- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെതിരെ അണുവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേൽ പറഞ്ഞതായി വ്യാജ വാർത്ത; കേട്ടപാടെ ഇസ്രയേലിനെ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനും; പാക്കിസ്ഥാനും ഇസ്രയേലും തമ്മിൽ ഇല്ലാത്ത ഭീഷണിയുടെ മുമ്പിൽ സംഘർഷത്തിലായി
ന്യൂയോർക്ക്: വ്യാജ വാർത്തയോട് പ്രതികരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെന്ന വ്യാജ വാർത്തയോടാണ് പാക് മന്ത്രി പ്രതികരിച്ചത്. എ.ഡബ്ലൂ.ഡിന്യൂസ് ഡോട് കോമാണ് സംഭവത്തിന് ആസ്പദമായ വാർത്ത പ്രസിദ്ധീകരിച്ചത്. പാക് പ്രതിരോധമന്ത്രി തെറ്റായ വാർത്തയോടാണ് പ്രതികരിച്ചതെന്നും വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി. എന്നും ഇന്ത്യയോട് അടുത്ത് നിൽക്കുന്ന രാജ്യമാണ് ഇസ്രയേൽ. മോദി പ്രധാനമന്ത്രിയായ ശേഷവും ഈ ബന്ധം കൂടുതൽ മുന്നോട്ട് പോയി. ഇസ്ലാമിക തീവ്രവാദത്തിനെതിരേയും നിലപാട് കർശനമാക്കുന്ന രാജ്യമാണ് ഇസ്രയേൽ. ഈ സാഹചര്യത്തിലാണ് വ്യാജ വാർത്തയോട് അതിരൂക്ഷമായി പാക്കിസ്ഥാൻ പ്രതികരിച്ചത്. സിറിയയിലേക്ക് പാക്കിസ്ഥാൻ സൈന്യത്തെ അയച്ചാൽ ആണവായുധം ഉപയോഗിച്ച് ആരാജ്യത്തെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി എന്നായിരുന്നു വ്യാജ വാർത്ത. ഇതിന
ന്യൂയോർക്ക്: വ്യാജ വാർത്തയോട് പ്രതികരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെന്ന വ്യാജ വാർത്തയോടാണ് പാക് മന്ത്രി പ്രതികരിച്ചത്. എ.ഡബ്ലൂ.ഡിന്യൂസ് ഡോട് കോമാണ് സംഭവത്തിന് ആസ്പദമായ വാർത്ത പ്രസിദ്ധീകരിച്ചത്. പാക് പ്രതിരോധമന്ത്രി തെറ്റായ വാർത്തയോടാണ് പ്രതികരിച്ചതെന്നും വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി.
എന്നും ഇന്ത്യയോട് അടുത്ത് നിൽക്കുന്ന രാജ്യമാണ് ഇസ്രയേൽ. മോദി പ്രധാനമന്ത്രിയായ ശേഷവും ഈ ബന്ധം കൂടുതൽ മുന്നോട്ട് പോയി. ഇസ്ലാമിക തീവ്രവാദത്തിനെതിരേയും നിലപാട് കർശനമാക്കുന്ന രാജ്യമാണ് ഇസ്രയേൽ. ഈ സാഹചര്യത്തിലാണ് വ്യാജ വാർത്തയോട് അതിരൂക്ഷമായി പാക്കിസ്ഥാൻ പ്രതികരിച്ചത്. സിറിയയിലേക്ക് പാക്കിസ്ഥാൻ സൈന്യത്തെ അയച്ചാൽ ആണവായുധം ഉപയോഗിച്ച് ആരാജ്യത്തെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി എന്നായിരുന്നു വ്യാജ വാർത്ത. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് പാക് മന്ത്രി നടത്തിയത്. പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്നകാര്യം ഇസ്രയേൽ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഔദ്യോഗിക ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
സിറിയയിൽ ഐഎസിനെതിരായ നടപടിയിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പാക്കിസ്ഥാനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞുവെന്നായിരുന്നു വ്യാജ വാർത്തയായിരുന്നു ഈ പ്രകോപനത്തിന് കാരണം. പാക്കിസ്ഥാൻ ആരോപിക്കുന്നത് പോലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇത്തരത്തിൽ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ തെറ്റായ ഒരു വാർത്ത വന്നപ്പോൾ തന്നെ ഇസ്രയേൽ സർക്കാർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നിഷേധിച്ചിരുന്നു. ഇതു തിരിച്ചറിയാതെയായിരുന്നു പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇതേ ദിവസം തന്നെ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഹിലറി ക്ലിന്റൺ സൈനിക അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന വാർത്തയും വെബ് സൈറ്റ് പബ്ലിഷ് ചെയ്തിരുന്നു.
ഏതായാലും പാക്കിസ്ഥാനും ഇസ്രയേലും തമ്മിലെ ബന്ധം കൂടുതൽ വഷളാക്കാനാണ് ഈ വ്യാജ വാർത്ത ഇടനൽകിയതെന്ന അഭിപ്രായം സജീവമാണ്.