- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ നോട്ടുകൾ ഇറങ്ങിയത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത്; 2000 രൂപയുടെ കള്ള നോട്ടുകൾ ഏറ്റവുമധികം പുറത്തിറങ്ങിയത് ഗുജറാത്തിൽ; പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്ത്
ന്യൂഡൽഹി: 2000 രൂപയുടെ കള്ള നോട്ടുകൾ ഏറ്റവുമധികം പുറത്തിറങ്ങിയത് ഗുജറാത്തിൽ. ഇക്കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ നോട്ടുകൾ ഇറങ്ങിയത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്താണ്. ഈ പട്ടികയിൽ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. 2016 നവംബർ 2000 രൂപയുടെ നോട്ടുകളുടെ 2648 വ്യാജ നോട്ടുകളാണ് കേരളത്തിൽ നിന്ന് പിടിച്ചത്. 2017 നവംബർ അവസാനം വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഏറ്റവുമധികം കള്ളനോട്ടുകൾ പിടിച്ച ഗുജറാത്തിൽ നിന്ന് കഴിഞ്ഞ വർഷം 1300 നോട്ടുകളും ഈ വർഷം 5097 നോട്ടുകളും പിടിച്ചെടുത്തു. ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവുമധികം കള്ളനോട്ടുകൾ പിടിച്ചത് മിസോറാമിൽ നിന്നുമാണ്. തൊട്ടു പിന്നാലെ യുപി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്. തെലങ്കാന, പഞ്ചാബ്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ആകെ 18.80 കോടി രൂപയുടെ കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്.
ന്യൂഡൽഹി: 2000 രൂപയുടെ കള്ള നോട്ടുകൾ ഏറ്റവുമധികം പുറത്തിറങ്ങിയത് ഗുജറാത്തിൽ. ഇക്കഴിഞ്ഞ വർഷം ഏറ്റവുമധികം വ്യാജ നോട്ടുകൾ ഇറങ്ങിയത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്താണ്. ഈ പട്ടികയിൽ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. 2016 നവംബർ 2000 രൂപയുടെ നോട്ടുകളുടെ 2648 വ്യാജ നോട്ടുകളാണ് കേരളത്തിൽ നിന്ന് പിടിച്ചത്.
2017 നവംബർ അവസാനം വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഏറ്റവുമധികം കള്ളനോട്ടുകൾ പിടിച്ച ഗുജറാത്തിൽ നിന്ന് കഴിഞ്ഞ വർഷം 1300 നോട്ടുകളും ഈ വർഷം 5097 നോട്ടുകളും പിടിച്ചെടുത്തു. ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവുമധികം കള്ളനോട്ടുകൾ പിടിച്ചത് മിസോറാമിൽ നിന്നുമാണ്. തൊട്ടു പിന്നാലെ യുപി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്.
തെലങ്കാന, പഞ്ചാബ്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ആകെ 18.80 കോടി രൂപയുടെ കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്.