- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്ക് ഉള്ളി കയറ്റി അയക്കുന്ന ജോലിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; കേരളം കാണാനുള്ള ആഗ്രഹത്താൽ യുവതികൾ കൂടെപോന്നതാണെന്ന് ഭാര്യയോടും പറഞ്ഞു; കൊൽക്കത്ത സ്വദേശികളായ യുവതികളോടൊപ്പം കള്ളനോട്ടുമായി പിടിയിലായ കോട്ടയം സ്വദേശി അനൂപ് വർഗ്ഗീസിന്റെ കൂടുതൽ വിവരങ്ങൽ തേടി അന്വേഷണ ഏജൻസികൾ; അനൂപിനെ എൻഐഎയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തു
കോതമംഗലം: കള്ളനോട്ടു കേസിൽ കൊൽക്കത്ത സ്വദേശികളായ യുവതികൾ ഇന്നലെയാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾക്ക് സിനിമ - സീരിയൽ രംഗവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തു. ആകെയുള്ള ഏഴര ലക്ഷം രൂപയിൽ 2000 ത്തിന്റെ 11 കള്ളനോട്ടുകളാണ് ഇന്നലെ ഊന്നുകൽ പൊലീസ് കണ്ടെടുത്തിരുന്നത്. ഇന്ന് രാവിലെ എൻ ഐ എ സംഘം സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ഇവരുടെ കൂട്ടുപ്രതിയായ മലയാളിയായ കോട്ടയം ഏലിക്കുളം പന്മറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ അനൂപ് വർഗ്ഗീസിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. അനൂപ് വർഗ്ഗീസിനെ ഇന്നലെ മുതൽ തന്നെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ എൻ ഐഎ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ. ബഹ്‌റിനിൽ ഉണ്ടായ വാഹനാപകടത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിനായി സെന്റിന് 2 രണ്ട് ലക്ഷം വിലയുള്ള സ്ഥലം 70000 രൂപ പ്രകാരം വിറ്റു. ഒരേക്കർ സ
കോതമംഗലം: കള്ളനോട്ടു കേസിൽ കൊൽക്കത്ത സ്വദേശികളായ യുവതികൾ ഇന്നലെയാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾക്ക് സിനിമ - സീരിയൽ രംഗവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തു. ആകെയുള്ള ഏഴര ലക്ഷം രൂപയിൽ 2000 ത്തിന്റെ 11 കള്ളനോട്ടുകളാണ് ഇന്നലെ ഊന്നുകൽ പൊലീസ് കണ്ടെടുത്തിരുന്നത്. ഇന്ന് രാവിലെ എൻ ഐ എ സംഘം സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ഇവരുടെ കൂട്ടുപ്രതിയായ മലയാളിയായ കോട്ടയം ഏലിക്കുളം പന്മറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ അനൂപ് വർഗ്ഗീസിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. അനൂപ് വർഗ്ഗീസിനെ ഇന്നലെ മുതൽ തന്നെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ എൻ ഐഎ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.
ബഹ്‌റിനിൽ ഉണ്ടായ വാഹനാപകടത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിനായി സെന്റിന് 2 രണ്ട് ലക്ഷം വിലയുള്ള സ്ഥലം 70000 രൂപ പ്രകാരം വിറ്റു. ഒരേക്കർ സ്ഥലം വാങ്ങിയത് നാട്ടുകാരനായ ഔസേപ്പച്ചൻ. ഒരു ലക്ഷം രൂപ ടോക്കൺ അഡ്വാൻസായും 6 ലക്ഷം രൂപ കരാർ എഴുതിയപ്പോഴുമാണ് നൽകിയത്. വസ്തു വിൽപ്പന കരാറിന്റെ കോപ്പിയും കൈയിലുണ്ട്. കൂടെ ഉണ്ടായിരുന്നു കൽക്കട്ട സ്വദേശിനികളിൽ ഒരാൾ ബിസിനസ് പങ്കാളിയെന്നും മറ്റെയാൾ ഇവരുടെ സഹോദരിയെന്നും വെളിപ്പെടുത്തൽ. ഇയാൾ വെളിപ്പെടുത്തിയിട്ടുള്ള വസ്തുകൾ വിശദമായി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം മാത്രമേ വ്യാജനോട്ടിന്റെ ഉറവിടം വ്യക്തമാവു എന്നുമാണ് ഉദ്യോഗസ്ഥ സംഘം മറുനാടനുമായി പങ്കുവച്ച വിവരം. സ്ഥലം വാങ്ങിയ ആൾ നൽകിയ പണം മണിട്രാൻഫർ ഏജൻസി വഴി ബഹ്‌റനിലുള്ള ഭാര്യയുടെ അക്കൗണ്ടിലേക്ക് അയക്കുക എന്ന ലക്ഷ്യത്തിലാണ് കൈയിൽ കരുതിയതന്നും ഇതിനിടിൽ വ്യജനോട്ട് എങ്ങിനെ വന്നു എന്ന് തനിക്കറിയില്ലെന്നും അനൂപ് വ്യക്തമാതക്കിയതായി ഭാര്യ സഹോദരൻ ജോസി മറുനാടനോട് വ്യക്തമാക്കി.
