- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരകാണാക്കടലിലെ സൗഹൃദം വിവാഹത്തിനു വഴിമാറി; രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങി; സത്താറുമായുള്ള രണ്ടാം വിവാഹവും അധികം നീണ്ടില്ല: മലയാളി യുവത്വത്തെ പിടിച്ചുലച്ച ജയഭാരതിയുടെ ദാമ്പത്യ തകർച്ചയും ഒരു സിനിമക്കഥ പോലെ
എഴുപതുകളിൽ മലയാളി യുവത്വത്തെ വെള്ളിത്തിരയിലൂടെ കീഴടക്കിയ ജയഭാരതി. അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടി സൂപ്പർ താരമായി മാറിയ സുന്ദരി. രതിനിർവേദമെന്ന ചിത്രത്തിലൂടെ മുഖ സൗന്ദരൃം കൊണ്ടും ആകാരവടിവുകൊണ്ടും അഭിനയചാരുതകൊണ്ടും കേരളക്കരയെ കൈയിലെടുത്ത സൂപ്പർ നായിക. പക്ഷേ ഈ ശോഭ എന്നും കുടുംബ ജീവിതത്തിലേക്ക് ആവാഹിക്കാൻ ജയഭാരതിക്കായില്ല.
എഴുപതുകളിൽ മലയാളി യുവത്വത്തെ വെള്ളിത്തിരയിലൂടെ കീഴടക്കിയ ജയഭാരതി. അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടി സൂപ്പർ താരമായി മാറിയ സുന്ദരി. രതിനിർവേദമെന്ന ചിത്രത്തിലൂടെ മുഖ സൗന്ദരൃം കൊണ്ടും ആകാരവടിവുകൊണ്ടും അഭിനയചാരുതകൊണ്ടും കേരളക്കരയെ കൈയിലെടുത്ത സൂപ്പർ നായിക. പക്ഷേ ഈ ശോഭ എന്നും കുടുംബ ജീവിതത്തിലേക്ക് ആവാഹിക്കാൻ ജയഭാരതിക്കായില്ല.
ലക്ഷ്മിഭാരതി എന്ന ജയഭാരതി തമിഴ്‌നാട്ടിലെ ഈറോഡിലാണു ജനിച്ചത്. കുട്ടിക്കാലം മുതൽ നൃത്തം അഭൃസിച്ചിരുന്ന ജയഭാരതി തന്റെ തട്ടകം സനിമയാണെന്ന് വളരെ നേരത്തെ തിരിച്ചറിഞ്ഞു. ചുവടുവയ്‌പ്പ് പിഴച്ചതുമില്ല. സഹനടിയായി തുടങ്ങി നായികയായി വളർന്നു. ശബ്ദ നിയന്ത്രണത്തിലും വികാരവിക്ഷോഭരംഗങ്ങളിലുമെല്ലാം അസാമാനൃ വൈഭവം ജയഭാരതി കാട്ടി.
ശശികുമാറിന്റെ പെൺമക്കളിലൂടെ 1967ൽ അഭിനയം തുടങ്ങിയ ജയഭാരതിയുടെ ചിത്രം മാറ്റിയെഴുതിയത് ഒറ്റ സിനിമയാണ്. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ രതിനിർവേദമെന്ന സൂപ്പർ ഹിറ്റ് സിനിമ. പത്മരാജന്റെ രതിചേച്ചിയെ അഭിനയ പൂർണ്ണതയിൽ എത്തിച്ച ജയഭാരതിയുടെ വിവാഹ ജീവിതം തുടങ്ങുന്നതും അവിടെ നിന്നാണ്.
സിനിമയോളം ചർച്ചയായതാണ് ജയഭാരതിയുടെ ആദ്യ വിവാഹവും. രതി നിർവേദത്തിന്റെ നിർമ്മാതാവായിരുന്നു ആദ്യ ഭർത്താവായ ഹരി പോത്തൻ. കേളത്തിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള അംഗം. സിനിമാ നിർമ്മതാവെന്ന നിലയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വം. 1971ൽ ഹരിപോത്തൻ നിർമ്മിച്ച് സേതുമാധവൻ സംവിധാനം ചെയ്ത കരകാണാക്കടലിൽ ജയഭാരതി നായികയായി. ചിത്രത്തിൽ സത്യന്റെ മകളുടെ വേഷമായിരുന്നു ജയഭാരതിക്ക് ചിത്രത്തിലെ നായികാവേഷം. നായകന്മാരായി മധുവും വിൻസന്റുമെത്തി.
