- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
കൈക്കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ പൂശിയിരുന്നത് ക്യാൻസർ വരുത്തുന്ന വിഷമോ ? ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഓഹരിയിൽ കുത്തനേ ഇടിവ്; കമ്പനി നിർമ്മിച്ച ഇടുപ്പെല്ലുകളിലും കൃത്രിമം കണ്ടെത്തിയതിന് പിന്നാലെ നിരവധി കേസുകൾ; 40 കോടി ഡോളറിൽ കേസൊതുക്കി മുഖം രക്ഷിക്കാൻ കമ്പനി ശ്രമമെന്നും ആരോപണം
വാഷിങ്ടൺ: കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണത്തിന് ഉത്തമം എന്ന പേരിൽ ഇറങ്ങുന്ന ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡറിൽ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവ്. വർഷങ്ങളായി ശിശു സംരക്ഷണ ബ്രാൻഡുകളിലെ മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളിൽ ഒന്നായ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായി വാർത്ത പരന്നതോടെയാണ് ഓഹരി മൂല്യം ഒറ്റയടിക്ക് 11 ശതമാനം ഇടിഞ്ഞത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല സ്ത്രീകൾക്ക് അണ്ഡാശയത്തിൽ കാൻസർ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകും. അന്താരാഷ്ട്ര വാർത്താ കമ്പനിയായ റോയിട്ടേഴ്സാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. ബേബി പൗഡറിലാണ് ആസ്ബസ്റ്റോസ് സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്. ഇക്കാര്യം ദശകങ്ങളായി കമ്പനി അറിഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വാർത്ത ഏജൻസി പുറത്ത് വിട്ടത്. 2017 സെപ്റ്റബറിൽ, ഒരു കേസിൽ സീൽ ചെയ്ത കവറിൽ കോടതി സമർപ്പിച്ച രേഖകളിൽ ഇ
വാഷിങ്ടൺ: കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണത്തിന് ഉത്തമം എന്ന പേരിൽ ഇറങ്ങുന്ന ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡറിൽ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവ്. വർഷങ്ങളായി ശിശു സംരക്ഷണ ബ്രാൻഡുകളിലെ മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.
കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളിൽ ഒന്നായ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായി വാർത്ത പരന്നതോടെയാണ് ഓഹരി മൂല്യം ഒറ്റയടിക്ക് 11 ശതമാനം ഇടിഞ്ഞത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല സ്ത്രീകൾക്ക് അണ്ഡാശയത്തിൽ കാൻസർ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകും.
അന്താരാഷ്ട്ര വാർത്താ കമ്പനിയായ റോയിട്ടേഴ്സാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. ബേബി പൗഡറിലാണ് ആസ്ബസ്റ്റോസ് സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്. ഇക്കാര്യം ദശകങ്ങളായി കമ്പനി അറിഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വാർത്ത ഏജൻസി പുറത്ത് വിട്ടത്. 2017 സെപ്റ്റബറിൽ, ഒരു കേസിൽ സീൽ ചെയ്ത കവറിൽ കോടതി സമർപ്പിച്ച രേഖകളിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ ജോൺസൻ ആൻഡ് ജോൺസന്റെ മൊത്തം ഓഹരി മൂല്യം 4500 കോടി ഡോളർ ഇടിഞ്ഞു.
ഇത്തരം ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ കമ്പനി നിരവധി കേസുകൾ നേരിടുകയാണ്. കൃത്രിമ ഇടുപ്പെല്ലുകൾ നിർമ്മിച്ച് നൽകുന്ന കാര്യത്തിലും കമ്പനി അനേകം കേസുകൾ നേരിടുകയാണ്. കമ്പനി നിർമ്മിച്ച് നൽകിയ ഇടുപ്പെല്ലുകളിൽ നിരവധി എണ്ണം പ്രവർത്തനക്ഷമമല്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കേസുകളുടെ എണ്ണം 10000 വരെ ഉണ്ടെന്നാണ് റിപോർട്ടുകൾ. 40 കോടി ഡോളർ നഷ്ടപരിഹാരമായി നൽകി കേസുകൾ ഒത്തുതീർപ്പാക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.