- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ 13 ദിവസത്തെ വരുമാന കണക്ക് കണ്ട് ബോധം കെട്ട് വീണ് ദേവസ്വം ബോർഡ് പ്രസിഡന്റ്; കഴിഞ്ഞ വർഷം 50.58 കോടി കിട്ടിയ സ്ഥാനത്ത് ഇക്കുറി 19.37 കോടി മാത്രം; കാണിക്ക വരുമാനത്തിന് പുറമേ അപ്പം അരവണ വിൽപന കൂടി കുറഞ്ഞതോടെ സുരക്ഷയൊരുക്കിയ പൊലീസിന് ചെലവായതിനേക്കാൾ കുറഞ്ഞ വരുമാനം മാത്രം; ഭഗവാൻ അയ്യപ്പന്റെ പേരിൽ ഒഴുകിയെത്തിയ കോടികളിൽ കണ്ണുവച്ച് ദേവസ്വം ഭരിക്കാൻ എത്തിയ നിരീശ്വരവാദികൾക്ക് ഞെട്ടൽ
ശബരിമല: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വിവാദ ചൂട് ചെറുതല്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പുകഞ്ഞപ്പോൾ മുതൽ ഏവരുടേയും മനസിലുണ്ടായിരുന്ന ആശങ്കയാണ് ഇത് സന്നിധാനത്തെ വരുമാനത്തെ ബാധിക്കുമോ എന്നുള്ളത്. ഒടുവിലിപ്പോൾ വിചാരിച്ചത് തന്നെ നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ മണ്ഡലകാലത്ത് വൻ ഇടിവാണ് വരുമാനത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ 13 ദിവസത്തെ കണക്കെടുത്ത് നോക്കിയാൽ കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 31 കോടിയിലധികം രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയം 50.58 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഇക്കുറി 19.37 കോടിയാണ് മാത്രമാണ് വരുമാനം ലഭിച്ചിരിക്കുന്നത്. കാണിക്ക് വരുമാനം കുറഞ്ഞതിന് പിന്നാലെ അപ്പം അരവണ വിൽപനയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളിൽ കോടികളുടെ വരുമാനമാണ് അപ്പം അരവണ വിൽപനയിലൂടെ ലഭിച്ചത്. ഇത്തവണ അത് 'ലക്ഷങ്ങൾ' പോലും എത്തിയ
ശബരിമല: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വിവാദ ചൂട് ചെറുതല്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പുകഞ്ഞപ്പോൾ മുതൽ ഏവരുടേയും മനസിലുണ്ടായിരുന്ന ആശങ്കയാണ് ഇത് സന്നിധാനത്തെ വരുമാനത്തെ ബാധിക്കുമോ എന്നുള്ളത്. ഒടുവിലിപ്പോൾ വിചാരിച്ചത് തന്നെ നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ മണ്ഡലകാലത്ത് വൻ ഇടിവാണ് വരുമാനത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.
ആദ്യ 13 ദിവസത്തെ കണക്കെടുത്ത് നോക്കിയാൽ കഴിഞ്ഞ വർഷത്തെ വരുമാനത്തേക്കാൾ 31 കോടിയിലധികം രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയം 50.58 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഇക്കുറി 19.37 കോടിയാണ് മാത്രമാണ് വരുമാനം ലഭിച്ചിരിക്കുന്നത്. കാണിക്ക് വരുമാനം കുറഞ്ഞതിന് പിന്നാലെ അപ്പം അരവണ വിൽപനയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മുൻ വർഷങ്ങളിൽ കോടികളുടെ വരുമാനമാണ് അപ്പം അരവണ വിൽപനയിലൂടെ ലഭിച്ചത്. ഇത്തവണ അത് 'ലക്ഷങ്ങൾ' പോലും എത്തിയില്ല എന്നതാണ് സത്യം. കഴിഞ്ഞ വർഷം 17 കോടി രൂപ കാണിക്ക വരുമാനം ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് വെറും 9 കോടി. മണ്ഡലകാലം ആരംഭിച്ച് ആദ്യ 13 ദിനങ്ങൾ പിന്നിടുമ്പോൾ ആശങ്കാ ജനകമായ കണക്കിന് മുൻപിൽ പകച്ച് നിൽക്കുകയാണ് അധികൃതർ.
ഭക്തരുടെ ഒഴുക്ക് കുറഞ്ഞത് ബോർഡിന് തിരിച്ചടി
ശബരിമലയിലെ യുവതീ പ്രവേശന വിഷയം സൃഷ്ടിച്ച തലവേദനകൾക്ക് പിന്നാലെ മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞത് ദേവസ്വം ബോർഡിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഒരോ ദിവസം ചെല്ലും തോറും വരുമാനത്തിലുണ്ടാകുന്ന ഇടിവ് തെളിയിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മണ്ഡലകാലം തുടങ്ങിയശേഷം നവംബർ 26-ന് അറുപതിനായിരത്തിലധികം ആളുകൾ സന്നിധാനത്തെത്തിയിരുന്നു. അതോടെ പന്ത്രണ്ടുവിളക്ക് കഴിഞ്ഞാൽ സന്നിധാനത്തേക്ക് തീർത്ഥാടകർ കൂടുതലായെത്തുമെന്ന് ദേവസ്വം ബോർഡ് പ്രതീക്ഷിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളെ തീർത്ഥാടകർ തള്ളിക്കളഞ്ഞതിന്റെ തെളിവാണിതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു. എന്നാൽ, പന്ത്രണ്ടുവിളക്ക് കഴിഞ്ഞുവന്ന ശനി, ഞായർ ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം കൂടിയിട്ടില്ല.
ശബരിമല വരുമാനത്തിന്റെ 13 ദിവസത്തെ കണക്കെടുത്താൽ മുൻവർഷത്തെ അപേക്ഷിച്ച് ദിവസവും മൂന്നുകോടിയോളം രൂപയുടെ കുറവുണ്ട്. ദിവസം ശരാശരി 1.65 കോടി രൂപ അരവണ വിൽപ്പനയിലൂടെ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 56 ലക്ഷം രൂപ മാത്രം.
ദിവസേന രണ്ടുലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇപ്പോൾ വിൽക്കുന്നത് എഴുപതിനായിരം എണ്ണമാണ്. അപ്പം വിൽപ്പനയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നായി കുറയുന്നെന്ന കണക്ക് ബോർഡിനെ വെട്ടിലാക്കിയിരിക്കുകയാണ്.