- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ വിസിറ്റിങ് കാർഡ് തട്ടിപ്പും; മേൽശാന്തിയുടെ 'പഴയ' ഫോൺനമ്പറുമായി തട്ടിപ്പുകാർ സന്നിധാനത്ത് സജീവം; പൊലീസിൽ പരാതി നൽകി മാഫിയയെ കണ്ടെത്താൻ ശങ്കരൻ നമ്പൂതിരിയും
ശബരിമല: ശബരിമല മേൽശാന്തിയുടെ പേരിലുള്ള വ്യാജവിസിറ്റിങ് കാർഡുകൾ വ്യാപകമായി പ്രചരിക്കുന്നു. ഇതുപയോഗിച്ചു വ്യാജവഴിപാടു നടത്തുന്ന മാഫിയ സജീവമായി. ശബരിമല മേൽശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരിയുടെ പേരും ഫോട്ടോയും അയ്യപ്പസ്വാമിയുടെ പേരും അടങ്ങിയ വ്യാജ വിസിറ്റിങ് കാർഡിന്റെ മറുവശത്ത് മേൽശാന്തിയുടെ മേൽവിലാസവും കൊടുത്തിട്ടുണ്ട്. അതുപോലെ
ശബരിമല: ശബരിമല മേൽശാന്തിയുടെ പേരിലുള്ള വ്യാജവിസിറ്റിങ് കാർഡുകൾ വ്യാപകമായി പ്രചരിക്കുന്നു. ഇതുപയോഗിച്ചു വ്യാജവഴിപാടു നടത്തുന്ന മാഫിയ സജീവമായി.
ശബരിമല മേൽശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരിയുടെ പേരും ഫോട്ടോയും അയ്യപ്പസ്വാമിയുടെ പേരും അടങ്ങിയ വ്യാജ വിസിറ്റിങ് കാർഡിന്റെ മറുവശത്ത് മേൽശാന്തിയുടെ മേൽവിലാസവും കൊടുത്തിട്ടുണ്ട്. അതുപോലെ മേൽശാന്തിയുടെ ഫോട്ടോയോ അയ്യപ്പ ചിത്രമോ ഇല്ലാത്ത, പൂക്കളും മേൽവിലാസവും മാത്രമുള്ള കാർഡും ശബരിമലയിൽ മേൽശാന്തിയുടെ ഔദ്യോഗിക വിസിറ്റിങ് കാർഡ് എന്ന് പറഞ്ഞു വ്യാപകമായി അന്യസംസ്ഥാനത്തു നിന്നു വരുന്ന അയ്യപ്പന്മാരിൽ നിന്ന് കണ്ടെത്തി. ഇതിൽ സംശയം തോന്നിയ മേൽശാന്തി കാർഡു കൊണ്ടുവന്ന ഭക്തനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പക്ഷെ ഇതിൽ കൊടുത്തിരിക്കുന്ന നമ്പർ യഥാർത്ഥത്തിൽ ശബരിമല മേൽശാന്തിയുടെതല്ല. ബംഗ്ലൂർ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി ആയിരിക്കെയാണ് ശബരിമല മേൽശാന്തിയായി ശങ്കരൻ നമ്പൂതിരിക്കു നറുക്കു വിഴുന്നത്. അദ്ദേഹം മുൻപ് അവിടെ ഉപയോഗിച്ചിരുന്ന കർണ്ണാടക നമ്പർ ആണ് കാർഡിൽ കൊടുത്തിരിക്കുന്നത്. പഴയ തന്റെ നമ്പർ കയ്യിലുള്ള ആരോ തന്റെ പേരിൽ വിസിറ്റിങ് കാർഡ് അടിച്ചതാണെന്നാണു തനിക്കു തോന്നുന്നതെന്നും ഇതിന്റെ പിന്നിൽ ആരായാലും അന്വേഷണം വേണമെന്നും ശബരിമല മേൽശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഈ കാർഡ് കണ്ടപ്പോൾ തന്നെ ഇതിലെ തട്ടിപ്പ് തനിക്കു മനസിലായെന്നും അപ്പോൾത്തന്നെ പൊലീസിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ കാർഡിൽ എഴുതിയിരിക്കുന്നത് താൻ സന്നിധാനം മേൽശാന്തിയാണെന്നാണ്. പക്ഷെ താൻ ശബരിമല മേൽശാന്തിയാണ്, തന്റെ സ്ഥാനം പോലും അറിയാത്തവരാണ് ഇതിനു പിന്നിലെന്നും മേൽശാന്തി അറിയിച്ചു. ദർശനത്തിനും അഭിഷേകത്തിനും പുറമേ പുഷ്പാഭിഷേകം, അഷ്ടാഭിഷേകം പോലുള്ള വഴിപാടുകൾ നടത്തിത്തരാമെന്നു പറഞ്ഞു അന്യസംസ്ഥാനത്തുനിന്നു വരുന്ന അയ്യപ്പ•ാരെ കുടുതൽ പണം വാങ്ങിച്ചു വഞ്ചിക്കുന്ന സംഘങ്ങളാകും ഇതിനു പിന്നിലെന്നും വലിയ വഴിപാടുകൾ നടത്തിത്തരാമെന്ന് പറഞ്ഞു വഴിപാട് തുകയേക്കാൾ നാലിരട്ടി പണം ഭക്തരുടെ കൈയിൽനിന്ന് വാങ്ങിച്ചു തട്ടിപ്പ് നടത്തുന്ന ഒരു വലിയ സംഘം പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് തനിക്കു തോന്നിയതെന്നും ശബരിമല മേൽശാന്തി മറുനാടനോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വേറൊരു തരം കാർഡുകുടി തന്റെ പരികർമികൾക്കു കിട്ടിയതായും മേൽശാന്തി പറയുന്നു. കർണാടക നമ്പറാണ് ഈ കാർഡിലും എഴുതിയത്. അതുകൊണ്ട് തന്റെ പഴയ കർണാടക നമ്പർ കൈയിലുള്ള ആരോ ആണ് ഇതിനു പിന്നിലെന്നാണു സംശയം. