- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാറ്റിലിട്ട വലയിൽ കുരുങ്ങിയ മീനെ പിടിക്കാനെത്തിയ പരുന്ത് കഴുത്തു വലയിൽ കുരുങ്ങി ചത്തു; വനം നിയമപ്രകാരം രണ്ടു യുവാക്കൾ ജയിലിലായി; മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റത്തെ ഭയന്ന് മീൻ പിടിക്കാതെ നാട്ടുകാർ
കോതമംഗലം: പുഴയിൽ മീൻ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങിയ പരുന്തിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് വനപാലകർ അറസ്റ്റുചെയ്ത രണ്ടുപേർ ജയിലഴിക്കുള്ളിലായി. ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. കുട്ടംപുഴ നൂറേക്കർ സ്വദേശികളായ കുത്താംപുറത്ത് ജെയിംസ്, കുളങ്ങരക്കണ്ടം ഔസേപ്പച്ചൻ തുടങ്ങിയവരെയാണ് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ ഷാൻട്രീ ജോമിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്ത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ഇവരിപ്പോൾ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിലാണ്. ഇന്നലെ പകൽ വടാട്ടുപാറ പൊയ്ക ഭാഗത്ത് പെരിയാറിൽ വള്ളത്തിൽ ചുറ്റിക്കറങ്ങി മീൻ പിടിക്കുകയായിരുന്ന ഇവരെ പെട്രോളിംഗിനെത്തിയ ഫോറസ്റ്റ് ഗാർഡുമാർ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്നും ഈ സമയം ചത്ത പരുന്തിനെ വള്ളത്തിൽ കണ്ടെത്തുകയും തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പധികൃതർ നൽകുന്ന വിവരം. ചോദ്യം ചെയ്യലിൽ പരുന്തിനെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ഇവർ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിട്ട
കോതമംഗലം: പുഴയിൽ മീൻ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങിയ പരുന്തിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് വനപാലകർ അറസ്റ്റുചെയ്ത രണ്ടുപേർ ജയിലഴിക്കുള്ളിലായി. ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. കുട്ടംപുഴ നൂറേക്കർ സ്വദേശികളായ കുത്താംപുറത്ത് ജെയിംസ്, കുളങ്ങരക്കണ്ടം ഔസേപ്പച്ചൻ തുടങ്ങിയവരെയാണ് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ ഷാൻട്രീ ജോമിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്ത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ ഇവരിപ്പോൾ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിലാണ്.
ഇന്നലെ പകൽ വടാട്ടുപാറ പൊയ്ക ഭാഗത്ത് പെരിയാറിൽ വള്ളത്തിൽ ചുറ്റിക്കറങ്ങി മീൻ പിടിക്കുകയായിരുന്ന ഇവരെ പെട്രോളിംഗിനെത്തിയ ഫോറസ്റ്റ് ഗാർഡുമാർ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്നും ഈ സമയം ചത്ത പരുന്തിനെ വള്ളത്തിൽ കണ്ടെത്തുകയും തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പധികൃതർ നൽകുന്ന വിവരം. ചോദ്യം ചെയ്യലിൽ പരുന്തിനെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് ഇവർ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിട്ടുള്ളതെന്നും ഷെഡ്യൂൾ നാലിൽപ്പെടുന്ന പക്ഷിയാണിതെന്നും ഒരുവർഷം മുതൽ മൂന്നുവർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും റെയിഞ്ചോഫീസർ ഷാൻട്രീ ജോം വ്യക്തമാക്കി
എന്നാൽ ഈ സംഭവത്തിൽ തങ്ങൾ നിരപരാധികളാണെന്നാണ് മീൻപിടിത്തക്കാരുടെ വാദം. പതിവുപോലെ പുഴയിൽ കുറുകെ വലവിരിച്ചാണ് മീൻ പിടിച്ചിരുന്നത്. വെള്ളംകുറഞ്ഞ ഭാഗത്ത് വല പൊന്തിക്കിടന്നു. വലയിൽ കുരുങ്ങിക്കിടന്ന വലിയ മത്സ്യത്തെ കൊത്തിയെടുക്കാനെത്തിയ പരുന്തിന്റെ കഴുത്ത് വലക്കണ്ണിക്കുള്ളിൽ കുരുങ്ങുകയും രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടയിൽ പരുന്ത് അവശ നിലയിലാവുകയും ചെയ്തു. വലയെടുക്കാനെത്തിയപ്പോൾ പരുന്തിനെ പുറത്തെടുക്കുകയും അവിടെ ഉപേക്ഷിക്കുകയും ചെയ്തു. കാക്കയും കൊക്കുമുൾപ്പെടെയുള്ള പക്ഷികൾ ഇത്തരത്തിൽ വലയിൽ കുടുങ്ങാറുണ്ടെന്നും ചത്താൽ ഇവയെ ഉപേക്ഷിച്ച് മീൻപിടുത്തം തുടരാറാണ് പതിവെന്നും മേഖലയിൽ സ്ഥിരമായി മീൻപിടുത്തത്തിൽ ഏർപ്പെട്ടിട്ടുള്ള നാട്ടുകാർ അറിയിച്ചു.
