ഫഹാഹീൽ: കെ.ഐ.ജി ഫഹാഹീൽ ഏരിയയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. 'ആധുനികതയും അകലുന്ന ബന്ധങ്ങളും' എന്ന വിഷയത്തിൽ പ്രമുഖ കൗൺസിലറും ട്രെയിനറുമായ അഫ്‌സൽ അലി അവതരിപ്പിച്ച പ്രസന്റേഷൻ ശ്രദ്ധേയമായി. 'സാമ്പത്തിക അച്ചടക്കം കുടുംബങ്ങളിൽ' എന്ന വിഷയത്തിൽ കെ ഐ ജി ഈസ്റ്റ് മേഖല ഏക്‌സിക്യൂട്ടീവ് അംഗം എസ് എം ബഷീർ പ്രഭാഷണം നിർവ്വഹിച്ചു. ജീവിത ശൈലീരോഗങ്ങൾ പ്രവാസികൾക്കിടയിൽ വ്യാപകമായ പശ്ചാത്തലത്തിൽ പ്രവാസിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. അമീർ അഹ്മദ് അവതരിപ്പിച്ച ആരോഗ്യ പഠനക്ലാസ് പ്രവാസികൾക്ക് മികച്ച ബോധവൽക്കരണം നൽകുന്നതായി. സദസ്സ്യരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ വച്ചു നടന്ന പരിപാടിയിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആമിർ നിയാസ് ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നൗഫൽ കെ പി സ്വാഗതം ആശംസിച്ചു.