- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാമിലി കോൺഫറൻസിലെ പ്രാസംഗികർ
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ മൂന്നു മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചവരാണ് പ്രാസംഗികരായി എത്തുന്നത്. ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പൊലീത്ത, ഫാ. ക്രിസ്റ്റഫർ മാത്യു, ഡോ. എലിസബത്ത് ജോയി എന്നിവർ അവരവരുടെ ക്രിയാത്മക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. അദ്ധ്യാപകനും ധ്യാനഗുരുവുമായ മാർ ദീയസ്‌ക്കോറോസ് 2009 മുതൽ മദ്രാസ് ഭദ്രാസന അധ്യക്ഷനാണ്. കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രഫസർ, ഡീൻ ഓഫ് സ്റ്റഡീസ്, 'ദിവ്യബോധനം' രജിസ്ട്രാർ, സെന്റ് തോമസ് ഓർത്തഡോക്‌സ് വൈദികസംഘം ജോയിന്റ് സെക്രട്ടറി, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ, 'പുരോഹിതൻ' പ്രസിദ്ധീകരണത്തിന്റെ പബ്ലീഷർ, 'ബഥേൽ പത്രിക', സെന്റ് എഫ്രേംസ് ജേർണൽ എന്നിവയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. റോമൻ കാത്തലിക് ചർച്ചുമായി നടക്കുന്ന ചർച്ചകളിൽ മലങ്കരസഭാ ഡെലിഗേഷൻ അംഗവുമാണ്. നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ മൂന്നു മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചവരാണ് പ്രാസംഗികരായി എത്തുന്നത്.
ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പൊലീത്ത, ഫാ. ക്രിസ്റ്റഫർ മാത്യു, ഡോ. എലിസബത്ത് ജോയി എന്നിവർ അവരവരുടെ ക്രിയാത്മക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്.
അദ്ധ്യാപകനും ധ്യാനഗുരുവുമായ മാർ ദീയസ്‌ക്കോറോസ് 2009 മുതൽ മദ്രാസ് ഭദ്രാസന അധ്യക്ഷനാണ്. കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രഫസർ, ഡീൻ ഓഫ് സ്റ്റഡീസ്, 'ദിവ്യബോധനം' രജിസ്ട്രാർ, സെന്റ് തോമസ് ഓർത്തഡോക്‌സ് വൈദികസംഘം ജോയിന്റ് സെക്രട്ടറി, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ, 'പുരോഹിതൻ' പ്രസിദ്ധീകരണത്തിന്റെ പബ്ലീഷർ, 'ബഥേൽ പത്രിക', സെന്റ് എഫ്രേംസ് ജേർണൽ എന്നിവയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. റോമൻ കാത്തലിക് ചർച്ചുമായി നടക്കുന്ന ചർച്ചകളിൽ മലങ്കരസഭാ ഡെലിഗേഷൻ അംഗവുമാണ്. നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെറാമ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎഡ് എടുത്തതിനുശേഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയുട്ടിൽ നിന്നാണ് തിയോളജിയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും എടുത്തത്. സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പാസ്റ്ററൽ കൗൺസിലിംഗിലും വൈദഗ്ധ്യം നേടി.
വേദശാസ്ത്ര പണ്ഡിതയായ ഡോ. എലിസബത്ത് ജോയി യുകെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസന സെക്രട്ടറി ഫാ. ജോർജ് ജോയിയുടെ സഹധർമിണി ആണ്. ഭദ്രാസന എക്യുമെനിക്കൽ റിലേഷൻസ് ഡെപ്യൂട്ടി സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ലണ്ടൻ കിങ്‌സ് കോളജിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സിസ്റ്റമാറ്റിക് തിയോളജി പ്രഫസറായ എലിസബത്ത് ജോയി ലണ്ടൻ കിങ്‌സ് കോളജിൽ തിയോളജിയിൽ പിഎച്ച്ഡി ഗവേഷക കൂടിയാണ്. മിഷൻ എഡ്യൂക്കേഷൻ ഓഫ് കൗൺസിൽ ഫോർ വേൾഡ് മിഷന്റെ മുൻ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ്. തികഞ്ഞ വിഷണറി കൂടിയായ എലിസബത്ത്, മനുഷ്യാവകാശങ്ങൾക്കുവേണ്ടി ഗ്ലോബൽ വേദികളിൽ ശബ്ദമുയർത്തുന്നതു കൂടാതെ എക്യുമെനിക്കൽ സോളിഡാരിറ്റിയുടെ വക്താവും ആണ്. മിയോറ വേൾഡ് മിഷന്റെ ഓണററി ഡയറക്ടർ എന്ന നിലയിൽ അന്തർദേശീയ തലത്തിൽ മനുഷ്യക്കടത്തിനെതിരായി ശക്തമായ നിലയിൽ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.
മലങ്കരസഭയുടെ അമേരിക്കയിലെ യുവതലമുറയ്ക്ക് മാതൃകയായി അവർക്ക് സഭാ ജീവിതത്തിലേക്കുള്ള വഴികാട്ടുവാൻ നിയുക്തനായിരിക്കുന്ന യുവ വൈദികനാണ് ഫാ. ക്രിസ്റ്റഫർ മാത്യു. ഫാ. മാമ്മൻ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ ഫാ. ക്രിസ്റ്റഫർ മാത്യു ജനിച്ചതും വളർന്നതുമെല്ലാം ഹൂസ്റ്റണിൽ.
2009-ൽ കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയാണ് ശെമ്മാശനായി വാഴിച്ചത്. 2011-ൽ അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലീത്തായിൽ നിന്നും വൈദികനായി പട്ടമേറ്റു. തിയോളജിയിലെ ബാച്ച്‌ലേഴ്‌സ് പനത്തിനുശേഷം സെന്റ് ടിക്കോൺസ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡിവിനിറ്റിയിൽ മാസ്റ്റേഴ്‌സ് എടുത്തു. കോട്ടയം ഓർത്തഡോക്‌സ് തിയളോജിക്കൽ സെമിനാരിയിൽ ലിറ്ററിജിക്കൽ ട്രെയിനിങ് പൂർത്തിയാക്കുകയും ചെയ്തു.ഇപ്പോൾ ഡാള്ളസിലെ സെന്റ് ജയിംസ് മിഷൻ ഇടവക വികാരി. ഭാര്യ മേരി. മകൻ കാലേബ്.



