- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിനെ ഞെട്ടിച്ച് തൃശൂർ എരുമപ്പെട്ടിയിൽ കൂട്ട ആത്മഹത്യ; മരിച്ചനിലയിൽ കണ്ടെത്തിയത് ദമ്പതികളെയും ഒമ്പതും ആറും വയസുള്ള പെൺകുഞ്ഞുങ്ങളെയും; മൂന്നാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ
എരുമപ്പെട്ടി: തൃശ്ശൂർ എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരാണ് നാടിനെ ഞെട്ടിച്ച് ജീവനൊടുക്കിയത്.കടങ്ങോട് കൊട്ടിലിപറമ്പിൽ സുരേഷ്‌കുമാർ(37) ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ ഇളയകുട്ടി വൈഷ്ണവിയെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണു സൂചനകൾ സുരേഷിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിണറ്റിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. കുടുംബത്തിലെ ഇളയകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിര
എരുമപ്പെട്ടി: തൃശ്ശൂർ എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരാണ് നാടിനെ ഞെട്ടിച്ച് ജീവനൊടുക്കിയത്.കടങ്ങോട് കൊട്ടിലിപറമ്പിൽ സുരേഷ്‌കുമാർ(37) ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ ഇളയകുട്ടി വൈഷ്ണവിയെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണു സൂചനകൾ
സുരേഷിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിണറ്റിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.
കുടുംബത്തിലെ ഇളയകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.