ഹ്‌റൈൻ കറുകപ്പുത്തൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ ആഘോഷ വും കുടുംബ സംഗമവും മുഹറഖ് അൽ മാസ് ഹാളിൽ നടന്നു. അംഗങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും അരങേറി. അംഗങൾക്കായി വിവിധ മൽസരങളും ലക്കി ഡ്രോ മൽസരവും ഉണ്ടായിരുന്നു.

വിജയികൾക്ക് ഒരുപാട് സമ്മാനങ്ങളും നൽകി. ലത്തീഫ് കാലിദ് അൽ ഔജാൻ (ബഹാർ & ഡാബർ സെക്ഷൻ) കമ്പനി നൽകിയ ആകർഷകമായ സമ്മാനങളും ഉണ്ടായിരുന്നു, പ്രസിഡന്റ് അബൂബക്കർ KM അധ്യക്ഷനായ പരിപാടിയിൽ ജോയ്ന്റ് സെക്രട്ടറി മൊയ്ദീൻ ആശംസകൾ അർപ്പിച്ചു, ഈസ്റ്റർ സന്ദേശം വിൻസന്റും വിഷു സന്ദേശം അഫ്‌സലും നൽകി, ഷിഹാബ് കറുകപ്പുത്തൂർ, സുബാഷ് അമ്പാടി,ഷമീർ ചെരിപ്പൂർ, കബീർ, സലാം,അലിയാർ,ഷാഫി എന്നിവർ നേതൃത്വം നൽകി.അംഗങ്ങൾക്കായി വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.