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്നും തന്റെ പേര് പറഞ്ഞു ശബരിമലയിൽ ഒരു തട്ടിപ്പും നടത്താൻ താനും അയ്യപ്പസ്വാമിയും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആസന്നമായ മകരവിളക്ക് മഹോത്സവത്തിനു മുൻപ് ഇതു പൂർണ്ണമായും ഇല്ലാതാക്കിയില്ലെകിൽ അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്തുന്ന ഭക്തർ തന്റെ പേരിൽ വഞ്ചിതരാവുമെന്നും അത് തനിക്കു വളരെ വിഷമമുണ്ടാക്കുമെന്നും മേൽശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരി മറുനാടൻ മലയാളിയോട് പറഞ്ഞു.
ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നു വരുന്ന അയ്യപ്പ•ാരുടെ കൈകളിലാണ് വ്യാജ വിസിറ്റിങ് കാർഡുകൾ വ്യാപകമായി കാണപ്പെടുന്നത്. ശബരിമല മേൽശാന്തിയുടെ പേര് പറഞ്ഞു ശബരിമലയിൽ ദർശനം, അഭിഷേകം, താമസം, വലിയ വഴിപാടുകൾ തുടങ്ങിയവ വലിയ തുക വാങ്ങി ഏർപ്പാടാക്കി കൊടുക്കുന്ന വൻ സംഘത്തിന്റെ പ്രവർത്തനമാണ് ഇതിനു പിന്നിലെന്നാണു സംശയം. പുഷ്പാഭിഷേകവും , അഷ്ടാഭിഷേകവും പോലുള്ള വലിയ വഴിപാടുകൾക്കു 8500, 3500 രൂപയാണ് ദേവസ്വം നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാൽ ഇതിനെക്കാൾ നാലും, അഞ്ചും ഇരട്ടി പണം വാങ്ങി വഴിപാട് നടത്തിയെന്നു പറഞ്ഞു കബളിപ്പിക്കുന്ന സംഘം ശബരിമലയിൽ വ്യാപകമാണെന്ന് ആക്ഷേപമുണ്ട്.
രണ്ടു തരത്തിലുള്ള വ്യാജ വിസിറ്റിങ് കാർഡുകളാണ് പ്രചാരത്തിലുള്ളത് കഴിഞ്ഞ ദിവസം മേൽശാന്തിയുടെ മുറിയിൽ ക്യൂവിൽ നിൽക്കാതെ മേൽശാന്തിയെ നേരിട്ട് കണ്ടു പ്രസാദവും അനുഗ്രഹവും മേടിക്കാനായി കർണാടകയിൽനിന്നുള്ള ഒരു അയ്യപ്പഭക്തൻ മുറിയിലുള്ള പരികർമ്മിയെ ഒരു വ്യാജ കാർഡു കാട്ടിയിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതുമായി ബന്ധപ്പെട്ടു തന്റെ വ്യാജ വിസിറ്റിങ് കാർഡുകൾ വ്യാപകമാകുന്നുവെന്ന് കാണിച്ചു മേൽശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരി സന്നിധാനം പൊലീസിനെ അറിയിക്കുകയായിരുന്നു.
കാർഡു കാണിച്ച ഭക്തനെ പൊലീസ് ചോദ്യം ചെയ്തു കേരളത്തിനു പുറത്തുള്ള അയ്യപ്പസംഘങ്ങളെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം നടക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം ഇതിൽ ഇടപെട്ടുവെന്നുമാണറിയുന്നത. ് വലിയ തിരക്കനുഭാവപ്പെടുന്ന മകരവിളക്കിനു മുൻപ് പ്രതികളെ പിടിക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കേരളത്തിന്റെ പുറത്തുള്ള ക്ഷേത്രങ്ങളും അയ്യപ്പ സേവാ സംഘങ്ങളും കേന്ദ്രീകരിച്ചാണ് ഈ കാർഡുകൾ വ്യാപകമായിട്ടുള്ളത്. ഇതാണ് സന്നിധാനത്ത് എത്തുന്നതും പ്രചിരിക്കുന്നതും.