ഹൂസ്റ്റൺ: ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഹൂസ്റ്റൺ മേഖല രജിസ്‌ട്രേഷൻ കിക്ക്ഓഫ് ഹൂസ്റ്റൺ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് മാർച്ച് 15-ന് നടന്നു. നിരവധി കുടുംബങ്ങൾ രജിസ്‌ട്രേഷൻ നടത്തിയ കിക്ക് ഓഫ് വൻ വിജയമായിരുന്നു.

സെന്റ് തോമസ് കത്തീഡ്രൽ വികാരി വെരി റവ. ഗീവർഗീസ് അരൂപാല കോർഎപ്പിസ്‌കോപ്പ, ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ, കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ, ട്രഷറർ ലജീത്ത് മാത്യു എന്നിവർ പങ്കെടുത്തു.