മൂന്നു വർഷം മുമ്പ് കയ്യാലപ്പുറത്തിരുന്ന വെള്ളിമൂങ്ങയെ കൈയിലെടുത്തിന്റെ പേരിൽ കൊച്ചിയിൽ ഒരു ആഗ്ലോ ഇന്ത്യൻ യുവാവിനെതിരെ വനംവകുപ്പ് കേസ്സ് ചാർജ്ജ് ചെയ്തതാണ് ഏറെക്കുറെ ഇതിന് സമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം. കോടതിയിൽ ഹാജരാക്കപ്പെട്ട ഇയാളെ റിമാൻഡ് ചെയ്തു. ജയിലിലേക്ക് കൊണ്ടുപോകും വഴി കവാടത്തിലെ ഇരുമ്പ് തകിടിന്റെ കൂർത്ത ഭാഗം കാലിൽ തറച്ചതിനെ തുടർന്നു സാരമായി മുറിവേറ്റ ഇയാൾ ഒരാഴ്ചയോളം ആശുപത്രിയിൽ ചികത്സയിലുമായിരുന്നു. വെള്ളിമൂങ്ങയെ പോസ്റ്റുമോർട്ടം ചെയ്ത റിപ്പോർട്ടുവന്നപ്പോൾ ഇയാളെ പിടികൂടിയതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മഹസ്സറിൽ രേഖപ്പെടുത്തിയിരുന്ന സമയത്തിനും മണിക്കൂറുകൾക്ക് മുമ്പേ വെള്ളിമൂങ്ങ ചത്തതായി സ്ഥിരീകരിച്ചു.ഇതോടെ ഇയാളെ കോടതി കുറ്റവിമുക്തനാക്കി വിട്ടയയ്ക്കുകയും ചെയ്തു.
മീൻപിടുത്തക്കാരുടെ വള്ളത്തിൽ നിന്നും ചത്ത നിലയിൽ കണ്ടെടുത്ത പരുന്തിനെ വനംവകുപ്പധികൃതർ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. തലക്കേറ്റ പരിക്കാണ് ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടിൽ സൂചിപ്പിട്ടുള്ളത്. ഈ നിലയിൽ കേസ്സ് നടപടികൾ തുടർന്നാൽ പ്രതികൾക്ക് ജയിൽ ശിക്ഷ ഉറപ്പാണെന്നാണ് നിയമവൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പുഴയോടു ചേർന്നുകഴിയുന്ന പല കുടുബങ്ങളും സ്വന്തം ആവശ്യത്തിനും വിൽപ്പനക്കും മറ്റുമായി മീൻപിടിക്കുന്നത് പതിവാണ്. വീശുവലയും തണ്ടാടി വലയും മറ്റുമാണ് ഇക്കൂട്ടർ പ്രധാനമായും മീൻപിടുത്തത്തിന് ഉപയോഗിക്കുന്നത്.
മീൻകൊത്തിയെടുക്കാൻ പക്ഷികളെത്തുന്നതും ചിലപ്പോഴൊക്കെ വലയിൽ കുരുങ്ങി ഇവ ചത്തൊടുങ്ങുന്നതും പതിവാണ്. അല്പപ്രാണനോടെ ഇവയെ രക്ഷിച്ചെടുത്താലും വലക്കണ്ണിയിൽ തല കുരുങ്ങിയതിനെത്തുടർന്നുള്ള പരിക്ക് മൂലം ഇവ അധികസമയം ജീവിക്കാറുമില്ല. മനഃപ്പൂർവ്വമല്ലാത്ത കുറ്റത്തിന്റെ പേരിൽ തങ്ങളുടെ കൂട്ടത്തിലെ രണ്ടുപേരെ വനംവകുപ്പ് കേസ്സിൽ കുടുക്കിയ നടപടയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.