ആലപ്പുഴ: തെക്കേത്തലയ്ക്കൽ കരിക്കംപള്ളിൽ കുടുംബ മ്യൂസിയവും മീറ്റിങ് ഹാളും 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആശീർവദിച്ച് ഉദ്ഘാടനം ചെയ്യും. കുട്ടനാട്ടിൽ ഇത്തരത്തിലൊരു സമുച്ചയം ആദ്യമാണ്.

എടത്വ ചെക്കിടിക്കാട് നന്നാട് നിർമ്മിച്ചിരിക്കുന്ന മ്യൂസിയവും മീറ്റിങ് ഹാളും പച്ചചെക്കിടിക്കാട് ലൂർദ്മാതാ ദേവാലയ വികാരി ഫാ. ജോർജ് കൊച്ചുപറമ്പിൽ ആശീർവദിക്കും.

തുടർന്നു ചേരുന്ന സമ്മേളനത്തിൽ ജേക്കബ് ചാക്കോ നന്നാട്ടുമാലിൽ ഉദ്ഘാടനം നിർവഹിക്കും. ടി.ജെ.വർക്കി വാച്ചാലിൽ അധ്യക്ഷത വഹിക്കും. തോമസ് മത്തായി കരിക്കംപള്ളിൽ പദ്ധതി അവലോകനം ചെയ്യും. കുടുംബസാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി വർക്കി ജോസഫ് കരിക്കംപള്ളിൽ (കുട്ടച്ചൻ) മെമോറിയൽ ആംബുലൻസിന്റെ താക്കോൽ
എടത്വ ശുഭയാത്ര െ്രെഡവേഴ്‌സ് ക്ലബിന് തങ്കമ്മ ജോസഫ് കരിക്കംപള്ളിൽ കൈമാറും. സജി കരിക്കംപള്ളിൽ സ്വാഗതവും ജേക്കബ് സെബാസ്റ്റ്യൻ ഇലഞ്ഞിപ്പറമ്പിൽ നന്ദിയും പറയും.

ഫാ. ജോബി കരിക്കംപള്ളിൽ കപ്പുച്ചിൻ, ഫാ. തോമസ് തെക്കേത്തലയ്ക്കൽ സി.എം.ഐ., ജേക്കബ് ജോസഫ് തെക്കേത്തലയ്ക്കൽ, എസ്.ബേബി കരിക്കംപള്ളിൽ, തോമസ് ജോസഫ് ഇലഞ്ഞിപ്പറമ്പിൽ, ജോജി കരിക്കംപള്ളിൽ, മോൻസി കരിക്കംപള്ളിൽ, തങ്കച്ചൻ തെക്കേത്തലയ്ക്കൽ, ജോജി മൂലയിൽ, ജോർജ് ജോസഫ് കളീക്കപ്പറമ്പ്, ജോർജ് ജോസഫ് കളപ്പുരയ്ക്കൽ തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തും. ജോജി ചിറയിൽ നേതൃത്വം നല്കും.

കുട്ടനാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ നിർമ്മിച്ചിട്ടുള്ള മ്യൂസിയത്തിൽ കുടുംബാംഗങ്ങളുടെ ഫോട്ടോകൾ, ചരിത്ര രേഖകൾ, പൈതൃക ഉപകരണങ്ങൾ, അപൂർവ ഗ്രന്ഥങ്ങൾ തുടങ്ങിയവ ശേഖരിച്ചു പ്രദർശിപ്പിക്കും. ഏകദേശം ഇരുനൂറു പേർക്ക് ഇരിക്കാവുന്ന മീറ്റിങ് ഹാൾ സാമൂഹ്യ പ്രവർത്തനങ്ങൾക്കും പരിശീലന പരിപാടികൾക്കുമായി ഉപയോഗിക്കും.

വിലാസം: തെക്കേത്തലയ്ക്കൽ കരിക്കംപള്ളിൽ കുടുംബം, മ്യൂസിയം, മീറ്റിങ് ഹാൾ, ചെക്കിടിക്കാട്689573, എടത്വ, ആലപ്പുഴ, കേരളം, ഇന്ത്യ. മൊബൈൽ: +919436635408