- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹത്തിന് കുടുംബത്തിന്റെയോ സമുദായത്തിന്റെ സമ്മതം വേണ്ട; നിലപാട് ആവർത്തിച്ച് സുപ്രീംകോടതി; ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാർഗരേഖയുണ്ടാക്കണമെന്നും കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടു പേർക്കു വിവാഹിതരാകാൻ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന നിലപാട് ആവർത്തിച്ച് സുപ്രീം കോടതി. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിന് പൊലീസ് 8 ആഴ്ചയ്ക്കകം മാർഗരേഖയുണ്ടാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കർണാടകയിലെ ബെലഗാവി ജില്ലയിൽ മുർഗോഡ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണു കോടതി പരിഗണിച്ചത്. തന്റെ മകൾ അനുവാദമില്ലാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി ഒരാളെ വിവാഹം ചെയ്തെന്നും മകളെ കാണാതായെന്നും പിതാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്ഐആർ.
Next Story