വർഷങ്ങളായി ബഹ്‌റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്ത കാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ്് വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. അനൂപിന്റെ ഭാര്യയ്ക്കും സാഹീനയെ അറിയാമെന്നും ഇവരും ബഹ്‌റിനിലാണ് താമസിച്ചിരുന്നതെന്നുമാണ് ലഭ്യമായ വിവരം. മുംമ്പൈയിൽ നിന്നും ബഹ്‌റനിലേക്ക് ഉള്ളി കയറ്റി അയക്കുന്ന ജോലിയിലാണ് ഇവർ ഇരുവരും നിലവിൽ പങ്കാളികളായിരുന്നതെന്നാണ് അനുപിന്റെ വീട്ടുകാർ പുറത്തുവിട്ട വിവരം. ബഹ്‌റിനിൽ കഴിയുന്നതിനിടെ അനൂപിന്റെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിൽ അനൂപിനെ പ്രതിയാക്കി ബഹ്‌റിൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്ന വാദിയായ ബഹ്‌റിൻ സ്വദേശിയുടെ വാക്ക് വിശ്വസിച്ച് പണം ശരിപ്പെടുത്തുന്നതിനാണ് അനൂപ് ഇക്കൂറി നാട്ടിലേക്ക് തിരിച്ചതെന്നും മുംമ്പൈ വഴിയുള്ള യാത്രയിൽ കേരളം കാണാനുള്ള ആഗ്രഹത്താൽ സാഹീനയും സഹോദരി സുഹാനയും ചേരുകയായിരുന്നെന്നും ഈ വിവരവും അനൂപ് ഭാര്യയുമായി പങ്കിട്ടിരുന്നു എന്നുമാണ് ഇന്ന് രാവിലെ ഊന്നുകൽ സ്‌റ്റേഷനിൽ എത്തിയ അനുപിന്റെ ബന്ധു പങ്കുവച്ച വിവരം. വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളാണ് സുഹാനയും സാഹീനയും. ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അന്വേഷണ ഏജൻസികൾ ഈ വിവരങ്ങൾ പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. തങ്ങൾക്ക് പണവുമായി ഒരു ബന്ധവുമില്ലന്ന ഇന്നലത്തെ നിലപാടിൽ ഇന്നും യുവതികൾ ഉറച്ചുനിൽക്കുന്നതായിട്ടാണ് അന്വേഷണ ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരം. രാവിലെ 11 മണിയോടെ തന്നെ എൻ ഐ സംഘം ഇവരെ ചോദ്യം ചെയ്യാനെത്തിയിരുന്നു. കൊച്ചി യൂണിറ്റ് ഇൻപ്ക്ടർ സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം സാഹീനയെയാണ് ചോദ്യം ചെയ്തത്. മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ഉദ്യോഗസ്ഥർ ഇവരെ പുറത്തേക്ക് വിട്ടത്. പിന്നീട് സഹോദരി സുഹാനയെയും അവസാനം അനൂപിനെയും ചോദ്യം ചെയ്തു. രണ്ടുമണിയോടെയാണ് എൻ ഐ എ സംഘം സ്‌റ്റേഷൻ വിട്ടത്. എൻ ഐ എ സംഘം ചോദ്യം ചെയ്ത് പുറത്ത് വിടുന്നവരെ എസ് ഐ യുടെ മുറിയിൽ ക്രൈംബ്രാഞ്ച് ആലുവ യൂണിറ്റിലെ സി ഐ പ്രദീപിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു.
വൈകിട്ട് 3 മണിയോടെ എ എസ് പി സുജിത് ദാസ് സ്റ്റേഷനിലെത്തി മൂവരേയും ചോദ്യം ചെയ്തു. ഇദ്ദേഹത്തിനാണ് ഇപ്പോൾ കേസന്വേഷണത്തിന്റെ ചുമതല. വരും ദിവസങ്ങളിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടരന്വേഷണം ഏത് ഏജൻസിക്ക് കൈമാറണമെന്ന കാര്യത്തിൽ ഉന്നത തല തീരുമാനമുണ്ടാവു എന്നാണറിയുന്നത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന രണ്ടായിരം രൂപയുടെ 11 വ്യാജനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്്. സംസ്ഥാനത്ത്് കള്ളനോട്ട് മാഫിയ സജീവമാണെന്നുള്ള വിലയിരുത്തലിൽ എൻ ഐ എ ഉൾപ്പെടെയുള്ള ഏജൻസികൾ രാജ്യവ്യാപകമായി ആന്വേഷണം നടത്തിവരുന്നതിനിടെയാണ് ഊന്നുകല്ലിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവം പുറത്ത് വന്നിട്ടുള്ളത്.
ഇന്നലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപയിൽ പതിനൊന്ന് 2000 ത്തിന്റെ നോട്ടുകൾ വ്യാജനെന്ന് കണ്ടെത്തുകയാിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോൻ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകാൻ കോതമംഗലം സി ഐ അഗസ്റ്റിൻ മാത്യുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.
മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുവരായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകുകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു. സിഗററ്റ് വാങ്ങി കടയിൽ നിന്നും യുവതികൾ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കടയുടമ നോട്ട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടാണ് യുവതികൾ നൽകിയതെ വിവരം ഇയാൾക്ക് മനസിലാകുന്നത്.
പുറത്തിറങ്ങി ഇവരെ പിന്തുടരാൻ ശ്രമിച്ചപ്പോഴേക്കും ഇവർ കാർ സ്റ്റാർട്ടാക്കി വിട്ടു പോകുകയും ചെയ്തു. ഉടൻ കടയുടമ നാട്ടുകാരിൽ ചിലരോടും ഊന്നുകൽ പൊലീസിലും വിവരം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ തലക്കോട് ചെക്ക് പോസ്റ്റിൽ കാത്തുനിന്ന് പൊലീസ് സംഘം കാർ യാത്രക്കാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.