- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു പി സർക്കാരിന്റെ പുതിയ കുടുംബാസൂത്രണ പദ്ധതി വിവാദമാകുന്നു; വധൂവരന്മാർക്ക് വിവാഹ വേദിയിൽത്തന്നെ സർക്കാരിന്റെ സമ്മാനക്കിറ്റ് ; കിറ്റിലുള്ളത് സുരക്ഷിത ലൈംഗിക രീതികളും ഗർഭനിരോധന ഉറകളും; പദ്ധതി നടപ്പിലാക്കുന്നത് ആശാവർക്കർമാർ വഴി
ലക്നൗ: യു പി സർക്കാരിന്റെ പുതിയ 'കുടുംബാസൂത്രണ പദ്ധതി' വിവാദമാകുന്നു. നവവധൂവരന്മാർക്ക് വിവാഹ ചടങ്ങിൽ വെച്ചു തന്നെ കുടുംബാസൂത്രണവും സുരക്ഷിത ലൈംഗികതയുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതാണ് പദ്ധതി. നവദമ്പതിമാർക്കു വേണ്ട ഗർഭനിരോധന ഉറകളും ഗുളികകളും ഉൾപ്പെടെ വധുവിനും വരനും വേണ്ടതെല്ലാം ഈ കിറ്റിലുണ്ടെന്നാണ് വിവരം. ഇതിനെല്ലാം പുറമേ സുരക്ഷിത ലൈംഗികതയും കുടുംബാസൂത്രണവും വിഷയമായ ലഘു വിവരങ്ങളും അടങ്ങുന്നതാണ് കിറ്റ്. കുട്ടികൾ രണ്ടു മതിയെന്നും കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസവും മറ്റും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഇതെന്നാണ് അധികൃതരുടെ വാദം.അതേ സമയം യു പി സർക്കാരിന്റെ ഈ പദ്ധതിക്കെതിരെ വ്യാപകമായ വിമർശനവും ഉയരുന്നുണ്ട്. 'മിഷൻ പരിവാർ വികാസ്' എന്ന പേരിൽ തുടങ്ങാനിരിക്കുന്ന പദ്ധതി ലോക ജനസംഖ്യാ ദിനമായ ജൂലൈ 11 മുതലാണ് ഉത്തർപ്രദേശ് നടപ്പിലാക്കുന്നത്. വർദ്ധിച്ചു വരുന്ന ജനസംഖ്യയെക്കുറിച്ച് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടൊപ്പം വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വവും ഗൗരവവും ദമ്പതികളെ
ലക്നൗ: യു പി സർക്കാരിന്റെ പുതിയ 'കുടുംബാസൂത്രണ പദ്ധതി' വിവാദമാകുന്നു. നവവധൂവരന്മാർക്ക് വിവാഹ ചടങ്ങിൽ വെച്ചു തന്നെ കുടുംബാസൂത്രണവും സുരക്ഷിത ലൈംഗികതയുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതാണ് പദ്ധതി.
നവദമ്പതിമാർക്കു വേണ്ട ഗർഭനിരോധന ഉറകളും ഗുളികകളും ഉൾപ്പെടെ വധുവിനും വരനും വേണ്ടതെല്ലാം ഈ കിറ്റിലുണ്ടെന്നാണ് വിവരം. ഇതിനെല്ലാം പുറമേ സുരക്ഷിത ലൈംഗികതയും കുടുംബാസൂത്രണവും വിഷയമായ ലഘു വിവരങ്ങളും അടങ്ങുന്നതാണ് കിറ്റ്. കുട്ടികൾ രണ്ടു മതിയെന്നും കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസവും മറ്റും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഇതെന്നാണ് അധികൃതരുടെ വാദം.അതേ സമയം യു പി സർക്കാരിന്റെ ഈ പദ്ധതിക്കെതിരെ വ്യാപകമായ വിമർശനവും ഉയരുന്നുണ്ട്.
'മിഷൻ പരിവാർ വികാസ്' എന്ന പേരിൽ തുടങ്ങാനിരിക്കുന്ന പദ്ധതി ലോക ജനസംഖ്യാ ദിനമായ ജൂലൈ 11 മുതലാണ് ഉത്തർപ്രദേശ് നടപ്പിലാക്കുന്നത്. വർദ്ധിച്ചു വരുന്ന ജനസംഖ്യയെക്കുറിച്ച് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടൊപ്പം വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വവും ഗൗരവവും ദമ്പതികളെ ബോദ്ധ്യപ്പെടുത്തുക എന്നത് കൂടി അർത്ഥമാക്കുന്നുണ്ട്.
കുടുംബാസൂത്രണവും സുരക്ഷിത ലൈംഗികതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടി തൊട്ടടുത്തുള്ള ആശാ വർക്കർമാർ വഴിയാണ് നടപ്പിലാക്കുന്നത്. അക്ഷരാഭ്യാസമില്ലാത്തവരുടെ കാര്യത്തിൽ കിറ്റ് നൽകാൻ എത്തുന്ന ആശാവർക്കർമാർ ലഘുവിവരണം നൽകും. അതേസമയം ആശാവർക്കർമാർ നവവധൂവരന്മാരുടെ അരികിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ദേശീയ കുടുംബാസൂത്രണ വിഭാഗം പറയുന്നത്.