- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് പൊലീസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നെന്ന് മനോരമയിൽ വാർത്ത! തങ്ങളറിയാത്ത റിക്രൂട്ട്മെന്റിന്റെ വിവരങ്ങൾ തേടി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് 'ഒറിജിനലിനെ വെല്ലുന്ന പൊലീസുകാരെ'; മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ കഠിന പരിശീലനത്തിലും; പരീക്ഷാ ഫീസെന്നും യൂണിഫോമിന്റെ പേരും പറഞ്ഞ് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തെ കയ്യോടെ പൊക്കി കോട്ടയം പൊലീസ്
കോട്ടയം: ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തെ പിടികൂടിയതിന് പിന്നിൽ മലയാള മനോരമ പത്രത്തിൽ വന്ന വാർത്ത. മലയാള മനോരമ പത്രത്തിൽ 11ന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ കേരള പൊലീസിന്റെ ട്രാഫിക് ട്രെയിനിങ് പൊലീസ് ഫോഴ്‌സിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടാണ് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കിയത്. ഏറെ നാളായി സംഘത്തിന്റെ തട്ടിപ്പിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച്. ഇതിനിടെയാണ് മനോരമ വാർത്ത ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു റിക്രൂട്ട്മെന്റ് പൊലീസ് നടത്തുന്നില്ല എന്ന വിവരം ലഭിച്ചു. അതോടെ സംഭവം തട്ടിപ്പാണെന്ന് ഉറപ്പിച്ചു. ആലപ്പുഴയിൽ പോയി സംഘത്തെ അറസ്റ്റ് ചെയ്യാനായുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നതിനിടെയാണ് പാമ്പാടിയിൽ നിന്നും ഒരു ഫോൺ സന്ദേശം എത്തുന്നത്. കടുവാക്കുളം എമ്മാവൂസ് മൈതാനത്ത് ട്രാഫിക് പൊലീസിന്റെ ഹോം ഗാർഡ് വിഭാഗത
കോട്ടയം: ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തെ പിടികൂടിയതിന് പിന്നിൽ മലയാള മനോരമ പത്രത്തിൽ വന്ന വാർത്ത. മലയാള മനോരമ പത്രത്തിൽ 11ന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ കേരള പൊലീസിന്റെ ട്രാഫിക് ട്രെയിനിങ് പൊലീസ് ഫോഴ്‌സിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടാണ് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കിയത്. ഏറെ നാളായി സംഘത്തിന്റെ തട്ടിപ്പിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച്. ഇതിനിടെയാണ് മനോരമ വാർത്ത ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു റിക്രൂട്ട്മെന്റ് പൊലീസ് നടത്തുന്നില്ല എന്ന വിവരം ലഭിച്ചു. അതോടെ സംഭവം തട്ടിപ്പാണെന്ന് ഉറപ്പിച്ചു.
ആലപ്പുഴയിൽ പോയി സംഘത്തെ അറസ്റ്റ് ചെയ്യാനായുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നതിനിടെയാണ് പാമ്പാടിയിൽ നിന്നും ഒരു ഫോൺ സന്ദേശം എത്തുന്നത്. കടുവാക്കുളം എമ്മാവൂസ് മൈതാനത്ത് ട്രാഫിക് പൊലീസിന്റെ ഹോം ഗാർഡ് വിഭാഗത്തിലേക്കുള്ള ട്രെയിനിങ് നടക്കുന്നു എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും കോട്ടയം ഈസ്റ്റ് എസ്.എച്ച.ഒ യെ വിവരമറിയിക്കുകയുമായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒയും എസ്‌ഐയും ഉൾപ്പെടെയുള്ള സംഘം എത്തുമ്പോൾ സ്‌കൂൾ മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ പൊലീസാകാനുള്ള കഠിന പരിശീലനത്തിലായിരുന്നു. കോട്ടയം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്.
കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിയായ നാൽപ്പതുകാരി റിക്രൂട്ട്‌മെന്റിനെക്കുറിച്ച് അറിഞ്ഞത്. ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നെന്നായിരുന്നു ഷൈമോന്റെ വാട്സ് ആപ്പ് സന്ദേശം. കോട്ടയം നഗരത്തിലടക്കം ട്രാഫിക് ഡ്യൂട്ടിയിൽ ഷൈമോനെ ഇവർ കണ്ടിട്ടുണ്ട്. അതുകൊണ്ട് സംശയമൊന്നും തോന്നിയില്ല. സർക്കാർ ജോലി എന്ന മായിക വലയത്തിൽ വീണ ഈ വീട്ടമ്മ അയൽവാസികളെയും സുഹൃത്തുക്കളെയും സഹോദരിയെയും വരെ ഒപ്പം കൂട്ടി. എഴുത്തു പരീക്ഷ ആദ്യം നിശ്ചയിച്ചിരുന്നത് പാമ്പാടിയിലെ ഒരു സ്‌കൂളിലായിരുന്നു. എന്നാൽ പരീക്ഷാ ദിവസം രാവിലെ സെന്റർ കുടുവാക്കുളം എമ്മാവൂസ് സ്‌കൂളിലേക്ക് മാറ്റി. 200 ഫീസ് വാങ്ങി.
പറ്റേന്നു തന്നെ വിജയിച്ചതായി വാട്സ്ആപ്പിൽ സന്ദേശമെത്തി. രണ്ടു ദിവസത്തിനുള്ളിൽ പരീശീലനം തുടങ്ങും, യൂണിഫോം ധരിച്ച് എത്തണമെന്നായിരുന്നു നിർദ്ദേശം. 800 രൂപ മുടക്കി തുണി വാങ്ങി യൂണിഫോം തയ്‌പ്പിച്ചു. എന്നാൽ അതിട്ടു നോക്കാൻ കഴിയും മുൻപ് സംഘാടകരെ പൊലീസ് പൊക്കി. പൊലീസ് നാലു ഭാഗത്തുനിന്ന് ഗ്രൗണ്ട് വളഞ്ഞാണു മൂന്നു പേരെ പിടികൂടിയത്. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവർക്കെതിരെ ആലപ്പുഴ ജില്ലയിലും കേസുണ്ടെന്നു പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശത്തെത്തുടർന്ന് ഈസ്റ്റ് സിഐ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കുടുക്കിയത്. ബിജോയി സിഐയാണെന്നും ഷൈമോനും സനിതയും എസ്‌ഐമാരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസിന്റേതിനു സമാനമായ വേഷമായിരുന്നു പിടിയിലാകുമ്പോൾ ബിജോയിയുടേത്.
ട്രാഫിക് പൊലീസലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്‌സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്‌കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്‌മെന്റ് ആവശ്യത്തിനായി സ്‌കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്‌കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽനിന്ന് ഫീസ് ഈടാക്കിയത്.
പാമ്പാടിയിലെ സ്‌കൂളിൽ റിക്രൂട്ട്‌മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണ് കടുവാക്കുളം സ്‌കൂളിലെത്തിയത്. പി.എസ്.സി പരീക്ഷയ്ക്കു സമാനമായി ഒ.എം.ആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട 14 പേരിൽ പലരും ഭൂരിഭാഗം ഉത്തരങ്ങളും തെറ്റിച്ചെഴുതിയിട്ടും അവരെ വിജയിപ്പിച്ചു. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു.
ഒരാളിൽനിന്ന് 3000 രൂപ യൂണിഫോമിനെന്ന പേരിൽ വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. ആലപ്പുഴയിൽ 11ന് നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ സുരക്ഷാ ചുമതലയ്ക്കായി ഇവരെ നിയോഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘാംഗങ്ങളെല്ലാം പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു.
സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്‌പി'യായിരുന്നു ട്രാഫിക് ട്രെയിനിങ് പൊലീസ് ഫോഴ്സിന്റെ മേധാവി . പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്‌പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സിഐ'മാരും'എസ്‌ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും. ഓരോ പ്രദേശത്തും റിക്രൂട്ട്‌മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും.
അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്.അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല. സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവിടെ മാത്രം 76 പേർ തട്ടിപ്പിനിരയായെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിനു പിന്നാലെ ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലും ഇവർക്കെതിരായ പരാതികളിൽ കേസെടുത്തു.