായ വിധത്തിൽ വാർത്ത പ്രചരിപ്പിക്കുന്ന സംഭവത്തിൽ പ്രതിഷേധം അറിയിച്ച് മോഹൻലാൽ നേരത്തെ ബ്ലോഗെഴുതിയിരുന്നു.