ഫാമിലി ജോയ്‌നിങ് വിസാ കാലാവധി മൂന്ന് മാസമാക്കികൊണ്ട് റോയൽ ഒമാൻ പൊലീസ് ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് പ്രകാരം ആദ്യ വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തെ സമയപരിധിക്ക് ശേഷം മാത്രമെ പുതിയത് അനുവദിക്കുകയുള്ളൂ.

ആദ്യ വിസയുടെ കാലാവധി കഴിഞ്ഞ ശേഷമാണ് ഈ മൂന്ന് മാസം കണക്കാക്കുക. ആദ്യ വിസ പുതുക്കിയിട്ടുണ്ടെങ്കിൽ പുതുക്കിയത് പ്രകാരം കൂടുതലായി ഒരുമാസം കൂടി രാജ്യത്ത് കഴിയാനാകും. ആദ്യ വിസാ കാലാവധിക്ക് ശേഷം മാത്രമെ രണ്ടാമത് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. വിസിറ്റിങ് വിസയിലെത്തി നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെ തടയുകയാണ് ഒമാൻ പൊലീസിന്റെ പുതിയ നടപടിക്ക് പിന്നിലെ ലക്ഷ്യം.

മുൻപ് വിസ പുതുക്കി കഴിഞ്ഞാൽ കമ്പനികൾ പുതിയ വിസയ്ക്കായി കമ്പനികൾ നടപടി തുടങ്ങാറുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ആദ്യവിസയിലെത്തിയവർ മൂന്ന് മാസമെങ്കിലും രാജ്യത്തിന് പുറത്ത് കഴിയണം. കമ്പനികളുടെ പിആർവോ വഴി ഓമാനിലെ റസിഡന്റുകൾക്ക് ഫാമിലി ജോയ്‌നിങ് വിസക്ക് അപേക്ഷിക്കാം. ഈ ചട്ടം ബിസിനസ് വിസയ്ക്ക് ബാധകമല്ല. ബിസിനസ് വിസ കാലാവധി 21 ദിവസം വരെയാണ്.