തന്നെ ഇഷ്ടമാണെന്ന് പറയുന്ന ആരോടും പ്രണയം കാട്ടുന്ന കൗമാരക്കാരിയുടെ വേഷം ജയഭാരതി മികച്ചതാക്കി. ഒടുവിൽ സ്വന്തം സ്വഭാവത്തിന്റെ വൈചിത്ര്യം ഒരുക്കുന്ന ചതിക്കുഴിയിൽ ആ പെൺകുട്ടി വീഴുകയും ചെയ്യുന്നു. അൽപം സെക്‌സ് ജയഭാരതി കാട്ടിത്തുടങ്ങിയ ചിത്രമെന്ന് വേണമെങ്കിലും കരകാണാക്കടലിനെ വിശേഷിപ്പിക്കാം.
ഇവിടെയാണ് ഹരിപോത്തനുമായുള്ള ജയഭാരതിയുടെ സൗഹൃദം തുടങ്ങുന്നത്. ആ ബന്ധം വിവാഹത്തിലെത്തി. രണ്ടു മക്കളുള്ള ഹരി പോത്തനുമായുള്ള ജയഭാരതിയുടെ വിവാഹവും ചർച്ചയായി. പിന്നീടും വെള്ളിത്തിരയിൽ സജീവമായിരുന്നു ജയഭാരതി. ഹരിപോത്തന്റെ സിനിമയിലുൾപ്പെടെ നിർണ്ണായക വേഷങ്ങളുമായി താരറാണി പദവിയിലുമെത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. ഇതിനിടെയാണ് രതിനിർവേദം എത്തുന്നത്. ഹരി പോത്തനുമായുള്ള ജയഭാരതിയുടെ ആറു കൊല്ലത്തെ ദാമ്പത്യത്തിന് തിരിശ്ചീല വീഴുന്നതിന്റെ തുടക്കം ഈ സിനിമയാണെന്നാണ് കരുതുന്നത്.
ഭരതനും പത്മരാജനും ഒരുക്കിയ വിസ്മയ ചിത്രം സൂപ്പർ ഹിറ്റായി. നിർമ്മാതാവിന്റെ റോളിലെത്തിയ ഹരിപോത്തൻ ലക്ഷങ്ങൾ വാരിയെടുത്തു. മലയാളി യുവത്വം രതിച്ചേച്ചിയുടെ പിറകെയായി. ഇതിനൊപ്പം ഹരി പോത്തനും ജയഭാരതിയും വേർപിരിയുകായിരുന്നു.
കാരണം ആരും വ്യക്തമായി പുറത്തു പറഞ്ഞില്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവർക്കിടയിൽ വില്ലനായതെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ ബന്ധം തകരുന്നിടത്ത് സത്താറെന്ന നടൻ കടന്നുവന്നു. ജയഭാരതിയെ സത്താർ വിവാഹം ചെയ്തു. താരറാണി പദവിയിൽ ജയഭാരതി മിന്നിതിളങ്ങുമ്പോഴായിരുന്നു. നടനെന്നതിൽ ഉപരി സത്താറിന് യാതൊരു ഗ്ലാമറും ഇല്ലാതിരുന്ന കാലം. ഹരി പോത്തനുമായുള്ള ബന്ധം വേർപെടുത്തിയായിരുന്നു ജയഭാരതിയുടെ രണ്ടാം വിവാഹം. അതിലൊരു മകനുമുണ്ടായി.
ഇതോടെ അഭിനയരംഗത്ത് നിന്ന് വിട്ട് ജയഭാരതി കുടുംബിനിയായി. മകനെ നോക്കി വളർത്തി. എന്നാൽ സത്താറുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മലയാളിയെ ത്രസിപ്പിച്ച നടിയുടെ രണ്ടാം വിവാഹവും പരാജയമായി. പിന്നീട് മകന് വേണ്ടി മാത്രമായി ഈ നടിയുടെ ജീവിതം. മകന്റെ പഠനവും മറ്റും പൂർത്തിയായ ശേഷം ജയഭാരതി വീണ്ടും മടങ്ങിയെത്തി. സിനിമ നടിയെന്നതിലുപരി തന്റെ ആദ്യ പ്രണയമായിരുന്ന നൃത്തവുമായാണ് സജീവമായത്. വീണ്ടും ധാരാളം വേദികൾ. ഇതിനിടെയിൽ മകൻ ക്രിസ് സിനിമയിലും അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായ ലേഡീസ് ആൻഡ് ജെന്റിൽമാനായിരുന്നു ക്രിസിന്റെ അരങ്ങേറ്റ സിനിമ.