ഡാളസ്: സൗത്ത് വെസ്റ്റ് ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ, ട്രാൻസ്‌പോർട്ടേഷൻ, ഹോസ്പിറ്റാലിറ്റി കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കുവേണ്ടി റവ.ഫാ. ബിനു മാത്യൂസ് കൺവീനറായി രജിസ്‌ട്രേഷൻ കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനർമാരായി കുര്യൻ വർഗീസ് അഞ്ഞിലിമൂട്ടിൽ, ബിജോയ് ഉമ്മൻ എന്നിവർ പ്രവർത്തിക്കുന്നു.

റവ.ഫാ. ജോഷ്വാ കൺവീനർ ആയി ട്രാൻസ്‌പോർട്ടേഷൻ, ഹോസ്പിറ്റാലിറ്റി കമ്മിറ്റികൾ രൂപീകരിച്ചു. ജോയിന്റ് കൺവീനറായി സോജൻ ഏബ്രഹാം പ്രവർത്തിക്കുന്നു. ഭദ്രാസന കൗൺസിൽ മെമ്പർ എൽസൺ സാമുവേൽ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിവരിച്ചു.